34 ലക്ഷത്തിന്റെ ധൂർത്ത്: കൊച്ചിൻ ദേവസ്വം കമ്മിഷണർക്ക് എതിരെ വിജിലൻസ് റിപ്പോർട്ട്
കൊച്ചി: ഉപയോഗ ശൂന്യമായ ക്വാർട്ടേഴ്സ് ലക്ഷങ്ങൾ മുടക്കി മോടി പിടിപ്പിക്കാനും, നാലു വർഷം മാത്രം പഴക്കമുള്ള ഔദ്യോഗിക കാറിനു പകരം പുത്തൻ കാർ വാങ്ങാനും മറ്റും 34 ലക്ഷം രൂപ ധൂർത്തടിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മിഷണർ എസ്.ആർ. ഉദയകുമാറിനെതിരെ അദ്ദേഹത്തിന്റെ കീഴിലുള്ള ചീഫ് വിജിലൻസ് ഓഫീസർ സി.ടി. ശിവദാസിന്റെ റിപ്പോർട്ട്. ക്ഷേത്രങ്ങൾ നിത്യനിദാനത്തിന് വകയില്ലാതെ ചോർന്നൊലിക്കുമ്പോഴുള്ള ധൂർത്തിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.തുടർന്ന് എൻ.കെ. മോഹൻദാസ് സമർപ്പിച്ച പരാതിയിൽ ദേവസ്വം ഓംബുഡ്സ്മാന്റെ ഉത്തരവു പ്രകാരമായിരുന്നു വിജിലൻസ് […]