അവിഹിതത്തിൽ പകവീട്ടൽ, യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് സ്റ്റാപ്ലർ അടിച്ചു
കോഴഞ്ചേരി (പത്തനംതിട്ട): ദമ്പതികൾ യുവാക്കളെ വീട്ടിൽ വിളിച്ചുവരുത്തി കൊടിയ ക്രൂരതകൾക്ക് ഇരയാക്കിയത് ഹണിട്രാപ്പെന്ന് വരുത്തിതീർക്കാൻ. യുവതി മെനഞ്ഞ കള്ളക്കഥ പൊലീസിനെ ആദ്യം കുഴപ്പിച്ചെങ്കിലും അവിഹിത സൗഹൃദത്തിന്റെ പകവീട്ടലാണ് സംഭവത്തിനു പിന്നിലെന്ന് ഒടുവിൽ വ്യക്തമായി. കെട്ടിത്തൂക്കി മർദ്ദിച്ചും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിൻ അടിച്ചും നഖം പിഴുത് മൊട്ടുസൂചി തറച്ചും യുവാക്കളെ കൊല്ലാക്കൊലചെയ്ത കോയിപ്രം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവർ അറസ്റ്റിലായി. ഈമാസം ഒന്നിന് ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരനും അഞ്ചിന് റാന്നി […]