Author name: Rajesh R

മകന്റെ കൺമുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊന്നു

പുനലൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ മകന്റെ കൺമുന്നിൽ വച്ച് കുത്തിക്കൊന്ന ഭർത്താവ് ഫേസ്ബുക്കിൽ ലൈവിട്ട ശേഷം പൊലീസിൽ കീഴടങ്ങി. ഡി.എം.കെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി പുനലൂർ കലയനാട് കൂത്തനാടി ചരുവിള പുത്തൻ വീട്ടിൽ (ഷെബിൻ വിലാസം) ശാലിനിയാണ് (39) കൊല്ലപ്പെട്ടത്. ഭർത്താവ് ഐസക്ക് മാത്യുവാണ് (44) കീഴടങ്ങിയത്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. അൺ എയ്ഡഡ് സ്കൂളിൽ ആയയായി ജോലി ചെയ്യുന്ന ശാലിനിയും റബർ ടാപ്പിംഗ് തൊഴിലാളിയായ ഐസക്കും തമ്മിൽ വഴക്ക് പതിവായിരുന്നു. […]

അമിത പലിശ വാഗ്ദാനം ചെയ്ത് 75 കോടി തട്ടി, മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഉടമകൾ മുങ്ങി

കളമശേരി: അമിത പലിശ വാഗ്ദാനം ചെയ്ത് 75 കോടി രൂപ തട്ടിയെടുത്ത അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പൂട്ടി ഉടമയും കൂടെനിന്നവരും മുങ്ങി. നിക്ഷേപകരിൽ നിന്ന് ലഭിച്ച പണം ചെയർമാനും ഡയറക്ടർമാരും ആഡംബര വീടുകൾ പണിതും മറ്റും ധൂർത്തടിച്ചെന്നാണ് വിവരം. സംസ്ഥാനത്തെ വിവിധ ജില്ളകളിൽപ്പെട്ട ആയിരത്തിലേറെ നിക്ഷേപകരാണ് ഇരകളായത്. കളമശേരി പത്തടിപ്പാലം ആസ്ഥാനമായാണ് 2022 മുതൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കളമശേരി പൊലീസ് സ്റ്റേഷനിൽ മാത്രം ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. ചെയർമാൻ അഖിൽ മുരളി,

ജി.എസ്.ടി ഇളവ് സമ്പാദ്യ ഉത്സവം, ജനങ്ങൾക്ക് രണ്ടര ലക്ഷം കോടിയുടെ ലാഭം: മോദി

ന്യൂഡൽഹി: ആദായ നികുതി ഇളവും ഇന്നു നിലവിൽ വരുന്ന ജി.എസ്.ടി പരിഷ്‌കാരവും ഇന്ത്യക്കാർക്ക് 2.5 ലക്ഷം കോടിയിലധികം രൂപയുടെ ലാഭം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിലക്കുറവിലൂടെ രാജ്യം സമ്പാദ്യ ഉത്സവത്തിന് തുടക്കം കുറിക്കും. ജി.എസ്.ടി പരിഷ്കാരങ്ങൾ ആത്മനിർഭർ ഭാരത് പ്രചാരണത്തിലെ സുപ്രധാന ചുവടുവയ്‌പാണ്. ആദായനികുതി ഇളവിലൂടെ തുടക്കമിട്ട പരിഷ്‌കാരങ്ങളുടെ തുടർച്ചയാണിത്. ഇന്നു തുടങ്ങുന്ന നവരാത്രി ഉത്സവവും രണ്ടാം തലമുറ ജി.എസ്.ടി പരിഷ്‌കാരവും കണക്കിലെടുത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ജി.എസ്.ടി 5%, 18% സ്ലാബുകൾ

ഗുരുഭക്തിയുടെ നിറവിൽ മഹാസമാധി ആചരണം

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധിദിനം ലോകമെങ്ങും ഭക്തിനിർഭരമായി ആചരിച്ചു. സമാധിസ്ഥാനമായ ശിവഗിരിയിലും ജന്മസ്ഥലമായ ചെമ്പഴന്തിയിലും എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരുന്നു സമാധിദിനാചരണം. നാടെങ്ങും ഗുരുദേവസൂക്തങ്ങളുടെ ആലാപനത്തോടെയും കഞ്ഞിവീഴ്‌ത്തലോടെയുമായിരുന്നു ആചരണം. വിവിധ പൂജകളും നടന്നു. രാവിലെ മുതൽ ഭക്തർ ഗുരുകൃതികൾ പാരായണം ചെയ്‌തു. ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണ സമ്മേളനം സംഘടിപ്പിച്ചു. വൈകിട്ട് മഹാസമാധി പൂജയും സമൂഹ പ്രാർത്ഥനയും നടന്നു. ശിവഗിരി മഠത്തിൽ മഹാപരിനിർവ്വാണ

ഡി.എം.കെ- ടി.വി.കെ മത്സരമെങ്കിൽ പണിപാളും, ആക്ഷൻ പ്ലാനിന് രൂപം നൽകാൻ എൻ.ഡി.എ, അമിത് ഷായും എടപ്പാടിയും ചർച്ച നടത്തി

ചെന്നൈ: ഒരു വശത്ത് ഡി.എം.കെയെ വെല്ലുവിളിച്ച് താരപ്പകിട്ടോടെ സംസ്ഥാന പര്യടനം നടത്തുന്ന ടി.വി.കെ അദ്ധ്യക്ഷൻ വിജയ്. മറുവശത്ത് വികസന പ്രവർത്തനങ്ങൾ എടുത്തുകാട്ടി ഭരണത്തുടർച്ച നേടാൻ അദ്ധ്വാനിക്കുന്ന ഡി.എം.കെ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം ഇവർ തമ്മിലാണെന്ന ധാരണ വോട്ടർമാരിലേക്ക് എത്തിയാൽ കുഴപ്പത്തിലാകുന്നത് എൻ.ഡി.എയാകും. തമിഴ്നാടിനെ ലക്ഷ്യം വച്ച് ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാകും. ഇതൊഴിവാക്കാൻ എൻ.ഡി.എ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡി.എം.കെ വിരുദ്ധ വോട്ടുകൾ സ്വായത്തമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് പാർട്ടി

തോക്കെടുത്ത പാകിസ്ഥാനെ തോൽപ്പിച്ചുവിട്ടു

ഏഷ്യാകപ്പ് സൂപ്പർ ഫോർ റൗണ്ട് മത്സരത്തിലും പാകിസ്ഥാനെ കീഴടക്കി ഇന്ത്യ ഇന്ത്യയുടെ വിജയം ആറുവിക്കറ്റിന്, പാകിസ്ഥാൻ 171/5, ഇന്ത്യ 174/4 ഇന്ത്യയുടെ വിജയമൊരുക്കിയത് അഭിഷേക് ശർമ്മയും(74) ശുഭ്മാൻ ഗില്ലും(47) സൂപ്പർ ഫോറിലെ ഇന്ത്യയുടെ അടുത്ത മത്സരം ബുധനാഴ്ച ബംഗ്ളാദേശിനെതിരെ ദുബായ് : അർദ്ധസെഞ്ച്വറി നേടിയപ്പോൾ ബാറ്റെടുത്ത് തോക്കുപോലെ ചൂണ്ടി ഷോ കാണിച്ച പാകിസ്ഥാൻ ഓപ്പണർ സാഹിബ്സദ ഫർഹാൻ ഓർത്തുകാണില്ല, തന്നേക്കാൾ കിടിലൻ ബാറ്റർമാർ ഇന്ത്യൻ നിരയിലുണ്ടെന്ന്. പാകിസ്ഥാന് സാഹിബ്സദ (58) മാത്രമാണ് അർദ്ധസെഞ്ച്വറി നേടിയതെങ്കിൽ ഇന്ത്യയ്ക്ക് വേണ്ടി

ജി.എസ്.ടി ഇളവ് പാലുത്പന്നങ്ങളുടെ വില കുറച്ച് മിൽമ, കുറയുന്നത് നൂറിലധികം ഉത്പന്നങ്ങൾക്ക്

തിരുവനന്തപുരം: പാലുത്പന്നങ്ങളുടെ വില കുറച്ച് ജി.എസ്.ടി ഇളവിന്റെ ഗുണം ഇന്നുമുതൽ ഉപഭോക്താക്കളിൽ എത്തിക്കാൻ മിൽമ. നെയ്യ്, വെണ്ണ, പനീർ, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. നെയ്യ്, വെണ്ണ, പനീർ എന്നിവയുടെ വിലയിൽ ഏഴ് ശതമാനത്തോളം കുറവുണ്ടാകും. ഐസ്‌ക്രീമിന് 12-13% വരെ വില കുറയും. ഫ്‌ളേവേർഡ് പാലിന്റെ ജി.എസ്.ടി 12ൽ നിന്ന് അഞ്ച് ശതമാനമാക്കി. പായസം മിക്സിന്റേത് 18ൽ നിന്ന് അഞ്ച് ശതമാനവും. പായ്ക്ക് ചെയ്ത ജ്യൂസുകൾക്കും ഇളവുണ്ട്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ ജി.എസ്.ടി ഇളവുകളുടെ മുഴുവൻ

അങ്കണവാടി ഭക്ഷണത്തിൽ ഇനി ചക്കപ്പൊടി വിഭവങ്ങളും

ആലപ്പുഴ: അങ്കണവാടി കുട്ടികൾക്ക് ഇനി പോഷകാഹരമായ ചക്കപ്പൊടി വിഭവങ്ങളും വിളമ്പും. ദേശീയ പോഷകാഹാര സഹായ പദ്ധതികളിൽ കേരളത്തിന്റെ തനത് പോഷകാഹാരമായ ചക്കപ്പൊടി കൂടി ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തിന്റെ ഭാഗമായാണ് സംസ്ഥാന വനിത,​ ശിശു വികസന വകുപ്പ് വിഭവം വളമ്പുന്നത്. മെനുവിലെ വിഭവമായ ഇല അട, കൊഴുക്കട്ട എന്നിവ ചക്കപ്പൊടി ഉപയോഗിച്ച് നൽകാമെന്ന നിലയിലാണ് പരിഗണിക്കുന്നത്. കുട്ടികൾക്കാവശ്യമായ പോഷകങ്ങൾ ഏറെയുള്ളതിനാലാണ് ചക്കപ്പൊടി വിഭവങ്ങൾ ഉൾപ്പെടുത്തുന്നത്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും കുട്ടികളിലെ പ്രമേഹരോഗം കുറയ്‌ക്കാനും സഹായിക്കും. ദഹനത്തിനും സഹായകമാണ്. ചക്കപ്പൊടി

പക്ഷിക്കൂട്ടം വരവായി തലസ്ഥാനത്ത് ഇനി ദേശാടനകാലം

ഇത്തവണ വരവ് വൈകി തിരുവനന്തപുരം: ദേശാടനകാലത്തിന് തുടക്കമിട്ട് തലസ്ഥാനത്തെ പ്രധാന തണ്ണീർത്തടങ്ങളിൽ ദേശാടകർ ഉൾപ്പെടെയുള്ള നീർപ്പക്ഷികൾ വീണ്ടും വരവായി. സാധാരണ ജൂലായ് അവസാനത്തോടെയാണ് ഇത്തരം പക്ഷികളെത്തുന്നത്. ഇത്തവണ പക്ഷികളെ കാണാതായതോടെ നിരീക്ഷകർ ആശങ്കയിലായിരുന്നു. തലസ്ഥാനത്തെ പ്രകൃതി ഗവേഷണ സംഘടനയായ വാർബ്‌ളേർസ് ആൻഡ് വെയ്‌ഡേഴ്സ് പ്രവർത്തകർ കഴിഞ്ഞ ആഴ്ച നടത്തിയ പഠനത്തിലാണ് ദേശാടനപ്പക്ഷികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വെള്ളായണി കായൽ, കഠിനംകുളം തടാകം അനുബന്ധ തണ്ണീർത്തടങ്ങളും കൂടാതെ പെരുമാതുറ കടൽക്കരയിലുമാണ് ഇവയെ കണ്ടത്. മുതിർന്ന പക്ഷിഗവേഷകരായ സി.സുശാന്ത്,ഡോ.ബ്ലെസ്സൻ സന്തോഷ് ജോർജ്

Scroll to Top