കംപ്ളീറ്റ് ആക്ടറെ നമിച്ച് രാജ്യം: ഫാൽക്കേ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങി
ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ കംപ്ലീറ്റ് ആക്‌ടറെന്ന് പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ലാലിന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം നൽകുന്ന ചടങ്ങിലായിരുന്നു പ്രശംസ. ഇന്നലെ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന പ്രൗഢോജ്ജ്വല ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ലാലിന് ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്‌കാരം നൽകി. ആർദ്രത മുതൽ തീവ്രം വരെയുള്ള വികാരങ്ങളെ ലാൽ അനായാസമായി അവതരിപ്പിച്ചുവെന്നും മുർമു കൂട്ടിച്ചേർത്തു. നൂറുകണക്കിന് പേർ വിഗ്യാൻ ഭവനിലും, ലോകമെമ്പാടുമുള്ള മലയാളികൾ ടി.വിയിലൂടെയും സാമൂഹികമാദ്ധ്യമങ്ങളിലൂടെയും ചടങ്ങിന് സാക്ഷിയായി. സ്വർണ കമലവും […]