Author name: Rajesh R

അമീബിക് മസ്തിഷ്ക ജ്വരം: ഉറവിടം കണ്ടെത്തുന്നതിൽ വീഴ്ച, ഏകോപനമില്ലെന്ന് ഡോക്ടർമാർ

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുമ്പോഴും ഉറവിടം കണ്ടെത്തുന്നതിൽ കൂട്ടായ പരിശ്രമമോ ഗൗരവകരമായ ചർച്ചയോ നടക്കുന്നില്ലെന്ന് ഡോക്ടർമാർക്കിടയിൽ വിമർശനം. ചില ഡോക്ടർമാർ പറയുന്നതുമാത്രം വിശ്വസിച്ചാണ് അധികൃതർ മുന്നോട്ടുപോകുന്നതെന്നും വിമർശനമുണ്ട്. അമീബ സാന്നിദ്ധ്യം സംശയിക്കുന്ന വെള്ളം കൾച്ചർ ചെയ്യുന്നതിൽ പോലും വീഴ്ചയുണ്ടെന്ന് മൈക്രോബയോളജിസ്റ്റുകൾ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും കൂട്ടായി സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരുടെ സഹകരണത്തോടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ ആരായുന്നതിന് പകരം. ചില ഡോക്ടർമാരും ഉദ്യോഗസ്ഥരും തുടർച്ചയായി യോഗം ചേരുന്നതല്ലാതെ കാര്യമായ […]

റോഡ് പണിക്ക് കമ്മിഷൻ സി.പി.എം കൗൺസിലറെ രാജിവയ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷന് കീഴിലെ റോഡിൽ ഇന്റർലോക്ക് ടൈൽ പാകാൻ പ്രദേശവാസികളിൽ നിന്ന് കമ്മിഷൻ ചോദിക്കുകയും ഒരാളിൽ നിന്ന് 5000 രൂപ വാങ്ങുകയും ചെയ്ത സി.പി.എം കൗൺസിലറെ പാർട്ടി ഇടപെട്ട് രാജിവയ്പിച്ചു. സി.പി.എമ്മിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. മുട്ടത്തറ വാർ‌ഡ് കൗൺസിലർ ബി. രാജേന്ദ്രനെതിരെയാണ് നടപടി. കമ്മിഷൻ അഡ്വാൻസായി ഒരാളിൽ നിന്ന് 5000 രൂപ വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയിയും മേയർ ആര്യാ രാജേന്ദ്രനും ഇടപെട്ട് കൗൺസിലർ സ്ഥാനം

യൂറോപ്യൻ യൂണിയനുമായി വാണിജ്യ ബന്ധം വിപുലീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക സുസ്ഥിരതയും സന്തുലിതമാക്കുന്ന നീല സമ്പദ് വ്യവസ്ഥാ കാഴ്ചപ്പാട് കേരളം സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സർക്കാരിന്റെയും യൂറോപ്യൻ യൂണിയന്റെയും സഹകരണത്തോടെ ‘രണ്ട് തീരങ്ങൾ,ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബ്ലൂ ടൈഡ്സ്:കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ് കോവളം ലീലാ റാവിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം,നവീകരണം,സുസ്ഥിരത എന്നിവയിലെ നാഴികക്കല്ലായ ഈ സമ്മേളനം സംഭാഷണത്തിന് വേണ്ടി മാത്രമല്ല,പൊതു ഭാവി രൂപപ്പെടുത്താനുമാണ്. സംസ്ഥാനത്ത് ഒരു ദശലക്ഷത്തിലധികം

എസ്.എസ്.എൽ.വി ഇനി ‘സ്വകാര്യ’ റോക്കറ്റ്, ഐ.എസ്.ആർ.ഒ നിർമ്മിക്കില്ല, സാങ്കേതിക വിദ്യ എച്ച്.എ.എല്ലിന് കൈമാറി

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ വികസിപ്പിച്ച എസ്.എസ്.എൽ.വി എന്ന ചെറു വിക്ഷേപണ റോക്കറ്റ് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ പൊതുമേഖല സ്ഥാപനമായ ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ)​ കൈമാറി. 511 കോടിക്കാണ് കൈമാറ്റം. എച്ച്.എ.എല്ലിന്റെ നേതൃത്വത്തിൽ സ്വകാര്യ സംരംഭകർകൂടി അടങ്ങിയ കൺസോർഷ്യമാകും എസ്.എസ്.എൽ.വി നിർമ്മിക്കുക. ആദ്യ റോക്കറ്റ് 2027ൽ പുറത്തിറക്കും. ഏറ്റവുമധികം വാണിജ്യ സാദ്ധ്യതയുള്ള റോക്കറ്റാണിത്. നിർമ്മിക്കാൻ അധികം സമയം വേണ്ട. ചെറിയ വിക്ഷേപണങ്ങൾക്ക് അനുയോജ്യമായത്. ചെറിയ തുകയ്ക്ക് വിക്ഷേപിക്കാം. വിക്ഷേപണം ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പേസ് സെന്ററിലോ തമിഴ്നാട്ടിലെ തൂത്തുകുടി

ആലപ്പുഴയിൽ കേരള ചിക്കൻ സ്റ്റാളുകൾ ഒരുമാസത്തിനകം

ആലപ്പുഴ: ഗുണമേന്മയോടെ ന്യായവിലയിൽ കോഴിയിറച്ചി ലഭ്യമാക്കാൻ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്ലെറ്റുകൾ ആലപ്പുഴയിൽ ആരംഭിക്കും. ഇതിനായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഒരുമാസത്തിനകം ഔട്ട്ലെറ്റുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ അഞ്ച് ഔട്ട്ലെറ്റുകളാണ് ആരംഭിക്കുക. ഹരിപ്പാട്, ചേർത്തല, കായംകുളം എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. നിലവിൽ മലപ്പുറം,തൃശൂർ,എറണാകുളം,കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഔട്ട്ലെറ്റുകളുള്ളത്. ജില്ലയിൽ കാർത്തികപ്പള്ളി,കായംകുളം, ചേർത്തല എന്നിവിടങ്ങളിലായി 12ഫാമുകൾ കേരള ചിക്കനുണ്ട്. പുതിയ ഫാമുകൾ ആരംഭിക്കാനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫാമുകൾ നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം.415 കോടിയുടെ വിറ്റുവരവാണ്

സി.ബി.എൽ : വീയപുരം ജേതാവ്

കുട്ടനാട്: ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ)​ അഞ്ചാം സീസണ് തുടക്കംകുറിച്ചുകൊണ്ട് കൈനകരി പമ്പയാറ്റിൽ നടന്ന വാശിയേറിയ മത്സരത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. മൂന്ന് മിനിറ്റ് 33 സെക്കൻഡ് 34 മൈക്രോസെക്കൻഡിൽ ഫിനിഷ് ചെയ്താണ് പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനെ പിൻതള്ളി വീയപുരം ഒന്നാമതെത്തിയത്.നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ മൂന്നാംസ്ഥാനം നേടി.വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ മുൻ എം.എൽ.എ സി.കെ സദാശിവൻ അദ്ധ്യക്ഷനായി. ജില്ലാകളക്ടർ അലക്സ്

രക്തദാനംപോലെ സുരക്ഷിതം രക്തമൂല കോശ ദാനം , ദാതാവിനെ കാത്തിരിക്കുന്നത് നിരവധിപേർ

ഇന്ന് ലോക മാരോ ഡോണർ ഡേ… ആലപ്പുഴ: വിവിധ രോഗങ്ങൾ ബാധിച്ച് രക്ത മൂലകോശ ദാതാവിനായി കാത്തിരിക്കുന്നത് നിരവധിപേർ. രക്തദാനംപോലെ വളരെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂലകോശ ദാനവും. സംസ്ഥാനത്ത് അടിയന്തരമായി രക്തമൂലകോശം ആവശ്യമായിരിക്കുന്നത് രണ്ടുപേർക്ക്. കോഴിക്കോട് കുറ്റ്യാടി സ്വദേശി 28കാരൻ അർജുനും കാസർകോട് തൃക്കരിപ്പൂരിലെ ഏഴുവയസുകാരി നജമറിയവും. അർജുന് പാരോക്സിസ്മൽ നോക്റ്റേണൽ ഹീമോഗ്ലോബിനൂറിയ എന്ന അവസ്ഥയും നജമറിയത്തിന് തലാസീമിയ മേജർ എന്ന അവസ്ഥയുമാണ്. ഇവർക്കായി ബ്ലഡ് സ്റ്റെം സെൽ ഡോണേഴ്സ് രജിസ്ട്രിയായ ‘ദാത്രി’ വഴി ദാതാവിനെ കണ്ടെത്താൻ കോളേജുകൾ

എറാസ്മസ് മാസ്‌റ്റേഴ്‌സ് ഇൻ പബ്ലിക് പോളിസി

എറാസ്മസ് സ്‌കോളർഷിപ്പോടുകൂടിയുള്ള 2026- 28 വർഷത്തെ മാസ്‌റ്റേഴ്‌സ് ഇൻ പബ്ലിക് പോളിസി പ്രോഗ്രാമിന് ഡിസംബർ 10 വരെ അപേക്ഷിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനം, ഗവേഷണം എന്നിവ നടത്താനുള്ള അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. പഠനച്ചെലവും, ട്യൂഷൻ ഫീസും പൂർണ്ണമായും ഇതിലൂടെ ലഭിക്കും. എറാസ്മസ് പ്രോഗ്രാമിൽ ഓസ്ട്രിയയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി, സ്‌പെയിനിലെ ബാർസിലോണിയ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, നെതർലാൻഡ്‌സിലെ റൊട്ടേർഡാം യൂണിവേഴ്‌സിറ്റി, യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് യോർക്ക് എന്നിവ പ്രോഗ്രാമിൽ പങ്കാളികളാണ്. www.eramus.plus.ec.europa.eu. എക്‌സിക്യൂട്ടീവ് എം.ബി.എ @ ഐ.ഐ.ടി മദ്രാസ്

സി.പി.ഐ പാർട്ടി കോൺഗ്രസ്: വരുമോ വനിതാ ജനറൽ സെക്രട്ടറി

ന്യൂഡൽഹി: സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിന് വേദിയാകാനൊരുങ്ങി ചണ്ഡിഗഡ്. നാളെ ഉച്ചയ്‌‌ക്ക് ശേഷം പഞ്ചാബിലെ മൊഹാലി ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോർഡ് പ്രദേശത്ത് നടക്കുന്ന റാലിയോടെയാണ് തുടക്കം. ശതാബ്‌ദി വർഷത്തിൽ പാർട്ടിയെ നയിക്കാൻ പുതിയ നേതാവ് വരുമോയെന്നത് 25-ാം പാർട്ടി കോൺഗ്രസിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. 2019 ൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡി. രാജയ്‌ക്ക് 75വയസ് പ്രായ പരിധി പിന്നിട്ടതിനാൽ മാറ്റം വേണമെന്ന് കേരള ഘടകത്തിലെ നേതാക്കളടക്കം വാദിക്കുന്നു. എന്നാൽ പാർട്ടിയുടെ ദളിത് മുഖവും

ആരോപണവുമായി വീണ്ടും രാഹുൽ , വോട്ട് കൊള്ളയ്ക്ക് കേന്ദ്രീകൃത രീതി

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ വോട്ട് മോഷണത്തിന് കൂട്ടുനിന്നെന്ന ഗുരുതര ആരോപണമുയർത്തി രാഹുൽ ഗാന്ധി വീണ്ടുമെത്തി. കേന്ദ്രീകൃത സോഫ്റ്റ്​വെയർ ഉപയോഗിച്ചുള്ള വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും പറഞ്ഞു. അജ്ഞാത ഫോണുകളിൽ നിന്ന് മറ്റൊരു വ്യക്തിയുടെ പേരിൽ ലോഗിൻ ചെയ്താണ് നീക്കം ചെയ്യാനോ ഉൾപ്പെടുത്താനോ ആവശ്യപ്പെടുന്നത്. കർണാടകയിലെ അലന്ദ്, മഹാരാഷ്‌ട്രയിലെ രജൂര അസംബ്ളി മണ്ഡലങ്ങളിലെ വോട്ട് മോഷണ ശ്രമം പുറത്തുവിട്ടായിരുന്നു എ.ഐ.സി.സി ആസ്ഥാനത്തെ വാർത്താസമ്മേളനം. സാധൂകരിക്കാൻ രണ്ടു വ്യക്തികളെയും വേദിയിലെത്തിച്ചു. ഒ.ടി.പി അയച്ച ഉപകരണത്തിന്റെ ഡെസ്റ്റിനേഷൻ ഐ.പി ഉൾപ്പെടെ

Scroll to Top