നെൽ കർഷകർക്ക് 100 കോടി
തിരുവനന്തപുരം: നെൽ കർഷകർക്കുള്ള സംസ്ഥാന ഉത്പാദന ബോണസിന് 100 കോടി രൂപ മുൻകൂർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ വർഷം സംഭരിച്ച നെല്ലിന്റെ ഉത്പാദന ബോണസ് വിഹിതം പൂർണമായും അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 100 കോടികൂടി മുൻകൂർ അനുവദിച്ചത്. മിനിമം താങ്ങുവില പദ്ധതിക്കുകീഴിൽ, സംസ്ഥാനം സംഭരിക്കുന്ന നെല്ലിന്റെ വില നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. നെല്ല് സംഭരണം നടത്തിയ വകയിൽ കേന്ദ്രത്തിൽ നിന്ന് 2601 കോടിയാണ് ലഭിക്കാനുള്ളത്. 2017-18 സാമ്പത്തിക വർഷംമുതൽ 2024വരെ നെല്ല് സംഭരിച്ചതിലെ […]