യാത്രക്കാരുടെ മുറവിളിക്ക് ഫലം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും
കൊച്ചി: എറണാകുളം സൗത്ത് ( ജംഗ്ഷൻ) റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി തുടങ്ങി. 21 കോച്ചുകൾ മാത്രം നിർത്തിയിടാൻ ശേഷിയുള്ള പ്ലാറ്റ്ഫോം 24 കോച്ചുകൾക്ക് നിർത്താൻ തക്കവണ്ണം നീളം കൂട്ടും. പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗത്ത് ആക്സിഡന്റ് റിലീഫ് വാൻ (എ.ആർ.വി) നിർത്തിയിടുന്ന ഭാഗത്തെ വീതിയും നീളവുമാണ് വർദ്ധിപ്പിക്കുന്നത്. നീളം കൂട്ടിക്കഴിഞ്ഞാൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ആലപ്പുഴ ഭാഗത്തേക്കുള്ള സിഗ്നൽ മാറ്റി സ്ഥാപിക്കും. റിലീഫ്‌വാൻ നിലവിൽ കിടക്കുന്ന ട്രാക്ക് പൊളിച്ചുമാറ്റി പുതിയ ട്രാക്ക് […]