Author name: Rajesh R

രാഹുൽജിയുടെ രാഹുകാലം

കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധിജി നയിക്കുന്ന രാഷ്ട്രീയ മുന്നേറ്റ യാത്രയ്ക്ക് തത്വാധിഷ്ഠിത പിന്തുണ നൽകിയാൽ മതിയെന്ന നിലപാടിലാണ് സഖാക്കൾ. സംഘികളുടെ ഭാഷയിൽ പറഞ്ഞാൽ ആത്മീയ പിന്തുണ. അതായത്,​ ഭൗതിക പിന്തുണ നഹി നഹി!. മാർച്ചിൽ പങ്കെടുത്തില്ലെങ്കിലും എല്ലാം ശുഭമാകണേ എന്നു സഖാക്കൾ മുട്ടിപ്പായി പ്രാർത്ഥിക്കും. പ്രാർത്ഥനയെക്കാൾ വലുതായി എന്താണുള്ളത്. രാഹുൽജിയുടെ യാത്ര, ‘ഹാഫ് ക്ലച്ചിൽ” മുന്നോട്ടുപോയാൽ മതിയെന്നു ചുരുക്കം. വണ്ടി ഇടിച്ചു നിൽക്കുകയോ ഉഷാറായി ഓടുകയോ അരുത്.രാഹുൽജി 4,000 കിലോമീറ്റർ നടന്ന ജോഡോ യാത്ര ഫിനിഷിംഗ് പോയിന്റിൽ എത്താറായപ്പോഴും […]

വി.സി നിയമനത്തിൽ മുഖ്യമന്ത്രി വേണ്ട’, സുപ്രീം കോടതിയിൽ ഉപഹർജിയുമായി ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമുണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഗവർണർ ആർ.വി.ആർലേക്കർ സുപ്രീംകോടതിയിൽ ഉപഹർജി നൽകി. ഡിജിറ്റൽ, സാങ്കേതിക വി.സി നിയമനങ്ങൾക്കായി സുപ്രീംകോടതി സെർച്ച്കമ്മിറ്റി രൂപീകരിച്ച് മുന്നോട്ടുപോകവേയാണ് ഗവർണറുടെ എതിർഹർജി. വി.സി നിയമനത്തിന് സെർച്ച്കമ്മിറ്റി പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറാനും അതിൽ മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. ഇതിൽ ഭേദഗതികൾ ആവശ്യപ്പെട്ടുള്ള ഉപഹർജിയാണ് ഇന്നലെ ഫയൽ ചെയ്തത്. ഉപഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിക്ക് കൈമാറാനാവില്ലെന്നും സെർച്ച്കമ്മിറ്റി നേരിട്ട്

ദൈവദശകം ലോകത്തിന്റെ നെറുകയിലേക്ക്

ലണ്ടൻ: ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം വിശ്വപ്രാർത്ഥന 104 ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ട ഗ്രന്ഥം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചു. ശിവഗിരി ആശ്രമം ഒഫ് യു.കെയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി ബെഹാരി,ഹാളിൽ നടന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഓക്സ്ഫോർഡ് മേയർ ലൂയിസ് ആപ്ടണിന് നൽകിയാണ് സമർപ്പണം നിർവ്വഹിച്ചത്. ഇംഗ്ലീഷ് , ഗ്രീക്ക്, സംസ്‌കൃതം, ഹീബ്രു, യേശുദേവൻ സംവദിച്ച അരമായ, ശ്രീബുദ്ധൻ സംവദിച്ച പാലി, അറബി, ഇറ്റാലിയൻ, ജാപ്പനീസ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ബൂട്ടാനീസ്,

പുകമറ സൃഷ്‌ടിച്ച് അയ്യപ്പസംഗമം തടയാൻ ശ്രമം: ദേവസ്വംബോർഡ്

തിരുവനന്തപുരം: ഡെലിഗേറ്റുകൾ ഭക്തരായിരിക്കണമെന്ന് മാത്രമാണ് സെപ്തംബർ 20 ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ മാനദണ്ഡമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസി‌ഡന്റ് പി.എസ്.പ്രശാന്ത്. ആരോപണങ്ങളുടെ പുകമറ സൃഷ്‌ടിച്ച് ചിലർ അയ്യപ്പസംഗമം തടയാൻ ശ്രമിക്കുകയാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അയ്യപ്പസംഗമത്തിൽ 3000 ഭക്തർ പങ്കെടുക്കും.കേരളം 800,തമിഴ്നാട് 500,കർണാടക 250,ആന്ധ്രാപ്രദേശ് 375,തെലുങ്കാന 375,മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 200 പേർ,മലേഷ്യ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്ന് 500 എന്നിങ്ങനെയാണ് പ്രതിനിധികൾ.വെർച്വൽക്യൂ വഴിയാണ് രജിസ്ട്രേഷൻ.20 ന് രാവിലെ 9.30 ന് സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ

കൈകോർത്ത് മോദി-ഷീ; ശത്രുക്കളല്ല, പങ്കാളികൾ, കൂടിക്കാഴ്ച ട്രംപിനുള്ള സന്ദേശം

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പര വിശ്വാസത്തോടെ ഒന്നിച്ചുനിൽക്കാൻ ധാരണ. ശത്രുക്കളല്ലെന്നും പങ്കാളികളാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇരുരാജ്യങ്ങളിലെയും ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ പിഴതീരുവയെ അവഗണിച്ച് സമ്പദ്ഘടനയെ വളർത്താനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. അതിന് ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഉയർത്തിക്കാട്ടി. അഭിപ്രായവ്യത്യാസം തർക്കങ്ങളായി മാറരുതെന്നും ഇന്ത്യ-ചൈന ബന്ധം സുദീർഘമാവണമെന്നും അഭിപ്രായപ്പെട്ടു. ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിക്കിടെയുള്ള

നെല്ല് സംഭരണ രജിസ്ട്രേഷനിൽ മെല്ലെപ്പോക്ക് സപ്ളൈകോ നിർദ്ദേശങ്ങൾ തിരിച്ചടി

ആലപ്പുഴ:നെല്ല് സംഭരണത്തിനുള്ള സപ്ളൈകോ ഓൺലൈൻ രജിസ്ട്രേഷൻ മെല്ലപ്പോക്കിൽ.സെപ്തംബർ ആദ്യം കൊയ്ത്ത് ആരംഭിക്കേണ്ട പാലക്കാട്ട് ആരും രജിസ്റ്റർ ചെയ്തിട്ടില്ല.തൃശൂരിൽ രജിസ്റ്റർ ചെയ്തത് 152 പേർ മാത്രം.മറ്റ് ജില്ലകളിലും നാമമാത്രമാണ് രജിസ്ട്രേഷൻ.പുഞ്ചകൃഷിയുടെ നെല്ലിന്റെ പണം ലഭിക്കാത്തതും നെല്ല് സംഭരണത്തിൽ സപ്ളൈകോ വച്ച നിർദ്ദേശങ്ങളും രണ്ട് സത്യവാങ് മൂലം നിർബന്ധമാക്കിയതുമാണ് രജിസ്ട്രേഷനിലെ മെല്ലപ്പോക്കിന് കാരണമെന്നറിയുന്നു.നെല്ല് സംഭരണം കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നും വില കേന്ദ്രത്തിൽ നിന്ന്‌ ലഭ്യമാകുന്ന മുറയ്ക്കേ നൽകാൻ സാധിക്കൂവെന്നുമാണ്‌ പ്രധാന അറിയിപ്പ്.ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം നെല്ല് സംഭരിക്കാതിരിക്കുന്നതിനുൾപ്പെടെയുള്ള നടപടികൾക്ക് സപ്ലൈകോയ്ക്ക്

കേന്ദ്രം  കൈവിട്ടാലും  വികസനത്തിൽ പിന്നോട്ടില്ല”: മേപ്പാടി തുരങ്കപാത നിർമ്മാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കേന്ദ്രം സഹായം നിഷേധിച്ചാലും വികസന പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്നും അതിന്റെ തെളിവാണ് വയനാട്ടിലേക്കുള്ള തുരങ്കപാതയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനം ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ നിവർഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയെ തകർക്കാൻ നീക്കമുണ്ടായി. എന്നാൽ, അതിൽ നിന്നുള്ള ഫണ്ടുപയോഗിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം, കാർഷിക മേഖലകൾക്ക് കുതിപ്പേകും. താമശേരി ചുരത്തിലെ ദുരിതയാത്രയ്ക്ക് അറുതിയാകും. ഖജനാവിന്റെ ശേഷിക്കുറവ് കാരണം പല

നിധി കമ്പനിയുടെ സാമ്പത്തിക തട്ടിപ്പിൽ എറണാകുളത്തും കോടികൾ നഷ്‌ടം

കൊച്ചി: തൃശൂർ കേന്ദ്രമായ 300 കോടിയുടെ നിധി കമ്പനിയുടെ തട്ടിപ്പിൽ ഗൾഫിൽ ജോലി ചെയ‌്‌ത ആലുവ സ്വദേശിയുടെ 1.40 കോടി ഉൾപ്പടെ എറണാകുളം ജില്ലയിലും നിരവധിപ്പേർ ഇരകളായി. നിധിക്കമ്പനി പൂട്ടിയതോടെ നിരവധിപേർ കടക്കെണിയിലായി. കൂർക്കഞ്ചേരി ആസ്ഥാനമായ മാനവ കെയർ കേരള (എം.സി.കെ) നിധി ലിമിറ്റഡാണ് തട്ടിപ്പ് നടത്തിയത്. ചെയർമാൻ ടി.ടി. ജോസ് ഉൾപ്പെടെ മുങ്ങിയതോടെ നിക്ഷേപകർ പരാതിയുമായി എത്തിയത്. തൃശൂരിന് പുറമെ, എറണാകുളം, ഇടുക്കി ജില്ലകളിൽ തുറന്ന ശാഖകൾ വഴിയും വൻതുക നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തി.

കൊച്ചി ഹെറോയിൻ ലഹരിയിലേക്കും… എച്ച്.ഐ.വി ഭീതിയും

കൊച്ചി: മറ്റ് മയക്കുമരുന്നുകൾക്കൊപ്പം സംസ്ഥാനത്തേയ്ക്ക് ഹെറോയിൻ കടത്തും വർദ്ധിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഇടനിലക്കാരാക്കിയാണ് കടത്ത്. വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു ഇടപാടെങ്കിലും, മലയാളികളും ഹെറോയിനിലേക്ക് തിരിഞ്ഞതാണ് ഗ്രാഫ് ഉയരാണ് കാരണം. എറണാകുളത്ത് അടുത്തിടെ ഒരു കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് എക്സൈസ് പിടികൂടിയത്. കടത്ത് കൂടിയതോടെ എച്ച്.ഐ.വി വ്യാപന ആശങ്കയും ഉയർന്നിരിക്കുകയാണ്. ഈ മാസം 18ന് ആലുവയിൽ 50 ലക്ഷം രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തതാണ് ഒടുവിലെ കേസ്. അസം സ്വദേശി ഹുസൈൻ അഹീറുൽ ഇസ്ലാമാണ് പിടിയിലായത്.

പാലി​യേക്കര ടോൾ നി​രക്ക് കൂട്ടി​

കൊച്ചി​: തൃശൂർ ജില്ലയിലെ പാലിയേക്കരയിൽ ടോൾ നിരക്കിലെ വാർഷിക വർദ്ധനയ്‌ക്ക് ദേശീയപാതാ അതോറി​റ്റിയുടെ​ അനുമതി​​. സെപ്തംബർ ഒമ്പത് വരെയുള്ള ടോൾ പി​രി​വ് വി​ലക്ക് അവസാനി​ച്ചാൽ പുതി​യ നി​രക്ക് പ്രാബല്യത്തി​ൽ വരും. റോഡി​ന്റെ ശോച്യാവസ്ഥ കണക്കി​ലെടുത്ത് ഹൈക്കോടതി​യാണ് ദേശീയപാത 544ൽ ഇടപ്പള്ളി​ – മണ്ണുത്തി​ ഭാഗത്തെ ടോൾ പി​രി​വ് സ്റ്റേ ചെയ്തത്. റോഡി​ലെ പ്രശ്നങ്ങൾ പരി​ഹരി​ക്കപ്പെട്ടോയെന്ന് സെപ്തംബർ 9ന് ശേഷം കോടതി​ വി​ലയി​രുത്തും. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറാണ് കരാർ കമ്പനി​. എല്ലാ വർഷവും സെപ്തംബർ ഒന്നി​നാണ് നി​രക്ക് പുതുക്കുക. ഈ

Scroll to Top