അരിമണിയിൽ സ്വർണശില്പം, വിസ്‌മയിച്ച് രാഷ്ട്രപതി
തിരുവനന്തപുരം: പൂജപ്പുര സ്വദേശി ഗണേശ് സുബ്രഹ്മണ്യത്തിന് സ്വർണശില്പം പണിയാൻ അരിമണി മതി. സ്വർണത്തരി ചേർത്തുവച്ച് ഗീതോപദേശവും മഹാഗണപതിയും പഞ്ചമുഖത്തോടു കൂടിയ വിരാട് വിശ്വകർമ്മദേവനും അരിമണികളിൽ രൂപമെടുത്തപ്പോൾ തിരുവിതാംകൂർ രാജകൊട്ടാരം മുതൽ രാഷ്ട്രപതി ഭവൻ വരെ അതിന്റെ ഖ്യാതി എത്തി. രണ്ട് മാസം മുമ്പാണ് രാഷ്ട്രപതി ഭവനിൽ പ്രദർനത്തിന് അവസരമുണ്ടായത്. രാഷ്ട്രപതി ദ്രൗപദി മുർമു ലെൻസിലൂടെ ശില്പങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. ദശാവതാരം, ശ്രീപദ്മനാഭസ്വാമി, ആറ്റുകാലമ്മ, ഗീതോപദേശം, മുരുകസ്വാമി, സ്വാമി അയ്യപ്പൻ, ക്രൂശിത ക്രിസ്‌തു, മക്കാ മദീന തുടങ്ങിയ നാനോ […]