Author name: Rajesh R

ത്രിശങ്കുവിലായ കോൺഗ്രസ്

സംസ്ഥാനത്ത് തുടർച്ചയായി രണ്ടുവട്ടം പ്രതിപക്ഷത്ത് ഒതുങ്ങേണ്ടി വന്ന കോൺഗ്രസും യു.ഡി.എഫും ഭരണപക്ഷ വീഴ്ചകളും ഭരണവിരുദ്ധ വികാരവും മുതലാക്കി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തേരിലേറാമെന്ന പ്രതീക്ഷകൾ രാഹുൽ മാങ്കൂട്ടം എം.എൽ.എ യിൽ തട്ടി ത്രിശങ്കുവിലാകുമോ എന്ന ആശങ്കയിലായി. ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച നിയമസഭയിലെത്തിയത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയോടെയാണെന്ന് വ്യക്തമായതോടെ തികച്ചും വെട്ടിലായത് രാഹുലിനെതിരെ കർക്കശ നിലപാടെടുത്ത പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ്. നേതൃത്വത്തെ ധിക്കരിച്ചാണ് സഭയിലെത്തിയതെന്ന പ്രചാരണം […]

ശബരിമല പഞ്ചലോഹ വിഗ്രഹം: വ്യാജ പണപ്പിരിവിൽ അന്വേഷണത്തിന് 4 മാസം

തമിഴ്‌നാട് സ്വദേശി പിരിച്ചത് 6.14 ലക്ഷം കൊച്ചി: ശബരിമലയിൽ സ്വാമി അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനെന്നു പറഞ്ഞ് തമിഴ്‌നാട് ഈറോഡിലെ ആശുപത്രി ഉടമ ഡോ. ഇ.കെ. സഹദേവൻ പണപ്പിരിവ് നടത്തിയ കേസിന്റെ അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പിരിച്ചെടുത്ത തുക മജിസ്ട്രേറ്റ് കോടതിയിൽ കെട്ടി വയ്‌ക്കാനും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പമ്പ പൊലീസിനോട് നിർദ്ദേശിച്ചു. സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കി. റോട്ടറി ഫ്രീഡം ഇന്ത്യ ട്രസ്റ്റ്

എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ്, ഫെ​ബ്രു​വ​രി​ ​മു​ത​ൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വാഹനങ്ങൾക്കും അടുത്ത ഫെബ്രുവരി മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്. ഡിസംബറോടെ ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ജനുവരിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കൽ ആരംഭിക്കും. ഓരോ സീരീസിലുമുള്ള വാഹനങ്ങൾക്ക് ഓരോ മാസം ഇതിനായി അനുവദിക്കും. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.കോടതി ഉത്തരവു പ്രകാരം ,കേന്ദ്ര സർക്കാരിന്റെ പാനലിൽപ്പെട്ട കമ്പനികളിൽ നിന്നാകും ടെൻഡർ വിളിക്കുക. 2004ൽ രാജ്യത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയെങ്കിലും കേരളമുൾപ്പെടെ നടപ്പാക്കിയില്ല.

ജനമൈത്രിയല്ല ഗുണ്ടാ മൈത്രി: പ്രതിപക്ഷം

തിരുവനന്തപുരം: പൊലീസ് മർദ്ദനത്തെച്ചൊല്ലിയുള്ള നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. പൊലീസിൽ ജനമൈത്രിയല്ല, ഗുണ്ടാമൈത്രിയാണെന്ന് മുസ്ലീംലീഗിലെ എൻ.ഷംസുദ്ദീൻ. പൊലീസ് അഴിഞ്ഞാട്ടം മൂർദ്ധന്യത്തിലാണെന്നും കുറ്റപ്പെടുത്തി. പൊലീസ് ക്ലബിലെ പഞ്ചിംഗ് ബാഗിലിടിക്കുന്ന ലാഘവത്തോടെയാണ് മനുഷ്യരെ ഇടിക്കുന്നതെന്നും ഇടിയൻ പൊലീസ് സേനയ്ക്കാകെ അപമാനമാണെന്നും പ്രമേയം അവതരിപ്പിച്ച റോജി.എം.ജോൺ പറഞ്ഞു. പരാതിയുമായി സ്റ്റേഷനിലേക്ക് നടന്നെത്തുന്നവർ തിരികെ ആംബുലൻസിൽ പോവുന്ന സ്ഥിതിയാണെന്ന് കെ.കെ.രമ. ജനമൈത്രി സ്റ്റേഷനുകൾ കൊലമൈത്രി സ്റ്റേഷനുകളായെന്നും കുറ്റപ്പെടുത്തി. 9 വർഷത്തിനിടെ 17കസ്റ്റഡി മരണമുണ്ടായെന്നും പൊലീസ് കംപ്ലയിന്റ് അതോറിട്ടി

വയോജനങ്ങളെ വകവരുത്താൻ സൈബർ ഇടത്ത് നെറികെട്ടവർ

കോട്ടയം: ‘സോഷ്യൽ മീഡിയയിൽ ഗൗരവമുള്ള ഒരു വിഷയം പോസ്റ്റ് ചെയ്താൽ പ്രതികരിക്കില്ല. സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാൽ, പത്രത്തിലെ ഒരു ഫോട്ടോ കണ്ട് കുറിപ്പെഴുതിയാൽ മുതിർന്ന ആളെങ്കിൽ തന്തവൈബെന്നു പരിഹസിച്ച് ആക്രമിക്കും. -” കേരളസർവ്വകലാശാല മുൻ വൈസ് ചാൻസലറും ന്യൂറോ സർജനുമായ ഡോ.ബി.ഇക്ബാലിന്റേതാണ് ഈ പ്രതികരണം. ഫേസ് ബുക്കിലും മറ്റും ഭയപ്പാടോടെ മാത്രം എന്തെങ്കിലും സന്ദേശം അയയ്ക്കുന്ന വിഭാഗമായി വയോജനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. 97 വയസുള്ള പ്രൊഫ. എം. ലീലാവതി ‘ഗാസയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ എനിക്ക് ഓണമുണ്ണാൻ തോന്നുന്നില്ലെന്ന്”

പൊലീസിനെതിരായ പരാതികൾ : നടപടികൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരേ സമീപകാലത്തുണ്ടായ ആരോപണങ്ങളിൽ സ്വീകരിച്ച നടപടികൾ നിയമസഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റോജി എം.ജോണിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് വിശദീകരണം. കുന്നംകുളം സ്റ്റേഷനിൽ മർദ്ദനത്തിനിരയായെന്ന് സുജിത്ത് 2023 ഏപ്രിൽ 12ന് തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അന്വേഷണത്തിനുശേഷം എസ്.ഐ,4 സി.പി.ഒമാർ എന്നിവരെ സ്ഥലംമാറ്റി. ഇവരുടെ വാർഷികവേതന വർദ്ധനവ് രണ്ടുവർഷത്തേക്ക് തടഞ്ഞു. കഴിഞ്ഞ ആറിന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അച്ചടക്ക നടപടിയുടെ പുനഃപരിശോധന നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പീച്ചി സ്റ്റേഷനിൽ ഹോട്ടലുടമ ഔസേഫിന്റെ

വീട് പൗരന്റെ മൗലികാവകാശം,​ കേന്ദ്രം പുനരുജ്ജീവന ഫണ്ട് രൂപീകരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വീടിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. പാതി വഴിയിൽ നിന്നു പോകുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്‌ടുകളെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്രസർക്കാർ പുനരുജ്ജീവന ഫണ്ട് രൂപീകരിക്കണം. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ കമ്പനികളുടെ ഭവന നിർമ്മാണ പദ്ധതികൾ പാതിവഴിയിൽ നിലച്ചത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ചിലയിടങ്ങളിൽ പണി ആരംഭിച്ചിട്ടു പോലുമില്ല. ഒരു വീടല്ലെങ്കിൽ ഫ്ളാറ്റ് ആഗ്രഹിച്ച് പണം മുടക്കിയവരാണ് പെട്ടു പോകുന്നത്. വീടിനുള്ള അവകാശം കമ്പനിയുമായുള്ള കരാർ

പൊലീസ് സി.സി.ടി.വിക്ക് എ.ഐ നിരീക്ഷണം ; കസ്റ്റഡി പീഡനത്തിന് പൂട്ടിടാൻ സുപ്രീംകോടതി

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി മർദ്ദനവും കൊലപാതങ്ങളും നടക്കുന്നത് അവിടത്തെ സി.സി.ടി.വി ക്യാമറകൾ ഓഫാക്കുന്ന പശ്ചാത്തലത്തിലായതിനാൽ എ.ഐ നിയന്ത്രിത കൺട്രോൾ റൂമുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകുമെന്ന് സുപ്രീംകോടതി. സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയുകയാണ് ലക്ഷ്യം. കേരളത്തിലടക്കം കസ്റ്റഡി മർദ്ദനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതിനാൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായി. ഇതിനിടെയാണ് ,രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാത്തതിലും പലതും പ്രവർത്തനക്ഷമമല്ലാത്തതിലും സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. മനുഷ്യന്റെ ഇടപെടലില്ലാതെ, നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ

അന്തിമ വോട്ടർ പട്ടികയിൽ ക്രമക്കേട് കണ്ടാൽ റദ്ദാക്കും: സുപ്രീംകോടതി

ന്യൂഡൽഹി: അനധികൃതമായി വോട്ടർമാരെ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്താൽ അന്തിമ വോട്ടർ പട്ടിക റദ്ദാക്കുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ബീഹാറിലെ തീവ്ര വോട്ട‌ർ പട്ടിക പുതുക്കൽ വിഷയത്തിലാണ് സുപ്രീംകോടതി ഇങ്ങനെ പറഞ്ഞത്. കേരളത്തിൽ അടക്കം രാജ്യവ്യാപകമായി തീവ്ര വോട്ട‌ർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു പോകുന്നതിനിടെയാണ് പരമോന്നത കോടതിയുടെ പരാമർശം. എസ്.ഐ.ആർ പ്രക്രിയക്കെതിരെ ഇന്ത്യ’ മുന്നണി പാർട്ടികളും, സന്നദ്ധസംഘടനകളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഒക്ടോബർ ഒന്നിന് ബീഹാറിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

കോഴിക്കർഷകർ പ്രതിസന്ധിയിൽ

ചൂട് കൂടി, കോഴിത്തീറ്റ വില കുത്തനെ ഉയർന്നു വെഞ്ഞാറമൂട്: കോഴി ഫാമുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. അനിയന്ത്രിതമായി ചൂട് കൂടിയതും കോഴിത്തീറ്റ വില കുത്തനെ ഉയർന്നതും കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കി. 50 കിലോയുടെ ഒരുചാക്ക് കോഴിത്തീറ്റയ്ക്ക് മൂന്നുമാസത്തിനിടെ 300 രൂപയോളമാണ് കൂടിയത്. രോഗങ്ങൾ കാരണം കോഴികൾ ചാകുന്നത് നഷ്ടം വർദ്ധിപ്പിക്കും. മരുന്ന്, വെള്ളം എന്നിവയ്ക്കും പണം വേറെ കണ്ടെത്തണം. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും വലിയ ബാദ്ധ്യതയാണ്. സ്വന്തമായി വളർത്തുന്നവർക്ക് പണിക്കൂലിപോലും പലപ്പോഴും ലഭിക്കാറില്ലെന്നും കർഷകർ പറയുന്നു. മണ്ഡലകാലമാകുന്നതോടെ കച്ചവടം

Scroll to Top