യൂത്ത് കോൺഗ്രസിന്റെ ക്ളിഫ് ഹൗസ് മാർച്ച്, തീപ്പന്തമെറിഞ്ഞതിനടക്കം 28 പേർക്കെതിരെ കേസ്
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി യൂത്ത് കോൺഗ്രസ് നടത്തിയ ക്ളിഫ് ഹൗസ് മാർച്ചിലെ സംഘർഷത്തിൽ 28 പേർക്കെതിരെ പൊലീസ് കേസ്. മൂന്ന് പേരെ റിമാൻഡ് ചെയ്തു. മാർച്ചിനിടെ പൊലീസുകാരെ തീപ്പന്തമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞ മ്യൂസിയം എസ്.ഐ വിപിൻ ഗബ്രിയേലിന് പൊള്ളലേറ്റു. തലയ്ക്ക് നേരെ വന്ന തീപ്പന്തം തടഞ്ഞില്ലായിരുന്നെങ്കിൽ തീ കത്തി മരണം വരെ സംഭവിക്കാമായിരുന്നുവെന്നും എഫ്.ഐ.ആറിലുണ്ട്.യൂത്ത് കോൺഗ്രസ് നേതാക്കളായ യൂസഫ്, ഡെലിയോ, സാമുവൽ എന്നിവരെയാണ് റിമാൻഡ് […]