Author name: Rajesh R

സ്വരാജ് റൗണ്ടിൽ നാളെ പുലികളിറങ്ങും, ഇനി പുലി ലഹരി

തൃശൂർ: പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂർ സ്വരാജ് റൗണ്ടിൽ നാളെ പുലിയിറങ്ങും. എല്ലാവർക്കും നാലാം ഓണം ഇന്നാണ്, എന്നാൽ നാളെയാണ് തൃശൂർക്കാരുടെ നാലാം ഓണംനാൾ. തിരുവോണനാൾ കഴിഞ്ഞ് നാലാം ദിവസമാണ് അരമണി കിലുക്കി, അസുരവാദ്യത്തിലെ പുലിത്താളമിട്ട് കുടവയറിളക്കി അവർ ഇറങ്ങുന്നത്. ഒമ്പത് പുലികളി സംഘങ്ങളാണ് ഇക്കുറി എം.ജി റോഡ് വഴി സ്വരാജ് റൗണ്ടിന് ചുറ്റും കളിക്കിറങ്ങുക. പുലികളി കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ആദ്യമായി 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും കോർപറേഷൻ ഉറപ്പാക്കിയിട്ടുണ്ട്. പുലിവരയ്ക്കും ചമയ പ്രദർശനത്തിനും […]

ശബരിപാത വിഴിഞ്ഞത്തേക്ക്: പച്ചക്കൊടി കാട്ടാതെ റെയിൽവെ

ഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതോടെ ഭാവി വികസന സാദ്ധ്യതകൾ മുന്നിൽ കണ്ട് അങ്കമാലി- എരുമേലി ശബരി റെയിൽപാത പുനലൂർ വഴി വിഴിഞ്ഞം വരെ നീട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് പച്ചക്കൊടി കാട്ടാതെ റെയിൽവെ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന ആവശ്യവുമായി റെയിൽവെ ബോർഡിനെ സമീപിച്ചെങ്കിലും അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ശബരിമലയുടെ പ്രശസ്തിയും പ്രാധാന്യവും ഉയരുന്നതിനൊപ്പം തെക്കൻ കേരളത്തിന്റെ മലയോര, കാർഷിക മേഖലകളുടെ സമഗ്ര വികസനവും ഗതാഗത സൗകര്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ശബരി പാത

യൂത്ത് കോൺ. അദ്ധ്യക്ഷൻ : പ്രഖ്യാപനം വൈകില്ല

ണ്ടാഴ്ചയിലേറെയായി സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനില്ലാതെ വന്നതോടെ സുപ്രധാന വിഷയങ്ങളിൽ പോലും പ്രതികരിക്കാൻ കഴിയുന്നില്ലെന്ന് വിമർശനം ശക്തം. ഈ സാഹചര്യത്തിൽ പുതിയ അദ്ധ്യക്ഷനെ വൈകാതെ പ്രഖ്യാപിച്ചേക്കും. കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ശക്തമായ പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസിന് കഴിയാത്തത് ചർച്ചയായതോടെയാണ് പ്രഖ്യാപനം വൈകിപ്പിക്കരുതെന്ന നിർദ്ദേശം ഉയർന്നത്. കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രാവൺ റാവു കേരളത്തിലെ നേതാക്കളെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. പല യുവ നേതാക്കളുടയും പേരുകൾ പരിഗണനയിലായതിനാൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ

ഇന്നു കാണാം ഗ്രഹണ ചന്ദ്രനെ

ചുവപ്പ് ശോഭയിൽ ചന്ദ്രനെ ഇന്ന് നഗ്ന നേത്രങ്ങളാൽ കാണാം. കേരളക്കരയിലാകെ വ്യക്തതയോടെ ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 8.58ന് ഗ്രഹണം തുടങ്ങും. എങ്കിലും 11നേ സമ്പൂർണ ഗ്രഹണഘട്ടം (ബ്ലഡ് മൂൺ) ആരംഭിക്കൂ. ഈ സമയം മുതൽ അപൂർവ ചാന്ദ്രസൗന്ദര്യം നുകരാം. ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്ന് രാത്രി ഗ്രഹണം ദൃശ്യമാവുക. ഏഷ്യൻ രാജ്യങ്ങളിലുള്ളവർക്കാണ് വ്യക്തതയോടെ കാണാൻ കഴിയുന്നത്. സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രോപരിതലത്തെ പൂർണമായി മൂടുകയാണ്. ഭൗമാന്തരീക്ഷത്തിലൂടെ സൂര്യപ്രകാശം

ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ: സിംഗപ്പൂരിന് നന്ദി പറഞ്ഞ് മോദി  അഞ്ച് കരാറുകളിൽ ഒപ്പിട്ടു

ന്യൂഡൽഹി: ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് നൽകുന്ന പിന്തുണയ്‌ക്ക് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുമായി ബന്ധപ്പെട്ട് ഇന്ത്യയും സിംഗപ്പൂരും ഒരേ ആശങ്കകളാണ് പങ്കു വയ്‌ക്കുന്നതെന്ന് ലോറൻസ് വോങ്ങിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ മോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടുക എന്നത് മാനവികതയ്ക്ക് പ്രധാന്യം കൊടുക്കുന്ന രാജ്യങ്ങളുടെ ഉത്തരവാദിത്വമാണ്. ഇന്ത്യ-സിംഗപ്പൂർ നയതന്ത്രബന്ധം 60 വർഷം പൂർത്തിയാക്കുന്നതിനിടെയാണ് സിംഗപ്പൂർ പ്രധാനമന്ത്രി ഡൽഹിയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ ഇന്നലെ അഞ്ച് സുപ്രധാന കരാറുകളിൽ

വാമന ക്ഷേത്രത്തിൽ  മാവേലിക്ക് അയിത്തം 

കൊച്ചി: മലയാളികളുടെ സങ്കൽപങ്ങളിൽ എന്നോ കയറിക്കൂടിയ കുടവയറൻ മാവേലിക്ക് പകരം ദ്രാവിഡ സങ്കൽപത്തിലുള്ള യോദ്ധാവായ മഹാബലിക്ക് വാമനന് മുന്നിൽ ‘അയിത്തം” തുടരുന്നു. തൃക്കാക്കര വാമനമൂർത്തി മഹാക്ഷേത്രത്തിൽ സ്ഥാപിക്കുമെന്ന് വർഷങ്ങൾക്കു മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഖ്യാപിച്ച മഹാബലി പ്രതിമ ഈ തിരുവോണത്തിനും എത്തിയില്ല. പ്രതിമ സ്ഥാപിക്കാൻ ക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയിൽ പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച മണ്ഡപം മാവേലിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം പത്തായി. കൊമ്പൻ മീശയും കുടവയറും ഇല്ലാത്ത അരോഗ ദൃഢഗാത്രനായ മാവേലിയെ സ്ഥാപിക്കാനാണ്

റേഷൻ വിതരണം നീട്ടി/ഇല്ല; ഓണം സ്പെഷ്യൽ അരി കിട്ടാത്തവർ നിരവധി

കോഴിക്കോട്: ഓണത്തിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തെ റേഷനും ഓണം സ്പെഷ്യൽ അരിവിതരണവും പൊടുന്നനെ നിറുത്തിയതിനെ തുടർന്ന് പലർക്കും റേഷൻ സാധനങ്ങൾ കിട്ടിയില്ലെന്ന് ആക്ഷേപം. 10 ശതമാനത്തോളം പേർക്ക് കിട്ടിയില്ലെന്ന് റേഷൻ ഡീലർമാർ പറയുന്നു. ആഗസ്റ്റിലെ റേഷൻ സെപ്തംബർ നാല് വരെ വിതരണം ചെയ്യുമായിരുന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ആഗസ്റ്റ് 31ന് വിതരണം നിറുത്തുമെന്ന് സിവിൽ സപ്ളെെസ് ഉത്തരവിറങ്ങിയത് 30ന്. ഇതോടെ ആഗസ്റ്റിലെ റേഷൻ സെപ്തംബർ നാല് വരെ റേഷൻ കിട്ടുമെന്ന് കരുതിയവർ വെട്ടിലായി. നീല, വെള്ള കാർഡുകാർക്ക്

നവീകരണത്തിൽ നശിച്ച് ദേശീയപാത

മുണ്ടക്കയം: ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്ക യത്തിനും 31-ാം മൈലിനുമിടയിൽ നടക്കുന്ന നവീകരണം ഫലപ്രദമായ രീതിയിലല്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു തവണ നവീകരണം നടന്ന സ്ഥലമാണ് പൈങ്ങനയിലെ കൊടും വളവ്. പതിവായി അപകടം നടക്കാറുള്ള ഇവിടെ റോഡിൽ രൂപപ്പെടുന്ന കുഴി ദേശീയപാത വിഭാഗമെത്തി നികത്തി ഒരു മാസം തികയും മുമ്പ് വീണ്ടും കുഴി രൂപപ്പെടും. ഇതു പതിവായതോടെ കഴിഞ്ഞയാഴ്ച‌ സിമന്റ് ലോക്ക് കട്ടകൾ നിരത്തി നവീകരണം നടത്തി.

കീശകീറാത്ത കിടിലൻ ട്രിപ്പുമായി കെ.എസ്.ആർ.ടി.സി

കോട്ടയം: ഓണക്കാല വിനോദയാത്രകൾ അടിച്ചുപൊളിക്കാൻ കൈയിലൊതുങ്ങും പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി. കാട്ടരിവിയും കോടമഞ്ഞും കായലും ക്ഷേത്രങ്ങളും കണ്ട് മടങ്ങാനുള്ള ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുകളാണ് ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും ഒരുക്കുന്നത്. ഈ മാസത്തിൽ സ്റ്റേ ട്രിപ്പുകൾ ഉൾപ്പടെ യാത്രയിൽ ഒരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാർ,മറയൂർ, വട്ടവട, കോവളം, രാമക്കൽമേട്, ഇല്ലിക്കകല്ല് ഇലവീഴാ പൂഞ്ചിറ, വാഗമൺ,നിലമ്പൂർ, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, കൊല്ലം ജെ.കെ.

വിവിധ വകുപ്പുകൾ കുഴിച്ചുകുളമാക്കി ; ഓണക്കാലത്ത് തുള്ളിച്ചാടി ടി.കെ റോഡിലൂടെ പോകാം

തിരുവല്ല : സംസ്ഥാന പാതയായ ടി.കെ റോഡിലൂടെയുള്ള യാത്ര കനത്ത ദുരിതവും ജീവന് ഭീഷണിയുമായിരിക്കുകയാണ്. പൊതുമരാമത്തും ജലഅതോറിറ്റിയും സ്വകാര്യ കേബിൾ കമ്പനികളും കരാറുകാരുമെല്ലാം ചേർന്ന് റോഡ് കുഴിച്ചുനശിപ്പിച്ച നിലയിലാണ്. തിരുവല്ല മുതൽ ഇടയ്ക്കിടെ ചെറിയ കുഴികൾ മാത്രമാണ് മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോൾ റോഡിന് കുറുകെ പലയിടത്തും ഓടകൾ നിർമ്മിച്ചതോടെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇതിനിടെ റോഡ് ഉയർത്താനെന്ന പേരിൽ കുത്തിയിളക്കി ഇട്ടിരിക്കുന്നതും വിനയായി. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ കുഴിയെടുത്തത് മാസങ്ങൾ കഴിഞ്ഞിട്ടും പൂർവസ്ഥിതിയിലാക്കിയില്ല. ചിലയിടങ്ങളിൽ റോഡിന്റെ വശങ്ങൾ

Scroll to Top