Author name: Rajesh R

വികസനത്തിന്റെ ഗുജറാത്ത് മോഡൽ, മോദി പരീക്ഷിച്ചതും പ്രയോഗിച്ചതും

ദീർഘകാലം സേവനമനുഷ്ഠിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ചുരുക്കം ചിലരേ സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളൂ. പ്രായോഗിക ഫെഡറലിസത്തിൽ പരിചയക്കുറവുള്ള ‘ദേശീയ” നേതാക്കളായിരുന്നു മിക്കവരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിൽ നിന്ന് വേറിട്ടുനിൽക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ്. 2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തപ്പോൾ ഗുജറാത്തിലെ ഒരു ദശാബ്ദക്കാലത്തെ സംസ്ഥാന ഭരണത്തിലൂടെ മൂർച്ച കൂട്ടിയ ഒരു കർമ്മ ദർശനവും അദ്ദേഹം കൂടെ കൊണ്ടുപോന്നു എന്ന് പറയേണ്ടിയിരിക്കുന്നു. പദ്ധതികൾ അന്തിമമായി പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാന കാരണമെന്തെന്ന് സംസ്ഥാന ഭരണത്തിന് ചുക്കാൻ പിടിച്ച കാലഘട്ടത്തിൽ അദ്ദേഹം […]

ചൈനീസ് ഭീഷണി നേരിടാൻ ബദൽ തന്ത്രം; ബ്രഹ്‌മപുത്രയിൽ പടുകൂറ്റൻ ഇന്ത്യൻ അണക്കെട്ട്

ന്യൂഡൽഹി: ബ്രഹ്‌മപുത്രയിൽ ചൈന നിർമ്മിക്കുന്ന കൂറ്റൻ അണക്കെട്ട് ഉയർത്തുന്ന ഭീഷണി മറികടക്കാൻ അരുണാചൽപ്രദേശിലെ ദിബാങ്ങിൽ പടുകൂറ്റൻ അണക്കെട്ട് പണിയാൻ ഇന്ത്യ നടപടി തുടങ്ങി. ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമ്മാണമാണ് ബ്രഹ്‌മപുത്രയിൽ നടത്തുന്നതെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. യർലങ് സാംഗ്‌പോ നദി എന്നാണ് ബ്രഹ്‌മപുത്രയുടെ ചൈനീസ് നാമം. ബ്രഹ്മപുത്രയിൽ ചൈന നിർമ്മിക്കുന്നതിനേക്കാൾ ഉയരം കൂടിയ അണക്കെട്ടാണ് ഇന്ത്യ പണിയുക. ചൈനയുടെ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാൽ ബ്രഹ്മപുത്ര കരകവിഞ്ഞ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വെള്ളപ്പൊക്ക കെടുതിക്ക് ഇരയാവും. അതു തടയാനാണ്

മിന്നായം പോലെ രാഹുൽ സഭയിൽ

തിരുവനന്തപുരം: പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചാണ്, ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തിയത്. നിമിഷങ്ങൾക്കുള്ളിൽ പുറത്തുനിന്നൊരു കുറിപ്പ് ലഭിക്കുകയും പുറത്തേക്ക് പോവുകയും ചെയ്തു.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറങ്ങിയശേഷം തിരിച്ചു കയറിയതിനു പിന്നാലെയാണ് കുറിപ്പ് ലഭിച്ചതും രാഹുൽ സഭ വിട്ടതും. ഇതോടെ രാഹുൽ വന്നതിൽ നേതൃത്വത്തിന് അതൃപ്തി ഉണ്ടെന്ന ധാരണ പരന്നു. ആരെയും ധിക്കരിച്ചതല്ലെന്ന് രാഹുൽ പിന്നീട് സഭാകവാടത്തിൽ വച്ച് മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു. പച്ച ഷർട്ടും മുണ്ടും

ബീഹാറിൽ 70 സീറ്റുകളിൽ കണ്ണു നട്ട് കോൺഗ്രസ്

ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തിനുള്ളിൽ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ,2020ൽ ജയിച്ചതും നേരിയ വ്യത്യാസത്തിൽ തോറ്റവയും ഉൾപ്പെടെ 70 സീറ്റുകൾ വേണമെന്ന ആവശ്യത്തിലുറച്ച് കോൺഗ്രസ്. 2020ൽ കോൺഗ്രസ് ജയിച്ച 19 സീറ്റുകളിൽ വീണ്ടും മത്സരിക്കണമെന്നതാണ് കോൺഗ്രസ് ആവശ്യം. കൂടാതെ പാർട്ടി സ്ഥാനാർത്ഥികൾ 5,000ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട സീറ്റുകളിലും അവകാശവാദം ഉന്നയിക്കുന്നു. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബീഹാറിലുടനീളം ഉണർവുണ്ടാക്കിയെന്നും കൂടുതൽ സീറ്റുകളിൽ ജയിക്കാമെന്നും പാർട്ടി കരുതുന്നു. മുന്നണിയിലെ പ്രധാന കക്ഷിയായ ആർ.ജെ.ഡിക്കും

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ: മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച നേതാവും

റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഏറ്റുമുട്ടലിൽ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് സഹദേവ് സോറനും കൊല്ലപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവും ഹസാരിബാഗ് സ്വദേശിയുമായ സഹദേവ് അർജുൻ സോറൻ, അമലേഷ്, എന്ന പേരുകളിലാണ് അറിയപ്പെടുന്നത്. ജാർഖണ്ഡ് പൊലീസിന്റെയും സി.ആർ.പി.എഫിന്റെ കോബ്ര കമാൻഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. താതി ഝാരിയ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഗിരിധ് ബൊകാറോ

വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് ഓസ്‌ട്രേലിയൻ സർവകലാശാലകൾക്ക് ഭീഷണിയാകുന്നു

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എൻറോൾമെന്റ് കുറയുന്നത് ഓസ്ട്രേലിയൻ സർവകലാശാലകളുടെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.നിലവാരം കുറഞ്ഞ സ്വകാര്യ കോളജുകൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നത് മൂലം ഓസ്ട്രേലിയൻ സർവകലാശാലകൾക്ക് വർഷം തോറും ഏകദേശം 350 കോടി രൂപ (AU$355 മില്യൺ) നഷ്ടം സംഭവിക്കുന്നു.ഇതിന് പുറമെ വിലക്കയറ്റം, നിയമാനുസരണച്ചെലവുകൾ,തദ്ദേയശീയരുടെ കുറഞ്ഞ അഡ്‌മിഷൻ,വിദേശ വിദ്യാർത്ഥികളെ കുറയ്ക്കുന്ന സർക്കാർ നയങ്ങൾ എന്നിവയും സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. Study move എന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം,കൊവിഡിന് ശേഷമുള്ള കാലത്ത് വിദേശ ബിരുദ

ശബരിമല സ്വർണപ്പാളി: കൂടുതൽ രേഖകൾ തേടി ഹൈക്കോടതി

കൊച്ചി: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങൾക്ക് 2019ന് മുമ്പുണ്ടായിരുന്ന സ്വർണാവരണത്തെക്കുറിച്ചുള്ള രേഖകൾ കൂടി ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉടൻ തിരികെ കൊണ്ടുവരാൻ അനുമതിയും നൽകി. ദേവസ്വം വിജിലൻസ് സൂപ്രണ്ട് ഹാജരാക്കിയ രേഖകൾ പരിശോധിച്ച കോടതി 1999 മുതലേ ദ്വാരപാലക ശില്പങ്ങൾക്ക് സ്വർണാവരണമുള്ളതായി വിലയിരുത്തി. ചെമ്പുപാളികളുടെ പ്രതലത്തിലാണ് സ്വർണം പൊതിഞ്ഞിരുന്നത്. 2019ൽ ചെന്നൈയിലേക്ക് കൊണ്ടുപോയ പാളികളിൽ സ്വർണം ഉണ്ടായിരുന്നോ എന്നത് ലഭ്യമായ രേഖകളിൽ വ്യക്തമല്ല. തുടർന്നാണ് എല്ലാ

വഖഫ് ഇരുപക്ഷത്തും ആശ്വാസം; റവന്യു രേഖ മാറ്റം പാടില്ല \കൈയേറ്റം തടയാനുള്ള   വ്യവസ്ഥകൾ ശരിവച്ചു

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം പൂർണമായി സ്റ്റേ ചെയ്യാതെയും, എന്നാൽ, വഖഫിനെ ഗുരുതരമായി ബാധിക്കുമായിരുന്ന ചില വ്യവസ്ഥകൾ വിലക്കിയും സുപ്രീം കോടതിയുടെ ഇടപെടൽ. കേന്ദ്രസർക്കാരിനും മുസ്ലിം സംഘടനകൾക്കും ഒരേസമയം ആശ്വാസം പകരുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ദീർഘകാലമായി ഉപയോഗിക്കുന്നു എന്ന കാരണത്താൽ വഖഫായി മാറ്റുന്ന പ്രവണത പുതിയ നിയമഭേദഗതിയിൽ അസാധുവാക്കിയിരുന്നു. അത് സുപ്രീംകോടതി ശരിവച്ചു. കൈയേറ്റങ്ങളും ദുരുപയോഗവും തടയാൻ ഇത് ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു.

പൊലീസിനെ നിലയ്ക്കുനിറുത്താനുള്ള സുരക്ഷ കമ്മിഷൻ നോക്കുകുത്തി, വർഷങ്ങളായി ഒരു യോഗംപോലും ചേ‌ർന്നില്ല

തിരുവനന്തപുരം: ജനത്തെ ഇടിച്ചുപിഴിയുന്ന പൊലീസിനെ നിലയ്ക്കു നിറുത്താൻ അധികാരമുള്ള സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിഷൻ വർഷങ്ങളായി ഒരു യോഗംപോലും ചേരാതെ നോക്കുകുത്തിയാകുന്നു! പൊലീസിന്റെ പ്രവർത്തനം അവലോകനം ചെയ്ത് തിരുത്തലുകൾക്ക് നിർദ്ദേശിക്കാനും മാറ്റങ്ങൾ നടപ്പാക്കാനും അധികാരമുള്ള ഉന്നതസമിതിയാണിത്. 2007ൽ നിലവിൽവന്ന കമ്മിഷൻ 2022 ആഗസ്റ്റിൽ പുനഃസംഘടിപ്പിച്ചു. അതിനുശേഷം ഒരു യോഗംപോലും ചേർന്നിട്ടില്ല. 2016-21കാലത്തും ഒരുതവണപോലും യോഗം ചേർന്നില്ല. സുപ്രീംകോടതി ഉത്തരവുപ്രകാരം നിർബന്ധമായും വേണ്ട കമ്മിഷനാണ് നോക്കുകുത്തിയായി മാറുന്നത്. മുഖ്യമന്ത്രിയാണ് കമ്മിഷന്റെ അദ്ധ്യക്ഷൻ. നിയമമന്ത്രി, പ്രതിപക്ഷനേതാവ്, ഹൈക്കോടതി ജഡ്ജി, ചീഫ്സെക്രട്ടറി, ആഭ്യന്തര

നാട്ടിലെ കൂട്ടപ്പോര് സഭയിൽ തീയാകും,​ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​പൊലീസ് അതി​ക്രമവും രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​വി​ഷ​യവു​മ​ട​ക്കം​ ​സ​മൂ​ഹ​ത്തെ​ ​എ​രി​പി​രി​ക്കൊ​ള്ളി​ച്ച​ ​വി​വാ​ദ​ങ്ങ​ൾ​ ​ഇ​ന്നാ​രം​ഭി​ക്കു​ന്ന​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​ത്തെ​ ​പോ​ർ​ക്ക​ള​മാ​ക്കും.​ ​ഭ​ര​ണ,​ ​പ്ര​തി​പ​ക്ഷ​ങ്ങ​ൾ​ ​നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ടും.​ ​ഇ​തു​വ​രെ​ ​പു​റ​ത്താ​യി​രു​ന്ന​ ​ഏ​റ്റു​മു​ട്ട​ൽ​ ​സ​ഭാ​സ​മ്മേ​ള​ന​ത്തെ​ ​കൂ​ടു​ത​ൽ​ ​സ​ങ്കീ​ർ​ണ​മാ​ക്കും.​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്രാ​തി​നി​ദ്ധ്യ​മി​ല്ലെ​ങ്കി​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​വീ​ഴ്ച​ക​ൾ​ക്കെ​തി​രെ​ ​ബി.​ജെ.​പി​ ​തെ​രു​വി​ൽ​ ​തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ ​പോ​ർ​മു​ഖ​ങ്ങ​ളും​ ​കൂ​ടി​യാ​കു​മ്പോ​ൾ​ ​ആ​സ​ന്ന​മാ​യ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ങ്ക​ത്തി​ന്റെ​ ​റി​ഹേ​ഴ്സ​ൽ​ ​കൂ​ടി​യാ​കും​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം. ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​നെ​ ​പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​ ​മ​ർ​ദ്ദ​ന​ങ്ങ​ൾ,​ ​അ​തി​ന്മേ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​തു​ട​രു​ന്ന​ ​മൗ​നം,​ ​തൃ​ശൂ​രി​ലെ​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​വി​ന്റെ​

Scroll to Top