Author name: Rajesh R

കേ​ര​ള​ പൊ​തു​ സേ​വ​ന​ അ​വ​കാ​ശ​ നി​യ​മം​, സർക്കാർ സേവനം ഇനി കാലതാമസമില്ലാതെ

സ​ർ​ക്കാ​ർ​ സേ​വ​ന​ങ്ങ​ൾ​ സ​മ​യ​ബ​ന്ധി​ത​വും​ സു​താ​ര്യ​വും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​തു​മാ​ക്കാ​ൻ​ ല​ക്ഷ്യ​മി​ട്ട് സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന നിർദ്ദിഷ്ട നിയമമാണ് കേ​ര​ള​ പൊ​തു​ സേ​വ​ന​ അ​വ​കാ​ശ​ നിയമം​. 2012-ലെ സം​സ്ഥാ​ന​ സേ​വ​ന​ അ​വ​കാ​ശ​ നി​യ​മത്തിന് പ​ക​ര​മാ​യാണ് പുതിയ ബി​ൽ​ നി​യ​മ​സ​ഭ​യി​ൽ​ അ​വ​ത​രി​പ്പി​ക്കാ​ൻ​ പോ​കു​ന്നത്​. 2​7​ വ​കു​പ്പു​ക​ളു​ള്ള​ പു​തി​യ​ ബി​ൽ​ സ​ർ​ക്കാ​ർ​ സേ​വ​ന​ങ്ങ​ൾ​ വേ​ഗ​ത്തി​ൽ​ ല​ഭ്യ​മാ​ക്കു​ന്ന​തി​നും​,​ വീ​ഴ്ച​ വ​രു​ത്തു​ന്ന​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പി​ഴ​ ചു​മ​ത്തു​ന്ന​തി​നും​,​ സേ​വ​നം​ നി​ഷേ​ധി​ക്ക​പ്പെ​ടുന്നവർക്ക് അ​പ്പീ​ൽ​ സം​വി​ധാ​നം​ ഒ​രു​ക്കു​ന്ന​തി​നും​ ഊ​ന്ന​ൽ​ ന​ൽ​കു​ന്നു​. ​​പു​തി​യ​ ബി​ൽ​ നി​യ​മ​മാകുമ്പോൾ അത് കേ​ര​ള​ പൊ​തു​ സേ​വ​ന​ അ​വ​കാ​ശ​ […]

കാണണം ഈ കാത്തിരിപ്പ്

മറ്റ് സംസ്ഥാനങ്ങളേക്കാൾ റെക്കോഡ് പി.എസ്.സി നിയമനങ്ങൾ നടക്കുന്നെന്നാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം. ഇത് ഒരുപരിധിവരെ സത്യമാണെങ്കിലും ഓരോ വർഷവും മെലിയുന്ന റാങ്ക് ലിസ്റ്റുകൾ ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾ തകർക്കുകയാണ്. സിവിൽ പൊലീസ് ഓഫീസർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, ഫയർമാൻ അടക്കം നിരവധി തസ്തികകളിലെ റാങ്ക് ലിസ്റ്റുകൾ ‘സ്ഥിരമായി” മെലിയുകയാണ്. ‘കേരളത്തിന്റെ സിവിൽ സർവീസ്” എന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെ.എ.എസിലും ഈ മെലിയൽ വരുമോ എന്ന ആശങ്കയിലാണ് ഉദ്യോർഗാർത്ഥികൾ. കെ.എ.എസ് മുഖ്യപരീക്ഷ എഴുതാൻ അർഹത നേടിയ ഉദ്യോഗാർത്ഥികളുടെ എണ്ണം

ഇടതുചാഞ്ഞ എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, സർക്കാർ അനുകൂല നിലപാടിലേക്ക് മാറിയ എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള വഴികൾ തേടുകയാണ് കോൺഗ്രസ് നേതൃത്വം.എൻ.എസ്.എസ് നേതൃത്വത്തെ ഏതുവിധത്തിൽ സമീപിക്കണമെന്നതാണ് ആലോചിക്കുന്നത്. പ്രധാന നേതാക്കൾ തമ്മിലാണ് ഇക്കാര്യത്തിൽ ആശയവിനിമയം തുടങ്ങിയത്. സർക്കാരുമായി യോജിപ്പിൽ പോകുന്ന എസ്.എൻ.ഡി.പി യോഗത്തിന് പിന്നാലെ എൻ.എസ്.എസും ഇടത്തേയ്ക്ക് ചായുന്നത് സർക്കാർ വിരുദ്ധ വികാരം വളർത്താനു്ള്ള യു.ഡി.എഫിന്റെ പ്രചാരണ തന്ത്രങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് ആശങ്ക. സി.പി.എമ്മാകട്ടെ സർക്കാർ അനുകൂല തരംഗം സൃഷ്ടിക്കാൻ അത്യാവശ്യം ഗൃഹപാഠം ചെയ്തുതന്നെയാണ് തോണി കരയ്ക്കടുപ്പിച്ചത്. അയ്യപ്പസംഗമം സംഘടിപ്പിക്കുകയും

എൻ.എസ്.എസ് സമദൂരത്തിലെ ശരിക്കൊപ്പം: സുകുമാരൻ നായർ

വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്നത് സമദൂര നിലപാടിലെ ശരി കണ്ടെത്തിയാണ്. സമദൂരത്തിൽ ശരിയും തെറ്റുമുണ്ടാവും. ശരിക്കൊപ്പം നിൽക്കുകയെന്നതാണ് എൻ.എസ്.എസ് നിലപാട്”” ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കേരളകൗമുദിയോടു പറഞ്ഞു. സർക്കാരുകളുടെ തെറ്റായ നയങ്ങളെയാണ് എന്നും എൻ.എസ്.എസ് എതിർത്തിട്ടുള്ളത്. ശരി ചെയ്യുമ്പോൾ അത് ശരിയെന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസ വിഷയത്തിൽ സർക്കാർ ശരിയുടെ പാതയിലാണ്. എൻ.എസ്.എസ് പിന്തുണയിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന് എൻ.എസ്.എസ് ഒരിടത്തും വിട്ടുവീഴ്ച ചെയ്തില്ല. സർക്കാരിന്റെ നിലപാട് മാറ്റം എൻ.എസ്.എസിന്റെ

വീണ്ടും രാജ,​ തീരുമാനം സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിൽ

ചണ്ഡിഗഡ്: പ്രായപരിധിയിൽ ഇളവു നൽകി തമിഴ്നാട് സ്വദേശിയും ദളിത് മുഖവുമായ ഡി.രാജയെ (76) ജനറൽ സെക്രട്ടറിയായി സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസ് നിലനിറുത്തി. 125 അംഗ ദേശീയ കൗൺസിലിനെയും 31 അംഗ ദേശീയ എക്സിക്യുട്ടീവിനെയും 11 അംഗ ദേശീയ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചോലോസ് എന്നിവർ ദേശീയകൗൺസിലിൽ പുതുമുഖങ്ങൾ. 75വയസ് പ്രായപരിധി കഴിഞ്ഞ മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ, അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുടെ

യു.ഡി.എഫിനും ബി.ജെ.പിക്കും വിമർശനം; എൻ.എസ്.എസ് ഇടത്തോട്ട്,​ സർക്കാരിൽ വിശ്വാസമെന്ന് സുകുമാരൻ നായർ

കോട്ടയം: ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെ വിഷയങ്ങളിൽ ഇടഞ്ഞു നിന്നിരുന്ന എൻ.എസ്.എസ്​ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിന് പിന്നാലെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നടത്തിയ സർക്കാർ അനുകൂല പരാമർശം യു.ഡി.എഫിനെയും ബി.ജെ.പിയെയും ആശങ്കയിലാക്കി. ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറി. യു.ഡി.എഫിനെയും ബി.ജെ.പിയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. സർക്കാർ പക്ഷത്തേക്ക് എൻ.എസ്.എസ് ചാഞ്ഞത് തദ്ദേശ,​ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എൻ.എസ്.എസ്

86 ദിവസം,​ മലപ്പുറത്ത് തീർത്തത് 1000 കേസ്; ഏതുകേസും തീരും,​ മനസ്സുവെച്ചാൽ മതി

മലപ്പുറം: കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകുന്നത് പതിവായിരിക്കേ, 86 ദിവസത്തിനിടെ 1,000 കേസുകൾ പരിഹരിച്ച് മലപ്പുറം പുതുചരിത്രം രചിച്ചു.കേസുകൾ അതിവേഗം തീർക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച ‘മീഡയേഷൻ ഫോർ ദ നേഷൻ’ ക്യാമ്പയിൻ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ മലപ്പുറത്ത് നടപ്പാക്കുകയായിരുന്നു. വാദിയും പ്രതിയുമെന്ന ലേബലുകളില്ലാതെ കക്ഷികൾ പരസ്പരം ഒന്നിച്ചിരുന്ന് സൗഹാർദ്ദത്തോടെ ചർച്ച ചെയ്താണ് തീർപ്പാക്കിയത്. മറ്റ് ജില്ലകളിൽ ഇക്കാലയളവിൽ മൊത്തം 4,997 കേസുകളാണ് പരിഹരിക്കാനായത്. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി കെ.സനിൽകുമാറിന്റെ ഇടപെടലാണ് മലപ്പുറത്തെ ഈ നേട്ടത്തിലേക്ക്

ഭൂട്ടാൻ വാഹനക്കടത്തിൽ ഭീകര സംഘങ്ങളും, എൻ ഐ എയും ഇ ഡിയും രംഗത്ത്

കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിന് പിന്നിൽ ഭീകര സംഘങ്ങളും കള്ളപ്പണ ഇടപാടുമുണ്ടെന്ന വിലയിരുത്തലിൽ പ്രാഥമികാന്വേഷണം തുടങ്ങി എൻ.ഐ.എയും ഇ.ഡിയും. വാഹനക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ ഡയക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസും (ഡി.ആർ.ഐ), ജി.എസ്.ടി വെട്ടിപ്പ് കേന്ദ്ര ജി.എസ്.ടി കമ്മിഷണറേറ്റും അന്വേഷിക്കും. സംസ്ഥാന പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപാടുകൾ പരിശോധിക്കുന്നു. കള്ളപ്പണ ഇടപാടിനെക്കുറിച്ചാണ് ഇ.ഡി അന്വേഷണം. ഭീകര സംഘങ്ങളെക്കുറിച്ച് എൻ.ഐ.എയും. ‘ഓപ്പറേഷൻ നുംഖോർ’ എന്നപേരിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് നടത്തിയ പരിശോധനയിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങൾ വാഹനക്കടത്തിന്റെ

ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദിക്ക് ശിവഗിരിയിൽ ഇന്ന് തുടക്കം, അനന്തരഗാമിയുടെ അഭിഷേകത്തിന് നൂറ്

ശ്രീനാരായണ ഗുരുദേവന്റെ ദിവ്യപീഠത്തിൽ തൃപ്പാദങ്ങളാൽ അഭിഷിക്തനാകുവാൻ പരമഭാഗ്യം ലഭിച്ച സുകൃതിയാണ് ദിവ്യശ്രീ ബോധാനന്ദ സ്വാമികൾ. 1925 സെപ്തംബർ 27-നായിരുന്നു (1107 കന്നി 1) പരമ പവിത്രമായ ആ ചടങ്ങ്. ബുദ്ധ ഭഗവാന് സുഭൂതി ഭിക്ഷു, ശ്രീശങ്കരന് പദ്മപാദർ, യേശുക്രിസ്തുവിന് പത്രോസ്, മുഹമ്മദ് നബിക്ക് ഉമർ… അതുപോലെ ഗുരുദേവന് ബോധാനന്ദ സ്വാമികൾ അനന്തരഗാമിയായി. ഗുരുവിന്റെ അനന്തരഗാമിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ ‘ആശ്രമം” എന്ന കൃതിയിൽ ഗുരുദേവൻ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഈ ആശ്രമത്തിൽ വിദ്വാനായും മുനിയായും ഉദാരചിത്തനായും സമദൃഷ്ടിയായും ശാന്തഗംഭീരനായും ജിതേന്ദ്രിയനായും പരോപകാരിയായും

സംസ്ഥാന പദവി ആവശ്യം, ലഡാക്കിൽ ആളിക്കത്തി പ്രതിഷേധം; 4 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി. ലേയിൽ പ്രതിഷേധിച്ച ജനങ്ങൾ പൊലീസുമായി ഏറ്റുമുട്ടി. നാലുപേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് പരിക്കേറ്റു. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ പൊലീസ് വാൻ കത്തിച്ചു. ലേ നഗരത്തിലെ ബി.ജെ.പി ഓഫീസിന് തീയിട്ടു. ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരം സംഘർഷത്തെ തുടർന്ന് നിറുത്തിവച്ചു. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ

Scroll to Top