108 ആംബുലൻസ് നടത്തിപ്പിൽ 250 കോടി തട്ടിച്ചെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള ഇടപാടിൽ 250 കോടിയൊളം രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. 2019-24ൽ കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് സെക്കന്തരാബാദിലെ ബഹുരാഷ്ട്ര കമ്പനിക്കു നൽകിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു. എന്നാൽ 2025-30 കാലത്തേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെൻഡർ ചെയ്തിരിക്കുന്നത് 293 കോടി മാത്രം. […]