ദോഹയിൽ ഇസ്രയേൽ ആക്രമണം, 6 മരണം
ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് ആസ്ഥാനത്തിനു നേരെ ഇസ്രയേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. ഹമാസിനെ നിയന്ത്രിക്കുന്ന ഉന്നത നേതാക്കൾ യോഗം ചേർന്ന കെട്ടിടം തകർന്നു. ഹമാസിന്റെ ആക്ടിംഗ് മേധാവികളിൽ ഒരാളും പൊളിറ്റിക്കൽ ബ്യൂറോ ഉപതലവനുമായ ഖാലിൽ ഹയ്യ അടക്കം ഉന്നതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ധാരാളമുള്ള പ്രദേശമാണിത്. ഖത്തറിൽ ഇസ്രയേൽ ആക്രമണം ആദ്യമാണ്. ഹയ്യയുടെ മകൻ ഹിമാമും ഹയ്യയുടെ ഓഫീസിന്റെ ഡയറക്ടർ ജിഹാദ് ലബാദും ഉൾപ്പെടെ 5 ഹമാസ് അംഗങ്ങളും […]