യു.കെയിലെ മികച്ച ഉപരിപഠന കോഴ്‌സുകൾ
വിദേശ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ യു.കെ കൂടുതലായി തിരഞ്ഞെടുക്കുമ്പോൾ കോഴ്‌സുകളുടെ കാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ സാധ്യതയുള്ള കോഴ്സുകളിൽ അഡ്മിഷൻ നേടണം. ബിസിനസ്, ടെക്‌നോളജി, ഹെൽത്ത് കെയർ, നിയമം എന്നിവയ്ക്ക് മികച്ച സാദ്ധ്യതകളുണ്ട്. സയൻസ്, എൻജിനിയറിംഗ് ബിരുദധാരികൾക്കും മികച്ച സർവകലാശാലകളിൽ അപേക്ഷിക്കാം. പ്രവേശനത്തിനായി ഐ.ഇ.എൽ.ടി.എസ് ഏഴിൽ കുറയാത്ത ബാൻഡോടുകൂടി പൂർത്തിയാക്കണം. എംഎസ്‌സി ബിസിനസ് അനലിറ്റിക്‌സ്:- സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ്, പ്രെഡിക്റ്റീവ് അനാലിസിസ്, സ്ട്രാറ്റജിക് ഡിസിഷൻ എന്നിവയ്ക്കുതകുന്ന സ്‌കില്ലുകൾ കോഴ്‌സിലൂടെ ലഭിക്കും. ബിസിനസ്സ് അനലിസ്റ്റ്/ കൺസൾട്ടണ്ട് തസ്തികയിൽ പ്രവർത്തിക്കാം. വർഷം […]