പൊലീസിലെ കുഴപ്പക്കാർ ചെവിയിൽ നുള്ളിക്കോ:വി.ഡി.സതീശൻ
കൊച്ചി: വൃത്തികേട് കാട്ടുന്ന ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.എസ്.യു നേതാക്കളെ കൈയാമം വച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിക്കെതിരെ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു നേതാക്കൾ തീവ്രവാദികളോ കൊടുംകുറ്റവാളികളോ ആണോ. രാജാവിനേക്കാൾ രാജഭക്തികാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ട്. എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്നവരാണ് ഈ ഉദ്യോഗസ്ഥർ.അവർക്ക് പാർട്ടി സംരക്ഷണം നൽകുന്നതു കൊണ്ടാണ് നേതാക്കളുടെ ആവശ്യ പ്രകാരം കെ.എസ്.യുക്കാരെ കള്ളക്കേസിൽ കുടുക്കി തീവ്രവാദികളെപ്പോലെ കോടതിയിൽ […]