Author name: Rajesh R

ട്രംപിനെതിരെ മോദിയുടെ ഒളിയമ്പ് സാമ്പത്തിക സ്വാർത്ഥതയിലൂടെ ഇന്ത്യയുടെ മുന്നേറ്റം തടയാനാകില്ല

ന്യൂഡൽഹി: ലോകം സാമ്പത്തിക സ്വാർത്ഥത മൂലമുള്ള വെല്ലുവിളി നേരിടുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്‌ക്കെതിരെ യു.എസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയായിരുന്നു മോദിയുടെ ഒളിയമ്പ്. ഏപ്രിൽ-ജൂൺ പാദത്തിൽ 7.8 ശതമാനം ജി.ഡി.പി വളർച്ച നേടിയ ഇന്ത്യയുടെ മുന്നേറ്റം ആർക്കും തടയാനാകില്ല. ഇന്ത്യയിലെ സെമികണ്ടക്ടർ വിപ്ലവം സംബന്ധിച്ച ‘സെമികോൺ ഇന്ത്യ 2025″ പരിപാടി ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിന്റെ സെമികണ്ടക്ടർ […]

മൂന്നാം ഭരണത്തിന് വിശ്വാസികൾ ശരണം: ആഗോള അയ്യപ്പ സംഗമത്തിലൂടെ കളംമാറ്റാൻ സി.പി.എം

തിരുവനന്തപുരം: മൂന്നാം ഭരണം ഉറപ്പാക്കാനുള്ള സി.പി.എം കരുനീക്കം വിശ്വാസി സമൂഹത്തെ ചേർത്തു നിറുത്തുന്നതിലേക്ക് നീങ്ങിയതിന്റെ സൂചനകൾ ശക്തമായി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സി.പി.എമ്മിന്റെ നിലപാടു മാറ്റം ഇതിന്റെ ഭാഗമാണെന്നാണ് രാഷ്ടീയനിരീക്ഷകർ വിലയിരുത്തുന്നത്. 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളെയും ഭാഗമാക്കുക വഴി വോട്ട് ബാങ്ക് പ്രബലമാക്കാനാവും എന്നാണ് നിരീക്ഷണം. ഇതിന്റെ വ്യക്തമായ സൂചനയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ നൽകിയത്.വിശ്വാസികൾക്കൊപ്പമാണ് പാർട്ടി. ശബരിമല യുവതീപ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണ്

ബില്ലുകളിൽ സുപ്രീംകോടതി: രാഷ്ട്രപതിക്കും ഗവ‌ർണർക്കും സമയപരിധി നിശ്ചയിക്കണ്ട

ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും മൂന്നു മാസം സമയ പരിധി നിശ്ചയിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ നിലപാട് തള്ളി അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ചിലയിടങ്ങളിലെ വൈകൽ ചൂണ്ടിക്കാട്ടി സമയ പരിധി നിശ്ചയിച്ചത് ന്യായീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ വിശാല ബെഞ്ച് നിരീക്ഷിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയ പരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ, രാഷ്ട്രപതി സുപ്രീം കോടതിക്കയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു വിശാല ബെഞ്ച്. രാഷ്ട്രപതിയും

സ്റ്റേഷനിലേക്ക് ട്രെയിൻ എത്തവേ പ്ലാറ്റ്ഫോമിലൂടെ ആഡംബര ബൈക്കിൽ പാഞ്ഞ് യുവാവ്

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സുരക്ഷാ ജീവനക്കാരെ മറികടന്ന് യാത്രക്കാർക്കിടയിലൂടെ ആഡംബര ബൈക്ക് അതിവേഗത്തിൽ ഓടിച്ച് യുവാവ്. റെയിൽവേ പൊലീസും ആർ.പി.എഫ് ഉദ്യോഗസ്ഥരും പിന്തുടർന്നെങ്കിലും ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നു. രണ്ടാം പ്ളാറ്റ്ഫോമിൽ ഇന്നലെ പുലർച്ചെ 4.40നായിരുന്നു സംഭവം. ബൈക്കോടിച്ച പെരുമ്പാവൂർ മുടിക്കൽ സ്വദേശി അജ്മലിനായി റെയിൽവേ പൊലീസ് തെരച്ചിൽ തുടങ്ങി. ഇയാൾ ഒളിവിലാണ്. നാലു ലക്ഷം രൂപ വിലയുള്ള ജി 310ആർ മോഡൽ ബി.എം.ഡബ്‌ള്യു ബൈക്ക് കസ്റ്റഡിയിലെടുത്തു. ഇത് കാക്കനാട് പടമുഗളിലെ ഇ.വി.എം

ഇ- മാലിന്യ ശേഖരണത്തിൽ മുന്നിലാണ് ആലപ്പുഴ

ആലപ്പുഴ: ഒന്നരമാസം കൊണ്ട് ജില്ലയിൽ ഹരിതകർമ്മ സേന ശേഖരിച്ചത് 15936.34 കിലോ ഇ-മാലിന്യം. ജില്ലയിലെ നഗരസഭയിലെ വാർഡുകളിൽ നിന്നാണ് കുറഞ്ഞ സമയംകൊണ്ട് ഹരിതകർമ്മ സേന ഇത്രയും അധികം മാലിന്യം ശേഖരിച്ച് ക്ലീൻകേരള കമ്പനിക്ക് കൈമാറിയത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ച ജില്ലയും ആലപ്പുഴയാണ്.എന്നാൽ പുനചംക്രമണ യോഗ്യമായ മാലിന്യത്തിന് കൂടുതൽ പണം നൽകിയ പട്ടികയിൽ രണ്ടാംസ്ഥാനമാണ് ജില്ലയ്ക്ക്. ആലപ്പുഴയിൽ 117939 രൂപയാണ് ഈ ഇനത്തിൽ നൽകിയത്. ഒന്നാമതുള്ള എറണാകുളം ജില്ല 128889.6 രൂപയും മൂന്നാമതുള്ള കോട്ടയം ജില്ല 110316

നെഹ്റുട്രോഫി ഫലപ്രഖ്യാപനം; ജൂറി ഒഫ് അപ്പീൽ ചേരണം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ രണ്ട് മുതൽ നാലുവരെ സ്ഥാനങ്ങളിലെ ഫല പ്രഖ്യാപനത്തിന് ജൂറി ഒഫ് അപ്പീൽ ചേരണം. ഫൈനലിൽ മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയ വീയപുരം ചുണ്ടെനാഴികെ മറ്റ് മൂന്ന് ചുണ്ടൻ വള്ളങ്ങൾക്കെതിരെയും മത്സരദിനത്തിൽ തന്നെ രേഖാമൂലം പരാതികൾ ലഭിച്ചിരുന്നു. ഇതോടെയാണ് മത്സരഫലം തടഞ്ഞത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം, നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ എന്നിവയാണ് ഫൈനിലുണ്ടായിരുന്നത്. നിയമത്തിന് വിരുദ്ധമായി അന്യസംസ്ഥാന തുഴച്ചിൽകാരെ 50 ശതമാനത്തിൽ കൂടുതലായി ഉൾപ്പെടുത്തിയെന്നാണ്

ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് മുതൽ അവശ്യ സാധനങ്ങളുടെ വില കുറയാൻ കളമൊരുങ്ങുന്നു

ജി.എസ്.ടി പ്രഖ്യാപനം കാത്ത് വിപണി കൊച്ചി: ആഗോള വ്യാപാര അനിശ്ചിതത്വങ്ങളിൽ വലയുന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരുന്ന ജി.എസ്.ടി പരിഷ്കരണ പ്രഖ്യാപനം കാത്ത് നിക്ഷേപകർ. സാധാരണക്കാർ ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായും കൺസ്യൂമർ ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായും കുറയ്ക്കാനാണ് ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ജി.എസ്.ടി നിരക്കുകൾ കുറയ്ക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ആറ്

ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില കുറച്ച് റഷ്യ

മോസ്കോ:യു.എസിന്റെ പ്രതികാര നടപടികൾ തുടരുന്നതിനിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ വലിയ കിഴിവ് പ്രഖ്യാപിച്ച് റഷ്യ.ക്രൂഡ് ഓയിൽ ബാരലിന് 3 മുതൽ 4 ഡോളർ വരെ വിലക്കിഴിവാണ് റഷ്യ വരുത്തിയത്.സെപ്റ്റംബറിലും ഒക്ടോബറിലും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന യുരാൾ ഗ്രേഡിൽപ്പെട്ട ക്രൂഡ് ഓയിലിനാണ് വിലക്കിഴിവ് ചുമത്തിയതെന്നാണ് റിപ്പോർട്ട്.റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഇന്ത്യയ്ക്ക്മേൽ യു.എസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു.ഇതിന് പിന്നാലെയാണിത്.ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ എണ്ണ വിറ്റു നേടുന്ന പണമാണ് റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ്

അഫ്ഗാനിൽ വീണ്ടും ഭൂചലനം,മരണം 1400 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം.റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി.ഞായറാഴ്ച ഭൂചലനമുണ്ടായ അതേ മേഖലയിലാണ് സംഭവിച്ചിരിക്കുന്നത്.10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രമെന്ന് അറിയുന്നു.ഞായറാഴ്ച നടന്ന ഭൂകമ്പത്തിന്റെ തീവ്രത 6 ആയിരുന്നു.8 കിലോമീറ്റർ താഴെയായിരുന്നു പ്രഭവകേന്ദ്രം. പുതിയ ഭൂചലനത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൾ ലഭ്യമായിട്ടില്ല. തിങ്കളാഴ്ചയും 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനം നടന്നിരുന്നു. അതേസമയം അഫ്ഗാൻ ഭൂചലനത്തിൽ മരണം 1400 ആയി ഉയർന്നുവെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. കുനാർ പ്രവിശ്യയിൽ മാത്രം 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി

ഉത്തരേന്ത്യയിൽ മഴ തുടരുന്നു പ്രളയഭീതിയിൽ ഡൽഹി പഞ്ചാബിൽ 29 പേർ മരിച്ചു

ന്യൂഡൽഹി: യമുനയിൽ ജലനിരപ്പ് അപകടനില കടന്നതോടെ ഡൽഹി പ്രളയഭീതിയിൽ. ഉത്തരേന്ത്യയിലെങ്ങും മഴക്കെടുതി തുടരുന്നു. ഒരാഴ്ചയായി തുടരുന്ന മഴയിൽ നിരവധി പേർ മരിക്കുകയും ഓട്ടേറെ പേരെ കാണാതാവുകയും ചെയ്തു. വീടുകളും തകർന്നു. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ ഹത്‌നികുണ്ഡ്,ഡൽഹി അതിർത്തിയിലെ വസീറാബാദ് ബാരേജുകളിൽ നിന്ന് യമുനാ നദിയിലേക്ക് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നുണ്ട്. അതിനൊപ്പം ഡൽഹിയിൽ ശക്തമായ മഴ തുടരുന്നതും വെള്ളപ്പൊക്കത്തിന് കാരണമായി. ഇന്നലെ വൈകിട്ട് മുതൽ

Scroll to Top