ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കില്ല: മുഖ്യമന്ത്രി
പമ്പ: ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് തിരിച്ചുനൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം ശക്തമായി നിരാകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും നോക്കാനില്ലാതെ നാശോൻമുഖമായപ്പോഴാണ് സർക്കാർ ഇടപെടൽ ഉണ്ടായതെന്നും ദേവസ്വം ബോർഡുകൾ രൂപീകരിച്ചതെന്നും ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളുടെ കൈകളിലായിരുന്നു പണ്ട് ക്ഷേത്രങ്ങൾ. നശിക്കുന്ന നില വന്നപ്പോൾ സർക്കാർ ഇടപെടണമെന്ന് സമൂഹത്തിൽ നിന്ന് ആവശ്യമുയർന്നു.അതോടെയാണ് ഒരുപാട് ക്ഷേത്രങ്ങൾ ഉദ്ധരിക്കപ്പെട്ടത്. ജീവനക്കാർക്ക് കൃത്യമായി ശമ്പളം ഉറപ്പായി. വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നു പറയുന്നവർ പഴയകാല ദുരിതാവസ്ഥയിലേക്ക് ക്ഷേത്രങ്ങൾ […]