ഷുഹൈബ് അറിഞ്ഞില്ല, ട്രാക്കിൽ ചിതറിക്കിടന്നത് ഉമ്മയെന്ന്
ട്രെയിനിടിച്ച് ട്രാക്കിൽ ചിന്നിച്ചിതറി കിടക്കുകയാണ് ‘അജ്ഞാത” സ്ത്രീ. പൊലീസിനായി മൃതദേഹ ചിത്രം പകർത്തി ഷുഹൈബ് ഇളയച്ഛന്റെ സ്റ്റുഡിയോയിലെത്തി. ഫോട്ടോ കണ്ട് നേരിയ ശബ്ദത്തിൽ ഇളയച്ഛൻ പറഞ്ഞു. ‘ഇതു നിനക്ക് ഒരു വയസുള്ളപ്പോൾ ഉപേക്ഷിച്ചുപോയ പെറ്റമ്മയാണ്”. 39 വർഷമായി പൊലീസിന്റെ ക്യാമറാമാനാണ് കണ്ണൂർ സിറ്റി സ്വദേശി കെ.കെ. ഷുഹൈബ്. 54 വയസിനിടെ പകർത്തിയത് പതിനായിരത്തിലേറെ മൃതദേഹങ്ങൾ. പക്ഷേ, 21-ാം വയസിലെടുത്ത ഉമ്മയുടെ ചിത്രം ഇന്നും ഉള്ളുലയ്ക്കുന്നു. 1992 ഡിസംബർ അഞ്ചിനായിരുന്നു അത്. ഇളയച്ഛൻ മുസ്തഫ ചിറയ്ക്കൽകുളത്തിലിന്റെ സൗദി സ്റ്റുഡിയോ […]