Author name: Rajesh R

രാഹുലിന്റെ രാജി ആവശ്യം എന്ത് യുക്തിയുടെ പേരിൽ:എം.എം.ഹസൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്നത് എന്ത് യുക്തിയുടെ പേരിലാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. കെ.പി.സി.സി ഭവനസന്ദർശനത്തിന്റെയും ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി വഴുതക്കാട് ബൂത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് മുഖ്യമന്ത്രിയും പൊലീസുമെന്നും ഹസൻ പരിഹസിച്ചു. രാഹുലിനെതിരെ പരാതിക്കാരുണ്ടോ എന്ന് മുഖ്യമന്ത്രിയുടെ പൊലീസിന് അന്വേഷിച്ചിറങ്ങേണ്ട ഗതികേടാണ്. സ്ത്രീ പീഡകരെ […]

ഫയൽ തീർപ്പാക്കൽ യജ്ഞം സ്വാഹ! തീർപ്പാക്കാനായത് 57.59 ശതമാനം മാത്രം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പുതല കാര്യാലയങ്ങളിലും കുന്നു കൂടിയ ഫയലുകൾക്ക് മോക്ഷം നൽകാൻ സർക്കാർ സംഘടിപ്പിച്ച ഫയൽ തീർപ്പാക്കൽ അദാലത്ത് ലക്ഷ്യം കാണാതെ അവസാനിച്ചു. ജൂലായ് ഒന്നിന് തുടങ്ങിയ ജ്ഞത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം തീർപ്പാക്കാനായത് 57.59 ശതമാനം.കെട്ടിക്കിടന്ന 12,43,634 അപേക്ഷകളിൽ 7,16,227 എണ്ണം തീർപ്പാക്കി. ശേഷിക്കുന്നത് 5,27,407 എണ്ണം. സെക്രട്ടേറിയറ്റിലെ 16 വകുപ്പുകൾ 60 ശതമാനത്തിന് മുകളിൽ ഫയലുകൾ തീർപ്പാക്കി . 23 വകുപ്പുകളിൽ ശരാശരി പ്രകടനം. 10

തുല്യതാബിരുദം നേടാൻ റെഡിയാണ് 613 പേർ

ആലപ്പുഴ: തുല്യതാപഠനം വഴി ഡിഗ്രിക്കാരാകാൻ സന്നദ്ധരായി 613 പേർ. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വഴി സംസ്ഥാന സാക്ഷരതാ മിഷനാണ് മുതിർന്ന പഠിതാക്കളുടെ ബിരുദ പഠനത്തിനുള്ള സാദ്ധ്യത തുറന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്താണ് സംസ്ഥാനത്ത് ആദ്യമായി സാക്ഷരതാ മിഷനുമായി ചേർന്ന് ബിരുദപഠന പരിപാടി ഏറ്റെടുത്തത്. ബിരുദ കോഴ്സിന്റെ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കുറവൻവെളിവീട്ടിൽ ആർ.ദിനേശൻ (72) അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിക്ക് കൈമാറി ആദ്യ പേരുകാരനായി. സാക്ഷരത മിഷന്റെ

പുത്തൻ ട്രെൻഡിൽ വിപണി: ഒന്നിനൊന്ന് മെച്ചം ഓണക്കോടികൾ

കൊല്ലം: പഴമയും പുതുമയും കോർത്തിണക്കിയ ഫ്യൂഷൻ വസ്ത്രങ്ങളാണ് ഓണക്കാലത്ത് ടെക്സ്റ്റൈൽസുകളിലെ ട്രെൻഡ്. വ്യത്യസ്തങ്ങളായ നിറത്തിൽ വൈവിദ്ധ്യങ്ങളായ പ്രിന്റുകളും പെയിന്റിംഗുകളും ചേർത്തുള്ള ന്യൂജെൻ ഐറ്റങ്ങൾക്ക് ആവശ്യക്കാരേറെ. താമര പ്രിന്റ് ആകർഷകമാണ്. കൂടുതലായി വിറ്റഴിയുന്നതും ഇതുതന്നെ. പട്ടുപാവാടയിൽ തുടങ്ങി ദാവണിയിലും സെറ്റ് മുണ്ടിലും വരെ ലോട്ടസ് ഡിസൈനുണ്ട്. പലാസോയിലും ക്രോപ്ടോപ്പിലും അടക്കം ഓണത്തിന്റെയും കേരളത്തിന്റെയും അടയാളങ്ങൾ ഉൾപ്പെടുത്തിയാണ് പ്രിന്റുകൾ. താമര കൂടാതെ തെച്ചിയും തുമ്പയും തെയ്യവും മാവേലിയും വള്ളംകളിയും എല്ലാം വസ്ത്രങ്ങളിലുണ്ട്. സാരിയിലെ ഡിസൈനിന് ചേരുന്ന ഷർട്ടുകളും ജുബ്ബകളും വിപണിയിൽ സുലഭമാണ്. കസവ് കരയുള്ള ടോപ്പുകൾക്കും

വോ​ട്ട​ർ​ ​അ​ധി​കാ​ർ​ ​യാ​ത്രയ്ക്ക് ഇന്ന് സമാപനം; ബീഹാറിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധി

പാട്‌ന: വോട്ടുകൊള്ളയാരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര” പദയാത്രയോടെ ഇന്ന് ബീഹാറിലെ പാട്‌നയിൽ സമാപിക്കും. ‘ഗാന്ധി മുതൽ അംബേദ്‌കർ വരെ” എന്ന മുദ്രാവാക്യവുമായി പാട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് രാവിലെ 11.15ന് ആരംഭിക്കുന്ന പദയാത്രയിൽ ഇന്ത്യ മുന്നണി നേതാക്കളും പങ്കെടുക്കും. ഗാന്ധി പ്രതിമയിൽ രാഹുലടക്കമുള്ള നേതാക്കൾ പുഷ്‌പാർച്ചന നടത്തും. യാത്ര നഗരം ചുറ്റി ഉച്ചയ്‌ക്ക് 12.30ന് അംബേദ‌്കർ പാർക്കിലെത്തും. തുടർന്ന് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയിൽ പുഷ്‌പചക്രമർപ്പിക്കും. 12.40നാണ് പൊതുസമ്മേളനം.

അരി, പലവ്യജ്ഞനം, പച്ചക്കറി വിലക്കുറവിൽ; ഹാപ്പി ഓണം

തിരുവനന്തപുരം: കിലോ 52 രൂപയാണ് മട്ട അരിയുടെ മൊത്തവിപണിവില. ചില്ലറ വിപണിയിൽ 58 വരെയാകും. പക്ഷേ, സർക്കാരിന്റെ സപ്ലൈകോ വിപണന കേന്ദ്രങ്ങളിലും കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകളിലും സഹകരണ ചന്തകളിലും 33 രൂപയ്ക്ക് മട്ട അരി കിട്ടും. 13 ഇനം സാധനങ്ങൾക്ക് സബ്സിഡിയും മറ്റുള്ളവയ്ക്ക് വിലക്കുറവുമുണ്ട്. ആഗസ്റ്റിലെ സബ്സിഡി സാധനങ്ങൾ വാങ്ങാത്തവ‌ർക്ക് സെപ്തംബറിലെ വിഹിതവും ചേർത്ത് സപ്ലൈകോയിൽ വാങ്ങാമെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. രണ്ടു മാസത്തെ വിഹിതം വാങ്ങിയിട്ടും തികഞ്ഞില്ലെങ്കിൽ കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകളിലോ സഹകരണ ചന്തകളിലോ അതേ

ഷാങ്ഹായ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ബോംബ് ആഗോള വിപണിയെ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ നിർണായക ഉച്ചകോടിക്ക് ഇന്ന് വടക്കൻ ചൈനീസ് നഗരമായ ടിയാൻജിൻ വേദിയാകും. യു.എസ് വിരുദ്ധ ആഗോള സഖ്യമെന്ന ചൈനയുടെ നീക്കത്തിനും വേദിയായേക്കും. 2018 ന് ശേഷം ആദ്യമായി ചൈന സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി ചൈനയിൽ എത്തിക്കഴിഞ്ഞു. ഇന്ത്യയും റഷ്യയും ചൈനയും കൈകോർത്ത് നീങ്ങാൻ പ്രത്യേക നീക്കം നടന്നേക്കും. റഷ്യൻ-യുക്രെയിൻ സംഘർഷം, ഇസ്രായേൽ-ഹമാസ് യുദ്ധ സാഹചര്യം എന്നിവയും ചർച്ചയാകും. പ്രതിരോധം,

 കെ.എസ്.ആർ.ടി.സി ഉത്സവബത്ത 3,000 ശമ്പളം നാളെ, ബോണസ് 3ന്

താത്കാലികക്കാരുടെ ശമ്പളം ഓണത്തിനും ഉറപ്പില്ല തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഉത്സവബത്തയായി 3,000 രൂപയും ബോണസിന് അർഹതയുള്ളവർക്ക് 7,000 രൂപയും ലഭിക്കും. ഏതാനും വർഷങ്ങളായി ഉത്സവബത്ത 2,750 രൂപയായിരുന്നു. സ്ഥിരം ജീവനക്കാർക്ക് സെപ്തംബർ ഒന്നിന് ശമ്പളവും മൂന്നിന് ബോണസും ഉത്സവബത്തയും വിതരണം ചെയ്യും. താത്കാലിക ജീവനക്കാർക്ക് ഉത്സവബത്തയായി കഴിഞ്ഞ വർഷത്തേതുപോലെ 1,​000 രൂപ നൽകും. സ്വിഫ്റ്റ് ജീവനക്കാരുടെ ബോണസ് തുക തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തവണ 1,​000 രൂപയാണ് നൽകിയത്. ഇത് കൂട്ടാൻ സമ്മർദ്ദമുണ്ട്. അന്തിമ തീരുമാനം നാളെയുണ്ടാകും. ബാങ്കിൽ

റേഷൻകടകൾ തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറന്നു പ്രവർത്തിക്കും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്‌പെഷ്യൽ അരിയുടെ വിതരണവും ഇന്ന് അവസാനിക്കും. നേരത്തെ സെപ്തംബർ നാലു വരെ റേഷൻ വിതരണമുണ്ടാകുമെന്നാണ് പൊതുവിതരണ വകുപ്പ് കമ്മീഷണർ അറിയിച്ചിരുന്നത്. സ്റ്റോക്കെടുപ്പായതിനാൽ സെപ്തംബർ ഒന്നിന് അവധിയായിരിക്കും. സെപ്തംബറിലെ റേഷൻ വിതരണം രണ്ടു മുതലാരംഭിക്കും. ഒന്നാം ഓണമായ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്തംബറിലും തുടരും.

കേര വാർത്ത ചോർന്നതിന്  ബി.അശോകിനെ മാറ്റി #ടിങ്കു ബിസ്വാൾ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: കാർഷിക മേഖലയുടെ നവീകരണത്തിനായി ലോക ബാങ്ക് കേര പദ്ധതിയിൽ കേരളത്തിന് അനുവദിച്ച 2365.48 കോടി രൂപയുടെ വായ്പ വകമാറ്റിയെന്ന വാർത്താ വിവാദത്തിന് പിന്നാലെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നു ഡോ. ബി. അശോകിനെ മാറ്റി. കാർഷിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് അദ്ദേഹം തുടരും. അവധി കഴിഞ്ഞു മടങ്ങിയെത്തിയ ടിങ്കു ബിസ്വാളിനെ കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. താരതമ്യേന ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ഗതാഗത വകുപ്പിനു കീഴിലുള്ള കെ.ടി.ഡി.എഫ്.സി ചെയർമാൻ

Scroll to Top