Author name: Rajesh R

നഷ്ടക്കണക്ക് വിനയായി, നെൽകൃഷിയിൽ കുറവ്

ആലപ്പുഴ: ഉത്പാദനച്ചെലവിന് ആനുപാതികമായി നെല്ലിന്റെ വില കൂട്ടാനോ സംഭരിച്ച നെല്ലിന്റെ വില യഥാസമയം ലഭ്യമാക്കാനോ സർക്കാർ തയ്യാറാകാതിരിക്കെ കുട്ടനാട്ടിലുൾപ്പെടെ നെല്ലുത്പാദനം കുറയുന്നു. ഇത്തവണ രണ്ടാംകൃഷി പതിവിലും താമസിച്ചതോടെ വിളവെടുപ്പും നെല്ല് സംഭരണവും നീണ്ടാൽ നവംബറിൽ ആരംഭിക്കേണ്ട പുഞ്ചകൃഷിയിൽ മുൻവർഷത്തേക്കാളും കർഷകരുടെ എണ്ണം കുറയും. നാലുവർഷത്തിനുള്ളിൽ വിത മുതൽ കൊയ്ത്തുവരെ ചെലവ് വർദ്ധിച്ചിട്ടും നെൽവില ഉയർത്തിയിട്ടില്ല. വിതമുതൽ 120 ദിവസം വരെ നീളുന്ന നെല്ലുൽപ്പാദനത്തിന്റെ ഒന്നാംഘട്ടത്തിലും അതിനുശേഷം കൊയ്ത്തിൽ തുടങ്ങി സംഭരണത്തിൽ അവസാനിക്കുന്ന രണ്ടാംഘട്ടത്തിലുമായുള്ള കൂലി വർദ്ധന നെല്ലിന്റെ […]

ഫ്രഞ്ച് ആണവ പ്ലാന്റിൽ നുഴഞ്ഞുകയറി ജെല്ലിഫിഷ് !

പാരീസ്: ഫ്രാൻസിലെ പാലുവൽ ആണവ പ്ലാന്റിന് ‘പണി കൊടുത്ത്” ജെല്ലിഫിഷ് കൂട്ടം. പ്ലാന്റിന്റെ പമ്പിംഗ് സ്റ്റേഷന്റെ ഫിൽട്ടറുകളിൽ ജെല്ലിഫിഷുകൾ കയറിയതോടെ പ്ലാന്റിലെ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു. നോർമാൻഡി മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിന്റെ ഉത്പാദനത്തിൽ 2.4 ജിഗാവാട്ടിന്റെ കുറവ് ഇതുമൂലം ഉണ്ടായി. പ്ലാന്റിന്റെ പ്രവർത്തനം പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ജീവനക്കാർ. ഫ്രാൻസിലെ ഏറ്റവും വലിയ ആണവോർജ്ജ പ്ലാന്റുകളിൽ ഒന്നാണ് പാലുവൽ. വടക്കൻ കടലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കനാലിൽ നിന്നാണ് പ്ലാന്റിലേക്കുള്ള ശീതീകരണ ജലം എത്തിക്കുന്നത്. വിവിധ ഇനം

ഇലക്ഷൻ കമ്മിഷനും വോട്ടർ പട്ടികയും കൂടുതൽ വ്യക്തമായ മറുപടി ജനം അർഹിക്കുന്നില്ലേ?​

ലോകത്തിന് മാതൃകയായതും സുസ്ഥ‌ിരവുമായ ഒരു ജനാധിപത്യ ഭരണ സമ്പ്രദായമാണ് നമ്മുടെ രാജ്യത്തിന്റേത്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനകളിൽ ജനാധിപത്യത്തിനും നിയമവാഴ‌്‌ചയ്ക്കും സ്വതന്ത്ര‌വും നീതിപൂർവകവുമായ തിരഞ്ഞെടുപ്പിനും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഭരണഘടനാ നിർമ്മാതാക്കളിൽ പ്രധാനിയായ ഡോ. ബി.ആർ. അംബേദ്‌കർ 1949 നവംബർ 25ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളിയിൽ നടത്തിയ പ്രസംഗത്തിൽ എടുത്തുപറഞ്ഞ വസ്തുത, ജനാധിപത്യം എന്നാൽ രാഷ്ട്രീയ ജനാധിപത്യം (പൊളിറ്റിക്കൽ ഡെമോക്രസി) മാത്രമല്ല, സാമൂഹിക ജനാധിപത്യം (സോഷ്യൽ ഡെമോക്രസി) കൂടിയാകുന്നു എന്നാണ്. സ്വാതന്ത്ര്യ‌ത്തിലും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ജീവിതരീതി

ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അലംഭാവം: 38,101 ഭിന്നശേഷിക്കാർക്ക് ആനുകൂല്യം കിട്ടാതായി

മലപ്പുറം: സർക്കാർ ആശുപത്രികളിൽ വൈകല്യം നിർണയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡുകൾ സമയബന്ധിതമായി ചേരാത്തതുമൂലം 38,101 ഭിന്നശേഷിക്കാർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതായി. ചികിത്സാസഹായവും​ പെൻഷനും ഉൾപ്പെടെ ലഭിക്കാൻ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് വേണം. ഇതിനായി ഒരുവർഷത്തിലധികമായി അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ് നല്ലൊരു പങ്കും. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിലെ ഓർത്തോ, സൈക്യാട്രി, ഇ.എൻ.ടി, ജനറൽ ഫിസിഷ്യൻസ് തുടങ്ങി ഏഴംഗ ഡോക്ടർമാരുടെ പാനൽ ഓരോ മാസവും ചേർന്ന് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കണം. പരിശോധന കഴിഞ്ഞ് മൂന്നാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണം. 111 താലൂക്ക്, ജില്ല, ജനറൽ

യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം: പൊലീസുകാർക്കെതിരെയുള്ള നടപടി പുനഃപരിശോധിച്ചേക്കും

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ എസ്.ഐക്കും പൊലീസുകാർക്കുമെതിരെ സ്വീകരിച്ച വകുപ്പുതല നടപടി പുനഃപരിശോധിച്ചേക്കും. ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസുകാർ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ നൽകാതെ സംരക്ഷിച്ചുവെന്ന വിമർശനം ഉയർന്നതോടെയാണ് കടുത്ത നടപടി വേണമോയെന്ന് ഡി.ജി.പി.റാവഡ ചന്ദ്രശേഖർ പരിശോധിക്കുന്നത്. തൃശൂർ റേഞ്ച് ഡി.ഐ.ജി. എസ്.ഹരിശങ്കറിൽ നിന്നു കുറ്റകൃത്യത്തിന്റെ സ്വഭാവവും വകുപ്പ് തല നടപടികളും സംബന്ധിച്ച റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. എസ്.ഐ.നൂഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് സുജിത്തിനെ 2023ൽ

നവീൻ ബാബുവിന്റെ മരണം തുടരന്വേഷണ പ്രതീക്ഷ കൈവിടാതെ കുടുംബം കേസ് ഒന്നാം വർഷത്തിലേക്ക്

കണ്ണൂർ: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച എ.ഡി.എം നവീൻ ബാബുവിന്റെ മരണം നടന്നിട്ട് അടുത്തമാസം ഒരുവ‌ർഷം തികയും. യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുടെ കൈക്കൂലി ആരോപണ പ്രസംഗത്തിന് പിന്നാലെ ഒക്ടോബർ 15നാണ് നവീൻബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 14നായിരുന്നു യാത്രയയപ്പ് യോഗം. പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസ് കോടതിയുടെ പരിഗണനയിലാണ്. അതേസമയം,​ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തലശേരി സെഷൻസ് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് നവീൻബാബുവിന്റെ

ചട്ടഭേദഗതി വരുന്നു, സൗജന്യ തരംമാറ്റം വേഗത്തിലാവും

തിരുവനന്തപുരം: ഭൂമി തരംമാറ്റൽ 25 സെന്റ് വരെ സൗജന്യം. പക്ഷേ, അപേക്ഷകനെ വട്ടം ചുറ്റിക്കും. ഇതൊഴിവാക്കി നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനം. റവന്യുവകുപ്പ് ഉടൻ ചട്ടഭേദഗതി കൊണ്ടുവരും. ഇതോടെ, അപേക്ഷകൾ കുമിഞ്ഞുകൂടുന്നതും ഒഴിവാകും. കഴിഞ്ഞ ദിവസം ചേർന്ന റവന്യു സെക്രട്ടേറിയറ്റ് യോഗത്തിലാണ് ചട്ടഭേദഗതി തയ്യാറാക്കാൻ മന്ത്രി കെ.രാജൻ നിർദ്ദേശിച്ചത്. വില്ലേജ് ഓഫീസർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒ/ഡെപ്യൂട്ടി കളക്ടർ സൗജന്യ തരംമാറ്റം അനുവദിക്കുക. റിപ്പോർട്ട് തയ്യാറാക്കാനുള്ള പ്രൊഫോമയിൽ ഉൾപ്പെടുന്ന അനാവശ്യ വിവരശേഖരണമാണ് വില്ലൻ. ഇത് ഒഴിവാക്കും. പകരം

ജി.എസ്.ടി പരിഷ്കരണം, വസ്ത്രം, കാർ വില താഴേയ്ക്ക്

ന്യൂഡൽഹി: ജി.എസ്.ടി രണ്ടു സ്ലാബിലേക്ക് ചുരുക്കിയതോടെ 391 സാധനങ്ങൾക്ക് വില കുറയും. വീട്, വസ്ത്രം, കാർ തുടങ്ങി സാധാരണക്കാരന്റെ സ്വപ്‌നങ്ങളെ തലോടുന്നതാണ് ജി.എസ്.ടി പരിഷ്‌കരണം. സിമന്റിന് 28% ജി.എസ്.ടി ആയിരുന്നത് 18% ആയി കുറഞ്ഞു. മാർബിൾ, ഗ്രാനെറ്റ് ബ്ലോക്കുകൾ എന്നിവയ്‌ക്ക് 12ൽ നിന്ന് 5% ആയി മാറി. ഇത് നിർമ്മാണ മേഖലയ്ക്ക് വലിയ ആശ്വാസമാകും. ടേബിൾ വെയർ, കിച്ചൺ വെയർ, ടോയ്ലെറ്ര് സാമഗ്രികൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്‌ക്കും 5% നികുതി മാത്രമാകും. വീടുകളുടെ ഇന്റീരിയറിന് ആവശ്യമായ കരകൗശല ഉത്‌പന്നങ്ങൾക്കും

ഉപഭോഗ ഉണർവ് പ്രതീക്ഷിച്ച് വ്യാപാര ലോകം

ജി.എസ്.ടി ഇളവ് ഉത്സവകാലത്ത് ആവേശമാകും കൊച്ചി: നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവ കാലയളവിൽ വ്യാപാര മേഖലയ്ക്ക് ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) ഇളവ് ആവേശം പകരുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വ്യാപാര മേഖല. നിത്യോപയോഗ സാധനങ്ങളായ ചീപ്പ്, പേസ്‌റ്റ്. സോപ്പ് മുതൽ ആഡംബര കാറുകൾക്ക് വരെ വില കുറയാൻ ഇതോടെ അവസരമൊരുങ്ങുകയാണ്. പ്രീമിയത്തിന്റെ ജി.എസ്.ടി പൂർണമായും ഒഴിവാക്കിയതിനാൽ ഇൻഷ്വറൻസ് മേഖലയിലും ബിസിനസ് വളർച്ചയ്ക്ക് ഊർജം പകരും. കാർഷിക, ഗ്രാമീണ, ടൂറിസം, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വലിയ മാറ്റം സൃഷ്‌ടിക്കാൻ ജി.എസ്.ടി

ബംഗാൾ നിയമസഭയിൽ കൈയ്യാങ്കളി: അ‌ഞ്ച് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തു

കൊൽക്കത്ത: ബംഗാളി കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പശ്ചിമ ബംഗാൾ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ കൈയ്യാങ്കളി. 5 ബി.ജെ.പി എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്തു. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാർക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചായിരുന്നു ഭരണപക്ഷത്തിന്റെ പ്രമേയം. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സസ്‌പെൻഷൻ ചോദ്യം ചെയ്ത് ബി.ജെ.പി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി മമത ബാനർജി സഭയെ അഭിസംബോധന ചെയ്യുന്നതിനിടെ ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധിച്ചു. തുടർന്ന് സഭയിൽ ക്രമക്കേടുണ്ടാക്കിയതിന് ബി.ജെ.പി ചീഫ് വിപ്പ് ശങ്കർ ഘോഷിനെ

Scroll to Top