Author name: Rajesh R

സോഷ്യൽ  മീഡിയയ്ക്ക്  വിലക്ക് ; നേപ്പാളിൽ ന്യൂജെൻ  പ്രക്ഷോഭം, 20  മരണം

ലക്ഷക്കണക്കിന് പേർ തെരുവിൽ# പാർലമെന്റിന് മുന്നിൽ തീയിട്ടു # ക്രമസമാധാനത്തിന് സൈന്യം ഇറങ്ങി # ആഭ്യന്തര മന്ത്രി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ സമൂഹ മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ രോഷാകുലരായ ലക്ഷക്കണക്കിന് യുവജനങ്ങൾ (ജെൻ- സി)​ സർക്കാരിനെതിരെ തെരുവിലിറങ്ങി. പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനുനേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 20 പേർക്ക് ജീവഹാനി. തലസ്ഥാനത്ത് അടക്കം സൈന്യത്തെ വിന്യസിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലെഖാകു രാജിവച്ചു. അഴിമതിയും ദുർഭരണവും […]

വാണിജ്യ, നിക്ഷേപ ഇടപാടുകൾ സുതാര്യമാകണം: ജയശങ്കർ, യു.എസ് തീരുവയിൽ പ്രതിഷേധിച്ച് ബ്രിക്‌സ്

ന്യൂഡൽഹി: യു.എസ് ഉയർത്തിയ തീരുവ വ്യാപാര, നിക്ഷേപ മേഖലകളിൽ സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ ആഗോള കൂട്ടായ്‌മ അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. വീഡിയോ കോൺഫറൻസ് വഴി നടന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അനിശ്ചിതത്വത്തിന്റെ സാഹചര്യത്തിൽ സാമ്പത്തിക, വാണിജ്യ ഇടപാടുകൾ ന്യായവും സുതാര്യവും എല്ലാവർക്കും പ്രയോജനകരവുമാകണം. തടസങ്ങൾ വ്യാപകമായതിനാൽ സ്ഥിരതയുള്ള വിതരണ ശൃംഖല സൃഷ്ടിക്കേണ്ടതുണ്ട്. ന്യായവും സുതാര്യവും പരസ്‌പരം പ്രയോജനകരവുമായ ഇടപാടുകൾ തടസങ്ങൾ മറികടക്കാൻ അനിവാര്യമാണ്. ലോകത്തെ നിലവിലെ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര

ഉപരാഷ്ട്രപതിയെ ഇന്നറിയാം

ബി.ജെ.‌ഡിയും ബി.ആർ.എസും വിട്ടു നിൽക്കും ജയം ഉറപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്‌ണൻ ന്യൂ‌ഡൽഹി: ഇന്ത്യയുടെ 15ാ-മത് ഉപരാഷ്ട്രപതിയെ ഇന്ന് തിരഞ്ഞെടുക്കും. എൻ.ഡി.എ സ്ഥാനാർത്ഥി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്‌ണനും, ‘ഇന്ത്യ’ മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിയുമാണ് . സി.പി. രാധാകൃഷ്‌ണൻ വിജയം ഉറപ്പിച്ച നിലയിലാണ്. ഏഴ് എം.പിമാരുള്ള ബി.ജെ.‌ഡിയും, നാലംഗങ്ങളുള്ള ബി.ആർ.എസും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും.ഒഡിഷയുടെ വികസനത്തിനാണ് ഊന്നലെന്ന് ബി.ജെ.ഡി വ്യക്തമാക്കിയപ്പോൾ, തെലങ്കാനയിലെ യൂറിയ ക്ഷാമം കാരണം കർഷകർ അനുഭവിക്കുന്ന വേദന പ്രകടിപ്പിക്കാനാണ്

അർബുദ വാക്‌സീൻ;ആദ്യ പരീക്ഷണം വിജയം

മോസ്കോ:കാൻസർ രോഗത്തെ പ്രതിരോധിക്കാനായി റഷ്യ വികസിപ്പിച്ച എന്ററോമിക്സ് വാക്സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം.100 ശതമാനം കാര്യക്ഷമതയും സുരക്ഷയും വാക്സീന് ഉറപ്പാക്കാനായതായി റഷ്യ അവകാശപ്പെട്ടു.ഈ വാക്സീൻ പരീക്ഷിച്ച രോഗികളിലെ അർബുദ മുഴകൾ ചുരുങ്ങിയതായും ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.റഷ്യയുടെ നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്ററും ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മോളിക്കുലർ ബയോളജിയും ചേർന്നാണ് വാക്സീൻ വികസിപ്പിച്ചത്.കൊവിഡ്-19 വാക്സീനുകൾക്ക് സമാനമായ എം.ആർ.എൻ.എ സാങ്കേതിക വിദ്യ ഇതിനായി ഉപയോഗപ്പെടുത്തി.അർബുദ കോശങ്ങളെ തിരിച്ചറിയാനും ഇല്ലായ്മ ചെയ്യാനും പ്രതിരോധ സംവിധാനത്തെ

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക: തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് ; ആധാർ തിരിച്ചറിയൽ രേഖ,​ പൗരത്വ രേഖയല്ല നയം വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് കേരളത്തിൽ അടക്കം ആധാർ സ്വീകരിക്കരുതെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആധാർ പൗരത്വത്തിനുള്ള രേഖയല്ലെന്നും കോടതി ആവർത്തിച്ചു. അതിനിടെ,​ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ അടക്കം തീവ്ര വോട്ടർ പട്ടിക പുതുക്കൽ വേണമെന്ന ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി ഇന്നലെ നോട്ടീസ് അയച്ചു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാദ്ധ്യായയുടെ ഹർജിയിലാണ് നടപടി. കേരളത്തിലും പശ്ചിമബംഗാളിലും പുതുച്ചേരിയിലും അവസാനമായി തീവ്ര വോട്ട‌ർ

ശ്രീനാരായണഗുരു ഓപ്പൺ യൂണി. അഡ്മിഷൻ 25വരെ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025-26 അദ്ധ്യയന വർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം 25 വരെ നീട്ടി. 16യു.ജി പ്രോഗ്രാമുകളും, 12പി.ജി പ്രോഗ്രാമുകളുമാണുള്ളത്. 6പ്രോഗ്രാമുകൾ നാലുവർഷ ബിരുദ ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷനുണ്ട്. മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക്‌ മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം. ടി.സി നിർബന്ധമല്ല. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ

പല്ലശ്ശനയിലെ ‘തല്ലു’മേളം

ഓണപ്പൊട്ടനും കുമ്മാട്ടിയും വള്ളംകളിയുമൊക്കെ ഓണനാളുകൾക്ക് നിറക്കൂട്ടൊരുക്കുമ്പോൾ പാലക്കാട് ജില്ലയിലെ പല്ലശ്ശനയിൽ ആചാരങ്ങളുടെ കണ്ണി മുറിയാതെ ഓണത്തല്ലിനാണ് അരങ്ങുണരുക. മാമാങ്കത്തിന്റെ നാടായ നിളയുടെ കര ചേർന്നു കിടക്കുന്ന പല്ലശ്ശനയിലെ നാട്ടിടവഴികളിൽ ‘പൂവേ… പൊലി പൂവേ…’ എന്ന പൂപ്പൊലിയല്ല നിറയുക. യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും ചോരയുടെയും ഓർമ്മ നിറയ്ക്കുന്ന ‘ഹയ്യത്തട… യ്… ദു’ പോർവിളികളാണ്. ദേശപ്പെരുമയും ദേശമക്കളുടെ ഒരുമയും വിളിച്ചോതിയാണ് പല്ലശ്ശനയിൽ തിരുവോണം, അവിട്ടം നാളുകളിൽ ഓണത്തല്ല് നടന്നത്. പണ്ട് എന്നോ… ശത്രുരാജാവിനെതിരേ ദേശമക്കൾ നടത്തിയ പോർവിളിയുടെ വീരസ്മരണകൾ അയവിറക്കുകയാണ് ഈ

ജി.എസ്.ടി നിരക്ക് പരിഷ്‌കരണം: നികുതി കുറച്ചതിന്റെ നേട്ടം കിട്ടേണ്ടത് ജനങ്ങൾക്ക്

ജി.എസ്.ടി (ചരക്ക്, സേവന നികുതി) നിരക്ക് രണ്ട് സ്ലാബിലായി നിജപ്പെടുത്തിയ നിർദ്ദേശം കേന്ദ്രസർക്കാർ ഏകപക്ഷീയമായി മുന്നോട്ടുവച്ചതാണെങ്കിലും, അതിന്റെ യുക്തിയെ അംഗീകരിക്കുന്ന നിലപാടാണ് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കേരളം സ്വീകരിച്ചത്. എന്നാൽ, സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരം ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. നിരക്ക് കുറയ്ക്കലിന് ആനുപാതികമായ വിലക്കുറവ് ഉപഭോക്താവിന് ഉറപ്പാക്കാനുള്ള ഒരു നിർദ്ദേശവും കേന്ദ്ര സർക്കാരിന് വയ്ക്കാനായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. സിമന്റിന് നിലവിലുള്ള 28 ശതമാനം നികുതി 18 ശതമാനത്തിലേക്ക് എത്തുമ്പോൾ ഒരു

പൊലീസ്  കാടത്തം, പ്രതിപക്ഷത്തിന്  തിരഞ്ഞെടുപ്പ് ആയുധം

തിരുവനന്തപുരം: പൊലീസിന്റെ കാടത്തം തുറന്നുകാട്ടുന്ന സംഭവങ്ങൾ തുടർച്ചയായി പുറത്തുവരുന്നത് സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പൊലീസ് അതിക്രമങ്ങൾ സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുകയാണ് യു.ഡി.എഫ്. നാളെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും തൊട്ടു പിന്നാലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സർക്കാരിനെതിരെയുള്ള പ്രധാന ആയുധമാക്കി പൊലീസ് ക്രൂരത മാറ്റുകയാണ് ലക്ഷ്യം. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസ് മർദ്ദന ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമായതിന്

എസ്.എഫ്.ഐ നേതാവിനെ പഞ്ഞിക്കിട്ടത് ഇടത് പൊലീസ് നേതാവ്

തിരുവനന്തപുരം: ഇടിയൻ പൊലീസുകാരിൽ ഇടതുപക്ഷ സംഘടനാനേതാവും ഉൾപ്പെട്ടത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിനെതിരെയാണ് പരാതികൾ പെരുകുന്നത്. ഡിവൈ.എസ്.പിമാരുടെ സംഘടനയായ സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ട്രഷററാണ് ഇദ്ദേഹം. രണ്ടു മാസം മുൻപായിരുന്നു അസോസിയേഷൻ തിരഞ്ഞെടുപ്പ്. കഴി‌ഞ്ഞ മാസം 26ന് അദ്ദേഹവും സഹ ഭാരവാഹികളും മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടിരുന്നു. പൊലീസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളടങ്ങിയ നിവേദനവും ഈ പൊലീസുകാരൻ നൽകി. മധുബാബു കോന്നി സി.ഐയായിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന

Scroll to Top