Author name: Rajesh R

പദ്ധതിയുണ്ടായിട്ടും തൊണ്ട നനയ്ക്കാനാകാതെ കുട്ടനാട്

ആലപ്പുഴ : സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക് എത്താതിരുന്നതോടെ കൈനകരിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ തൊണ്ട നനയ്ക്കാൻ പോലും കുടിവെള്ളം ലഭിക്കാതെ ജനം വലയുന്നു. കുട്ടനാട്ടിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ കിഫ്ബി സഹായത്തിൽ തുടക്കം കുറിച്ച കുട്ടനാട് കുടിവെള്ള പദ്ധതിയിൽ നിന്ന് പലപ്രദേശങ്ങളിലും ഇന്നേവരെ കുടിവെള്ളമെത്തിയിട്ടില്ല. കുട്ടനാട്ടുകാർക്കായി മുൻമന്ത്രി തോമസ് ഐസക്ക് മുൻകൈയെടുത്താണ് പദ്ധതി അനുവദിച്ചത്. നീരേറ്റുപുറത്ത് തോമസ് ചാണ്ടി എം.എൽ.എ സർക്കാരിന് സൗജന്യമായി വിട്ടു നൽകിയ ഭൂമിയിൽ 14ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ […]

ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്‌നോളജിയിൽ 2026ലേക്കുള്ള പോസ്റ്റ് ഡോക്ടറൽ/സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമുകൾക്ക് നവംബർ 15വരെ അപേക്ഷിക്കാം. ഡി.എം കാർഡിയോളജി,പീഡിയാട്രിക് കാർഡിയോളജി,ന്യൂറോളജി, ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി,കാർഡിയോവാസ്‌ക്കുലർ ഇമേജിംഗ് ആൻഡ് വാസ്‌ക്യൂലാർ ഇന്റർവെൻഷണൽ റേഡിയോളജി,കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലാർ അനസ്‌തേഷ്യ,ന്യൂറോ അനസ്‌തേഷ്യ എന്നിവ സ്‌പെഷാലിറ്റി പ്രോഗ്രാമുകളാണ്. പി.ജി പ്രോഗ്രാമുകളിൽ എം.ഡി ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, എം.സി.എച്ച് ഇൻ കാർഡിയോ വാസ്‌ക്കുലർ & തൊറാസിക് സർജറി എന്നിവ ഉൾപ്പെടുന്നു. നിരവധി മേഖലകളിൽ ഇന്റഗ്രേറ്റഡ്

പഴഞ്ചൻ രീതി തുടർന്ന് പൊലീസ് , ഡിജിറ്റലാകാതെ മഹസറും തെളിവെടുപ്പും

തിരുവനന്തപുരം: തെളിവ് ശേഖരണവും മഹസറുമടക്കമുള്ള അന്വേഷണ നടപടികൾ ഡിജിറ്റലാക്കാതെ പഴഞ്ചനായി കേരള പൊലീസ്. പുതിയ ക്രിമിനൽ നിയമത്തിൽ ഇതിന് വ്യവസ്ഥയുള്ളപ്പോഴാണ് ഈ മെല്ലെപ്പോക്ക്. ഇതുകാരണം കുറ്റകൃത്യമുണ്ടായിടത്ത് കാണുന്ന കാര്യങ്ങൾ എഴുതുന്നതും ദീർഘമായ മൊഴിയെടുപ്പുമടക്കമുള്ള പഴഞ്ചൻ തെളിവുശേഖരണ രീതികൾ തുടരുകയാണ്. ഇത് നഷ്ടപ്പെടാനും കാലപ്പഴക്കത്താൽ നശിക്കാനും സാദ്ധ്യതയേറെയാണ്. മൊഴികൾ എഴുതി രേഖയാക്കാനും സമയമെടുക്കും. അന്വേഷണ നടപടികൾ ഡിജിറ്റലാക്കിയാൽ സമയലാഭവും കോടതികളിൽ കൂടുതൽ വിശ്വാസ്യതയും ലഭിക്കും. അന്വേഷണ നടപടികൾ ഡിജിറ്റലാക്കി സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏഴുവർഷത്തിലേറെ ശിക്ഷകിട്ടാവുന്ന കേസുകളിലെ റെയ്ഡുകൾ,

കോൺ. പ്രവർത്തക സമിതി പ്രമേയം, വോട്ടുകൊള്ള ജനാധിപത്യത്തിന് ഭീഷണി

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പുതുക്കലും വോട്ടുകൊള്ളയും ജനാധിപത്യത്തിന് ഭീഷണിയെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതി യോഗം രാഷ്ട്രീയ പ്രമേയം പാസാക്കി. വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ ജനാധിപത്യത്തിന്റെ അടിത്തറയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ഇളക്കി. അട്ടിമറികൾ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അഭിവാദ്യം. വോട്ടിന്റെ ശക്തി എന്തെന്ന് ബീഹാറിലെ ജനങ്ങൾ തിരിച്ചറിയണം. പാവപ്പെട്ടവർ, തൊഴിലാളികൾ, പിന്നാക്ക വിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ വോട്ടവകാശം നിഷേധിക്കാനാണ് ശ്രമം. വോട്ടുകൊള്ളയ്‌ക്കെതിരെ നടക്കുന്ന ജനാധിപത്യ പോരാട്ടത്തിൽ എല്ലാ വോട്ടർമാരും അണിചേരണമെന്നും ഇന്നലെ പാട്നയിൽ ചേർന്ന പ്രവർത്തക

എൻ.എം.വിജയന്റെ ബാങ്ക് ബാദ്ധ്യത കെ.പി.സി.സി അടച്ചു തീർത്തു

കൽപ്പറ്റ: വയനാട് മുൻ ഡി.സി.സി ട്രഷററായിരുന്നു എൻ.എം. വിജയന് സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ ബാദ്ധ്യതയായുണ്ടായിരുന്ന 58, 23,047 രൂപ കെ.പി.സി.സി നേതൃത്വം ബാങ്കിൽ അടച്ചു. 69,53,727 രൂപയുടെ ബാദ്ധ്യതയാണ് ബാങ്കിലുണ്ടായിരുന്നത്. പലിശയും പിഴപ്പലിശയും ഒഴിവാക്കി 59,35,547 രൂപയാണ്. ബാങ്കിൽ ലോണെടുക്കുമ്പോൾ പിടിക്കുന്ന ഷെയർ തുകയായ 1,12,500 രൂപ കഴിച്ചുള്ള തുകയാണ് കെ.പി.സി.സി അടച്ചത്. ബാങ്കിന്റെ ബാദ്ധ്യത സംബന്ധിച്ച പ്രശ്നം തീർന്നെങ്കിലും ബാങ്കിൽ പണയമായി വച്ച വസ്തുവിന്റെ ആധാരം തിരികെ നൽകുന്നതിന് നിയമപരമായ പ്രശ്നമുണ്ട്. വിജയൻ നോമിനിയായി

രാഹുൽ മാങ്കൂട്ടത്തിൽ 38 ദിവസത്തിന് ശേഷം എം.എൽ.എ ഓഫീസിൽ

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫീസിലെത്തി. 38 ദിവസങ്ങൾക്കു ശേഷമാണ് മണ്ഡലത്തിൽ എത്തിയത്. ഇന്നലെ പുലർച്ചെ നഗരത്തിലെത്തിയ രാഹുൽ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. തുടർന്ന് നഗരത്തിലെ ചിലരെ കണ്ട് സംസാരിച്ചു. ശേഷം മണ്ണാർക്കാട്ടേക്കാണ് പോയത്. അന്തരിച്ച മുൻ കെ.പി.സി.സി സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ പൗലോസിന്റെ വീട് സന്ദർശിച്ചു. ഇവിടെ വച്ച് ബെന്നി ബെഹനാൻ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉൾപ്പെടെ നേതാക്കളുമായി സംസാരിച്ചു. ഓഫീസിൽ ഷാൾ

നിർമ്മാണത്തൊഴിലാളി പെൻഷൻ നൽകാൻ 500 കോടി കടമെടുക്കും

കൊച്ചി: കെട്ടിട നിർമ്മാണത്തൊഴിലാളി ബോർഡ് അംഗങ്ങളായ 3.80 ലക്ഷം പേർക്ക് പെൻഷൻ കുടിശികയുടെ പകുതി തീർക്കാൻ 500 കോടി കെ.എസ്.എഫ്.ഇയിൽ നിന്ന് കടമെടുക്കും. 3.80 ലക്ഷം പേർക്കാണ് ഇത് ആശ്വാസമാകുന്നത്. 16 മാസത്തെ ക്ഷേമപെൻഷൻ കുടിശികയുണ്ട്. ഇവരുടെ പെൻഷൻ പ്രശ്നത്തെക്കുറിച്ച് ചൊവ്വാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ആകെയുള്ള 1,152 കോടി കുടിശികയിൽ 992 കോടി പെൻഷനും 160 കോടി മറ്റ് ആനുകൂല്യങ്ങളുമാണ്. എന്തുകൊണ്ടാണ് നിർമ്മാണത്തൊഴിലാളി ക്ഷേമപെൻഷൻ ഇത്രയും വൈകുന്നതെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ചു. ശതകോടികളുടെ പെൻഷൻ കുടിശിക

സി.പി.ഐ ജനറൽ സെക്രട്ടറി: ഡി. രാജ തുടർന്നേക്കും

ചണ്ഡിഗഡ്: പ്രായപരിധി വിഷയത്തിൽ തർക്കമുണ്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി.രാജയ്‌ക്ക് ഒരവസരം കൂടി നൽകാൻ ചണ്ഡിഗഡിൽ ഇന്ന് സമാപിക്കുന്ന സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസ് അനുമതി നൽകിയേക്കും.ഇന്നലെ രാത്രി വൈകി ദേശീയ കൗൺസിലിൽ ഇതു സംബന്ധിച്ച് ധാരണയായെന്ന് സൂചന. പകരം പരിഗണിക്കേണ്ട പഞ്ചാബിൽ നിന്നുള്ള അമർജിത് കൗറിനെ അപേക്ഷിച്ച്, ദളിത് നേതാവായതും ദേശീയ തലത്തിലെ പ്രവർത്തന മികവും രാജയ്‌ക്ക് അനുകൂലമാണ് . 75 വയസ് പ്രായ പരിധി നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്ന കേരള ഘടകം വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായെന്നാണ്

ഡോക്ടറാകേണ്ട,​ അതിസമ്മർദ്ദം; നീറ്റ് ഉന്നത റാങ്കുകാരൻ ജീവനൊടുക്കി

ന്യൂഡൽഹി: ഡോക്‌ടറാകാൻ ഇഷ്‌ടമില്ലെന്നും സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും എഴുതിവച്ച് നീറ്റ് പരീക്ഷയിലെ ഉന്നത റാങ്കുകാരൻ ജീവനൊടുക്കിയത് രാജ്യത്തിന് ഞെട്ടലായി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ മഹാരാഷ്ട്ര സ്വദേശി അനുരാഗ് അനിൽ ബോർകറാണ് (19) മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലുള്ള പിതാവ് അനിൽ ബോർകറുടെ കുടുംബവീട്ടിലാണ് തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലിന് മുറിയിലെത്തിയ മാതാവാണ് മൃതദേഹം കാണുന്നത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ എയിംസിൽ എം.ബി.ബി.എസിന് ചേരാൻ പോകാനിരുന്ന ദിവസമാണ് ജീവനൊടുക്കിയത്. മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ‘ഡോക്ടർ ആകാൻ

തദ്ദേശ ഇലക്ഷൻ നവംബർ, ഡിസംബർ മാസങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ,ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ സൂചിപ്പിച്ചു. വോട്ടർ പട്ടിക ഒരു വട്ടം കൂടി പുതുക്കും. ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതികൾ ചുമതല ഏൽക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാരുമായും പൊലീസ് മേധാവി,ചീഫ് സെക്രട്ടറി തുടങ്ങിയവരുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം.കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടത്തിയത്. 2020 ഡിസംബർ 8,10,14

Scroll to Top