മണിപ്പൂർ സമാധാനവഴിയിലേക്ക്, കുക്കികൾ ആയുധം താഴെവയ്ക്കാൻ കരാർ
ന്യൂഡൽഹി: കലാപത്തിന്റെ കനലടങ്ങാത്ത മണിപ്പൂരിൽ കുക്കി സായുധ സംഘടനകൾ ആയുധങ്ങൾ താഴെവച്ച് സമാധാനനീക്കങ്ങളുമായി സഹകരിക്കും. സി.ആർ.പി.എഫ്, ബി.എസ്.എഫ് ക്യാമ്പുകളിലേക്ക് ആയുധങ്ങൾ കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മണിപ്പൂർ ഭരണകൂടവും കുക്കി സംഘടനകളും സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാറിൽ ഒപ്പുവച്ചതോടെയാണ് വഴിയൊരുങ്ങിയത്. ഒരു വർഷത്തേക്കാണ് കരാർ. പ്രത്യേക സ്വയംഭരണ പ്രദേശത്തിനായി പോരാടുകയായിരുന്നു കുക്കികൾ. പുതിയകരാർ പ്രകാരം നിലവിലെ സ്ഥിതി തുടരാനും മണിപ്പൂരിന്റെ പരമാധികാരം അംഗീകരിക്കാനും സമ്മതിച്ചു. നിരവധി ഘട്ടങ്ങളായി നടത്തിയ ചർച്ചകളാണ് ഫലം കണ്ടത്. തുടക്കത്തിൽ പ്രത്യേക സംസ്ഥാനം […]