സി.പി.എം ആരോപണത്തിൽ മനംനൊന്ത് വനിതാ പഞ്ചായത്ത് അംഗം ജീവനൊടുക്കി
ആര്യനാട്: പലയിടങ്ങളിൽ നിന്നും കടംവാങ്ങി പറ്റിച്ചുവെന്ന സി.പി.എം അപവാദ പ്രചാരണത്തിൽ മനംനൊന്ത് കോൺഗ്രസ് വനിത ഗ്രാമപഞ്ചായത്തംഗം ജീവനൊടുക്കി. ആര്യനാട് ഗ്രാമപഞ്ചായത്തംഗവും മഹിളാകോൺഗ്രസ് നേതാവുമായ ആര്യനാട് കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാൽ വീട്ടിൽ എസ്.ശ്രീജയാണ് (48) മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ വീടിനു സമീപത്ത് ആസിഡ് കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ശ്രീജയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ സി.പി.എമ്മിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. മക്കളുടെ വിവാഹാവശ്യത്തിനും ഭർത്താവിന്റെ ചികിത്സാചെലവുകൾക്കുമായി പലരിൽ നിന്നും ശ്രീജ വായ്പ വാങ്ങിയിരുന്നു. യഥാസമയം ഇത് തിരികെ […]