Author name: Rajesh R

സിറ്റൗട്ടിൽ കാട്ടാന, ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…. കൊമ്പുകുലുക്കി കാട്ടാന, കൊമ്പുകുത്തി വിറയ്ക്കുന്നു

മുണ്ടക്കയം : രക്ഷപ്പെടൽ അത്ഭുതകരം, ഒറ്റവാക്കിൽ അങ്ങനെ പറയാം. വീടിന്റെ സിറ്റൗട്ട് വരെയെത്തിയ കാട്ടാനയിൽ നിന്ന് കൊമ്പുകുത്തി നിവാസികളായ വൃദ്ധ ദമ്പതികളായ പടലിക്കാട്ടിൽ ദാസനും ഭാര്യ പുഷ്പയും കുതറിമാറിയതിനാൽ ജീവൻതിരിച്ചുകിട്ടി. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. വൈകിട്ട് മുതൽ ആനയുടെ സാന്നിദ്ധ്യം മേഖലയിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ ദാസൻ റബർ ഷീറ്റ് ഡിഷ് അടിച്ച് ശബ്ദം ഉണ്ടാക്കിയിരുന്നു. പിന്നീട് ഉറങ്ങാൻപോയി. ഇതിന് പിന്നാലെയാണ് വീടിന് സമീപത്ത് കൃഷി ചെയ്ത കപ്പ ആന നശിപ്പിക്കുന്ന ശബ്ദം കേട്ട് […]

വീരോചിതം വീയപുരം

മധുരപ്രതികാരം വീട്ടി വീരുവും വില്ലേജും ആലപ്പുഴ; കഴിഞ്ഞവർഷം അഞ്ച് മൈക്രോ സെക്കൻഡിന് കൈവിട്ട് പോയ കിരീടം വാശിയേറിയ പോരോട്ടത്തിൽ തിരികെ പിടിക്കാനായതിന്റെ ആഹ്ലാദത്തിനാണ് വീരു എന്നറി​യപ്പെടുന്ന വീയപുരം ചുണ്ടനും കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബും. കഴിഞ്ഞ തവണയും ഇതേ കൂട്ടുകെട്ടാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ടാം ഹാട്രിക് സ്വപ്നം കണ്ടിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഫൈനലിൽ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നത് കനത്ത തിരിച്ചടിയായി. കന്നി നെഹ്റുട്രോഫി ലക്ഷ്യമിട്ട് പോരാടിയ പുന്നമട ബോട്ട് ക്ലബ്ബിന് നടുഭാഗം ചുണ്ടനിൽ രണ്ടാമതെത്താനേ കഴി​ഞ്ഞുള്ളൂ.

കണ്ണപുരം സ്‌ഫോടനം: രാഷ്ട്രീയ ബന്ധമില്ല, അപകടം പടക്ക നിർമ്മാണത്തിനിടെ

കണ്ണൂർ: ഒരാളുടെ ദാരുണാന്ത്യത്തിനിടയാക്കിയ കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനം പടക്കനിർമ്മാണത്തിനിടെയാണെന്ന് പൊലീസ് നിഗമനം. വാടകവീട് കേന്ദ്രീകരിച്ച് സംഭരിച്ച വെടിമരുന്ന് ശേഖരമാണ് അപകടത്തിന് കാരണമായത്. രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 1.50ഓടെയായിരുന്നു സംഭവം. ചാലാട് സ്വദേശി മുഹമ്മദ് അഷാമാണ് (54) മരിച്ചത്. ഇയാളുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. വീട് വാടകയ്ക്കെടുത്ത കണ്ണൂർ അലവിൽ സ്വദേശി അനൂപ് മാലിക്കിന്റെ ഭാര്യാ സഹോദരനാണ് ഇയാൾ. അനൂപ് മാലിക്കിനെ ഇന്നലെ രാത്രി കാഞ്ഞങ്ങാട് നിന്ന് പൊലീസ് പിടികൂടി. സ്ഫോടനത്തിൽ വീട്

വരി​കയായ്, വയനാടിന്റെ വികസനവഴി, വയനാട് തുരങ്കപാത നിർമ്മാണോദ്ഘാടനം ഇന്ന്

കൽപ്പറ്റ: സമഗ്ര വികസനത്തിനും മലയോര ജനതയുടെ യാത്രയ്ക്കും വയനാട് തുരങ്ക പാതയുടെ നിർമ്മാണം തുടങ്ങുന്നു. നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂളിൽ നിർവഹിക്കും. പാത വരുന്നതോടെ,​ ബംഗളൂരു- കൊച്ചി വ്യവസായ ഇടനാഴിയിലൂടെ ചരക്കുനീക്കം എളുപ്പമാകും. ആനക്കാംപൊയിൽ കള്ളാടി- മേപ്പാടി തുരങ്ക പാത നാലുവർഷംകൊണ്ട് പൂർത്തിയാക്കും. 8.11 കിലോമീറ്ററിൽ ഇരട്ട തുരങ്കപാതയാണ്. അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ. പാതയുടെ 5.58 കിലോമീറ്റർ വയനാടും 3.15 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്.

ട്രംപിനെതിരെ പുതിയ തുടക്കം, മോദി – ഷീ ജിങ് കൂടിക്കാഴ്‌ച ഉറ്റുനോക്കി ലോകം

ന്യൂഡൽഹി: ലോക നേതാവെന്ന ഹുങ്കിൽ ട്രംപ് അടിച്ചേൽപ്പിച്ച ഭീമൻ തീരുവയെ ശത്രുത മറന്നു നേരിടാൻ ഇന്ത്യയും ചൈനയും. പ്രധാനമന്ത്രി നരേന്ദ്ര മോദി – ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗ് കൂടിക്കാഴ്ചയെ ഗൗരവത്തോടെ നോക്കുകയാണ് ലോകരാജ്യങ്ങൾ. ചൈനയിൽ ഇന്ന് ഷാങ്ഹായ് ഉച്ചകോടിക്കിടെ നടക്കാനിടയുള്ള കൂടിക്കാഴ്ച യു.എസിനെതിരെ പുതിയ സാമ്പത്തിക ചേരി എന്ന ആശയത്തിലെത്തിയേക്കാം. മോദി ഇന്നലെ ചൈനയിലെത്തി. ഇന്നും നാളെയും അവിടെയുണ്ടാകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായും ചർച്ചയുണ്ടാവും. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ട്രംപ് 50

ഓൺലൈൻ തട്ടിപ്പിൽ കൊച്ചിയിലെ വ്യവസായിക്ക് നഷ്ടമായത് 26 കോടി , രാജ്യത്തെ ഏറ്റവും വലിയ ട്രേഡിംഗ് തട്ടിപ്പ്

തിരുവനന്തപുരം: കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനിഉടമയ്ക്ക് ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ നഷ്ടമായത് 26 കോടി രൂപ. 2023 മേയ് മുതൽ പല തവണകളായാണ് തുക നഷ്ടമായത്. കഴിഞ്ഞ മാസം നഷ്ടമായ 15 ലക്ഷത്തോളം സൈബർ പൊലീസ് തിരിച്ചുപിടിച്ചു. ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ ഇന്ത്യയിൽ ഒരാൾക്ക് നഷ്ടമാകുന്ന ഏറ്റവും വലിയ തുകയാണിത്. മഹാരാഷ്ട്രയിലും മംഗളൂരൂവിലും സൈബർ തട്ടിപ്പിലൂടെ 25 കോടിയോളം പലർക്കായി നഷ്ടപ്പെട്ടിട്ടുണ്ട് . ഓഹരിവിപണിയിൽ സജീവമായി ഇടപെടുന്ന വ്യവസായിയുമായി ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചാണ് പണം തട്ടിയത്.

നെല്ലിന്റെ ബോണസിൽ കടുംവെട്ട്; കേന്ദ്രം കൂട്ടുമ്പോൾ കേരളം കുറയ്ക്കും

ലപ്പുറം: കേന്ദ്രം ഓരോ വർഷവും നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കുമ്പോൾ, സംസ്ഥാന സർക്കാർ അവർക്കു നൽകുന്ന പ്രോത്സാഹന ബോണസ് വെട്ടിക്കുറയ്ക്കുന്നു. ഇതോടെ കേന്ദ്രവിഹിതം വർദ്ധിക്കുന്നത് വഴിയുള്ള അധിക താങ്ങുവിലയുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. നാല് വർഷത്തിനിടെ കിലോയ്ക്ക് 3.40 രൂപ സംസ്ഥാന സർക്കാർ ഇത്തരത്തിൽ കുറച്ചു. ഈ വർഷം സപ്ലൈകോ മുഖേന സംഭരിച്ചപ്പോൾ കിലോയ്ക്ക് 28.20 രൂപയാണ് നൽകിയത്. ഇതിൽ 23 രൂപ കേന്ദ്രവും 5.20 രൂപ സംസ്ഥാനവും നൽകുന്നതാണ് . കഴിഞ്ഞ വർഷം കേന്ദ്രം 21.83 രൂപയും

യു.എസ് ഭീഷണി നേരിടാൻ ഇന്ത്യ – ചൈന കൈകോർക്കും,​ മോദി തുറന്നു പറഞ്ഞത് ജപ്പാനിൽ

ടോക്കിയോ: സാമ്പത്തിക രംഗത്ത് അമേരിക്കൻ ഭീഷണി നേരിടാൻ ഇന്ത്യയും ചൈനയും ഒരുമിക്കുമെന്ന് വ്യക്തമായ സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാൻ സന്ദർശനത്തിനിടെയാണ്, ഏഷ്യയിലെ വൻശക്തികളായ ഇന്ത്യയും ചൈനയും ഒന്നിച്ചാൽ ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൊണ്ടുവരാൻ കഴിയുമെന്ന് മോദി പറഞ്ഞത്. അമേരിക്കയ്ക്കെതിരെ ഇന്ത്യ- ചൈന- റഷ്യ രാഷ്ട്രീയ സഖ്യം രൂപപ്പെടുന്നതിന്റെ സൂചനയായി മോദിയുടെ വാക്കുകളെ വ്യാഖ്യാനിക്കാം. പ്രസിഡന്റ് ഷീജിൻ പിങിന്റെ ക്ഷണപ്രകാരം നാളെ ചൈന സന്ദർശിക്കുകയാണ് മോദി. സന്ദർശനലക്ഷ്യം സ്ഥിരതയുള്ള ഉഭയകക്ഷി ബന്ധമാണെന്നും ഇന്തോ- പസഫിക് മേഖലയിലെ

ജി.എസ്.ടി ഏകീകരണത്തിലെ റവന്യൂനഷ്‌ടം കേന്ദ്രം നികത്തണം: പ്രമേയം പാസാക്കി പ്രതിപക്ഷ സംസ്ഥാനങ്ങൾ

കേരളത്തിന്റെ നഷ്‌ടം 8000 കോടിയോളംവരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ജി.എസ്.ടി കൗൺസിലിൽ ഉന്നയിക്കും ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജി.എസ്.ടി നികുതി പരിഷ്കാരം വരുത്തുന്ന വരുമാനനഷ്ടം കേന്ദ്ര സർക്കാർ നികത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. കേരളം അടക്കം എട്ടു സംസ്ഥാനങ്ങൾ ഇന്നലെ ഡൽഹിയിലെ കർണാടക ഭവനിൽ യോഗം ചേർന്ന് പ്രമേയം പാസാക്കി. കേരളത്തിന് പുറമെ കർണാടക, തമിഴ്നാട്, തെലങ്കാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. സംസ്ഥാനങ്ങളുടെ റവന്യൂവരുമാനത്തിൽ

7.8% വളർച്ച ; ജി.ഡി.പിയിൽ കുതിച്ച് ഇന്ത്യ

കൊച്ചി: ആഗോള വ്യാപാര പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം (ജി.ഡി.പി) നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 7.8 ശതമാനം വളർച്ചനേടി. 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ച. ഇന്ത്യയുടേത് ഡെഡ് ഇക്കോണമി എന്നാക്ഷേപിച്ച യു.എസിന് 3.3 % വളർച്ച നേടാനേ ആയുള്ളൂ. ചൈനയുടെ വളർച്ച 5.2 ശതമാനം. 50 ശതമാനം ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ച് തളർത്താൻ യു.എസ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുമ്പോഴാണ് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുന്നത്. റിസർവ്

Scroll to Top