ഗവർണർമാർക്കെതിരെ വീണ്ടും: ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിൽ ന്യായീകരണമില്ല : സുപ്രീംകോടതി
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ അനന്തമായി അടയിരിക്കുന്ന ഗവർണർമാരുടെ പ്രവൃത്തി ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് വീണ്ടും സുപ്രീംകോടതിയുടെ വിമർശനം. ആറുമാസത്തിലധികം വൈകുന്നതിനെതിരെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായ പ്രകടനം. ‘എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ്’ ഭരണഘടനയിൽ നിഷ്ക്കർഷിച്ചിരിക്കുന്നത്. അനന്തമായി തടഞ്ഞുവയ്‌ക്കുന്നത് ഭരണഘടനാ ശില്പികളുടെ ഉദ്ദ്യേശ്യലക്ഷ്യത്തെ തന്നെ പിന്നോട്ടടിക്കുന്നതാണ്. തമിഴ്നാട് ഗവർണറും സർക്കാരുമായുള്ള കേസിൽ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു പിന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച […]