Author name: Rajesh R

പരിക്കേറ്റയാളെ  പ്രതിയാക്കി  കേസ് അട്ടിമറിച്ചതും തിരുത്തി, പൊലീസ്  ഡ്രൈവർ  പുതിയ പ്രതി

എ.ഐ.ജി വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ച് പരിക്കേറ്റ അന്യസംസ്ഥാന ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി കേസെടുത്ത് നിയമത്തെ അട്ടിമറിച്ച പൊലീസ് ഒടുവിൽ തിരുത്തി. വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർ എ.കെ. അനന്തുവിനെതിരെ കേസെടുത്തു. ആഗസ്റ്റ് 30ന് രാത്രി 10.50ന് എം.സി റോഡിൽ കുറ്റൂരിലായിരുന്നു വിനോദ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ എ.ഐ.ജി ആയിരുന്നതിനാലും വിവാദം ഒഴിവാക്കാനും ഡ്രൈവറുടെ വൈദ്യപരിശോധന നടത്തിയില്ല. പൊലീസ് ഡ്രൈവറുടെ മൊഴി പ്രകാരമായിരുന്നു പരിക്കേറ്റ ആൾക്കെതിരെ കേസെടുത്തത് . തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വന്ന എ.ഐ.ജി സഞ്ചരിച്ച […]

കസ്റ്റഡി മർദ്ദനം : പൊലീസ് സമീപനം ചോദ്യം ചെയ്യപ്പെടണം

ക്ഷിക്കേണ്ട കൈകൾ കൊണ്ട് ശിക്ഷിക്കുന്ന’ അതിക്രൂരമായ കസ്റ്റോഡിയൽ മർദ്ദനമാണ് തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ രണ്ടുവർഷം മുമ്പുനടന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന പൗരാവകാശബോധവും ജനാധിപത്യമൂല്യങ്ങളും പുലർത്തുന്ന കേരളത്തിൽ ഇങ്ങനെയൊരു സംഭവം നടന്നത് അങ്ങേയറ്റം അപലപനീയമാണ്. സാധാരണക്കാരുടെ പരാതികൾക്ക് പരിഹാരം കാണേണ്ടവരാണ് പൊലീസുകാർ. ഇവിടെ മർദ്ദനമേറ്റത് ഒരു പൊതുപ്രവർത്തകനാണ്. അയാൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതുമാണ്. ഈ വിഷയത്തിൽ വകുപ്പുതലത്തിൽ അച്ചടക്കനടപടി സ്വീകരിച്ചതായി പറഞ്ഞുകേൾക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെളിവ് സി.സി ടിവി ദൃശ്യങ്ങൾ തന്നെയാണ്.

അയ്യപ്പ സംഗമം നടത്തിപ്പും പണപ്പിരിവും സുതാര്യമാവണം: ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പും പണപ്പിരിവും സുതാര്യമാകണമെന്ന് ഹൈക്കോടതി. സ്പോൺസർഷിപ്പ് വിശദാംശങ്ങളടക്കം അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട അവധിക്കാലബെഞ്ച് സർക്കാരിനും തിരുവിതാകൂർ ദേവസ്വം ബോർഡിനും നിർദേശം നൽകി. അയ്യപ്പ സംഗമവും അനുബന്ധ നടപടികളും ദേവസ്വം നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാകണം.ഏതു നടപടിയും വിശ്വാസികളുടെ ഉത്തമതാത്പര്യത്തിന് നിരക്കുന്നതും നിയമപരവുമാകണം. രാഷ്ട്രീയ പ്രചാരണ പരിപാടിയായതിനാൽ തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപി നൽകിയ പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ചാണ് നടപടി. ദേവസ്വം ബെഞ്ചിലെ

സർക്കാരിന്റേത് മാവേലിയുടെ ക്ഷേമ സങ്കല്പത്തോട് ചേർന്ന പ്രവർത്തനം

തിരുവനന്തപുരം: മാവേലിയുടെ ക്ഷേമ സങ്കല്പത്തോട് ചേർന്നുനിൽക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ക്ഷേമ സങ്കല്പങ്ങളെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആഘോഷങ്ങളെ പ്രത്യേക വിഭാഗത്തിന്റേത് മാത്രമായി ചുരുക്കാനും ശ്രമമുണ്ട്. അതിനെ പ്രതിരോധിക്കാനും ഓണത്തിന്റെയും ഒരുമയുടെയും സന്ദേശം ഉയർത്തിപ്പിടിക്കാനും കഴിയണം. ഭക്ഷ്യവിഭവ ലഭ്യത ഉറപ്പുവരുത്തി ഓണം വിപണി സജീവമാക്കി. 60 ലക്ഷം പേർക്ക് പെൻഷൻ നൽകി. 1200 കോടി

ഇന്ന് ഉത്രാടപ്പാച്ചിൽ

കൊച്ചി: ഓണ ഒരുക്കത്തിന്റെ തിരക്കിൽ ഇന്ന് ഉത്രാടപ്പാച്ചിൽ. പൂക്കളും തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയുമൊക്കെ വാങ്ങാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് ആളുകൾ.രുചിപ്പെരുമയുടെ ഓണസദ്യയിൽ ഒരുക്കേണ്ട വിഭവങ്ങൾക്കുള്ള പച്ചക്കറികളും മറ്റും ഉൾപ്പടെയുള്ളവ വാങ്ങാനുള്ള തിരക്കിലാണ് മലയാളികൾ. പായസമുൾപ്പെടെ പരമാവധി വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടുത്താനുള്ള തിരക്കിലാണ് വീട്ടകങ്ങൾ. പായസം കൂടി ചേരുമ്പോഴാണ് സദ്യ പൂർണമാവും. ഓണക്കോടിപുത്തനുടുപ്പുകൾ സമ്മാനിക്കുന്ന വിശേഷാവസരമാണ് ഓണം. ഓണക്കോടികൾ വാങ്ങാനുള്ള തിരക്കും ഇന്ന് ഗ്രാമ നഗരപ്രദേശങ്ങളിലുണ്ടാകും. വസ്ത്ര, വ്യാപാര കേന്ദ്രങ്ങൾ വൈവിദ്ധ്യമാർന്ന ഓഫറുകൾ അവതരിപ്പിച്ചാണ് ആളുകളെ ആകർഷിക്കുന്നത്. വിപണി

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ജില്ലയിലാകെ മത്സരിക്കാൻ ട്വന്റി 20 തയ്യാറെടുക്കുന്നു

കൊച്ചി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിലാകെ മത്സരിക്കാനുറച്ച് ട്വന്റി 20. ഇതോടെ തീരുമാനം മൂന്നു മുന്നണികളെയും ബാധിക്കും. ട്വന്റി 20യുടെ രംഗപ്രവേശത്തോടെ കണക്കുകൂട്ടലുകൾ പിഴച്ചാൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സമവാക്യങ്ങൾ മാറുമെന്ന് ഉറപ്പാണ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, മൂവാ​റ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, കൂത്താട്ടുകുളം മുനിസിപ്പാലി​റ്റികളിലും കുന്നത്തുനാട് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മത്സരിക്കാനാണ് തീരുമാനം. പെരുമ്പാവൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ച് മികച്ച നേട്ടം കൈവരിച്ച വെങ്ങോല ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും മത്സരിക്കും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ

പച്ചക്കറി വില വീണ്ടും ഉയരത്തിൽ, ഓണസദ്യയിൽ കൈപൊള്ളും

കോട്ടയം : ഓണനാളിലും പച്ചക്കറി വില പിടിവിട്ട് കുതിച്ചുയർന്നതോടെ സാധാരണക്കാർ അന്ധാളിച്ച് നിൽക്കുകയാണ്. മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഓണസദ്യ ഇത്തവണ കൈപൊള്ളുമെന്നുറപ്പ്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നാടൻ പച്ചക്കറികൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായതോടെ മറുനാടനാണ് ആശ്രയം. എത്ര വില കയറിയാലും ജനം സദ്യയ്‌ക്ക് വിഭവങ്ങൾ ഒന്നും കുറയ്ക്കില്ലെന്ന് അറിയാവുന്നതിനാൽ ഇന്നലെ മുതൽ വില കുത്തനെ വർദ്ധിപ്പിച്ചെന്നാണ് ആക്ഷേപം. സർക്കാർ ഇടപെടലിനെ തുടർന്ന് വെളിച്ചെണ്ണയുടെയും, തേങ്ങയുടെയും വിലയിടിഞ്ഞത് മാത്രമാണ് ആശ്വാസം. പയറിനും കൂർക്കയ്ക്കുമാണ് ഉയർന്ന വില. ആഴ്ചകളായി വില 120

ബി.ആർ.എസ് ഉപേക്ഷിച്ച് കവിത

ഹൈദരാബാദ്: ബി.ആർ.സിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെ പാർട്ടി വിട്ട കെ. കവിത എം.എൽ.സി സ്ഥാനവും രാജിവെച്ചു. അച്ചടക്കം ലംഘിക്കുന്നതായി ആരോപിച്ച് സ്വന്തം പിതാവ് ബി.ആർ.സി ചെയർമാനുമായ കെ. ചന്ദ്രേശഖർ റാവുവാണ് കവിതയെ സസ്പെൻഡ‌് ചെയ്തത്. ബി.ആർ.എസിനേയും കെ.സി.ആറിനേയും തകർക്കാൻ ഗൂഢാലോചന നടക്കുന്നതായി കവിത ഇന്നലേയും ആരോപിച്ചു. സഹോദരൻ കെ.ടി. രാമറാവിനും തന്റെ ഗതി വരുമെന്നും ബി.ആർ.എസ് നേതാക്കളായ ടി.ഹരീഷ് റാവു,സന്തോഷ് കുമാർ എന്നിവർക്ക് തനിക്കെതിരായ പാർട്ടി നടപടിയിൽ പങ്കുണ്ടെന്നും കവിത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുവരും കവിതയുടെ

കാസർകോടും വയനാടും മെഡി.കോളേജ്: നൂറ് സീറ്റിൽ എം.ബി.ബി.എസ് പ്രവേശനം; അദ്ധ്യാപകർ ഇല്ലാത്തത് പ്രതിസന്ധി

തിരുവനന്തപുരം : വയനാട്, കാസർകോട് മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയതോടെ രണ്ടിടത്തുമായി 100 വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ മെഡിസിൻ പഠനം സാദ്ധ്യമാകും. എന്നാൽ, മറ്റ് മെഡിക്കൽ കോളേജുകളിലെ അദ്ധ്യപകരെ താത്കാലികമായി സ്ഥലം മാറ്റിയാണ് അനുമതി നേടിയെടുത്തതെന്നും പുതിയ കോളേജുകളിൽ ആവശ്യമായ അദ്ധ്യാപക തസ്തികകൾ ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നും കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ചൂണ്ടിക്കാട്ടി. കാസർകോട് മെഡിക്കൽ കോളേജിൽ 50അദ്ധ്യാപക തസ്തികകളും എട്ട് സീനിയർ റെസിഡന്റ് തസ്തികകളും, വയനാട് മെഡിക്കൽ കോളേജിൽ

മുസ്ളിം ഇതര കുടിയേറ്റക്കാർക്ക് ആശ്വാസം

ന്യൂഡൽഹി: പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2024 ഡിസംബർ 31ന് മുൻപ് കുടിയേറിയ മുസ്ളിം ഇതര വിഭാഗങ്ങൾക്ക് പാസ്‌പോർട്ടുൾപ്പെടെ രേഖകൾ ഇല്ലാതെ ഇന്ത്യയിൽ താമസിക്കാം. പൗരത്വ നിയമ പ്രകാരം 2014 ഡിസംബ‌ർ 31വരെ ആയിരുന്നു സമയപരിധി. രാജ്യത്ത് അനധികൃത പ്രവേശനവും താമസവും തടയുന്നതിനുള്ള 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് നിയമത്തിന്റെ വിജ്ഞാപനത്തിലാണ് 10 വർഷം ഇളവ് വരുത്തിയത്. ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ബാധകം. ഭേദഗതി പ്രകാരം, 2024 ഡിസംബർ 31നോ

Scroll to Top