സ്കൂളിലെ കെമിസ്ട്രി പ്രേമം വഴിത്തിരിവായി, ശ്രീരാജ് 100 കോടിയുടെ ബിസിനസ് അധിപതി
കൊച്ചി: കടുകുമണിയുടെ ലക്ഷം കോടിയിൽ ഒരംശം മാത്രമുള്ള തന്മാത്രകളിൽ നിന്ന് 100 കോടിയുടെ ബിസിനസുമായി മലയാളി ശാസ്ത്രജ്ഞൻ. തൃശൂർ അന്നനാട് സ്വദേശി ഡോ. ശ്രീരാജ് ഗോപിയാണ് (41) കൊരട്ടി ഇൻഫോ പാർക്കിലെ ‘മോളിക്യൂൾസ് ബയോ ലാബ്‌സ് ലിമിറ്റഡ്” എന്ന സ്വന്തം സ്ഥാപനത്തെ ഈ നിലയിൽ വളർത്തിയത്. മരുന്നുകളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാൻ സഹായിക്കുന്ന തൻമാത്രാഘടകങ്ങൾ പച്ചില വർഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നു. ഇത് പൊടിരൂപത്തിലാക്കി ആഗോളമരുന്നു കമ്പനികൾക്ക് നൽകുന്ന ദൗത്യമാണ് ശ്രീരാജ് നിർവഹിക്കുന്നത്. അന്നനാട് യൂണിയൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ […]