Author name: Rajesh R

മനസു തുറന്ന് ശുഭാംശു: ‘ഇന്ത്യയുടെ ബഹിരാകാശ ദൃശ്യം അതി മനോഹരം’

ന്യൂഡൽഹി: ബഹിരാകാശത്തു നിന്നുള്ള ഇന്ത്യയുടെ ദൃശ്യം അതി മനോഹരമാണെന്ന് ഗ്രൂപ്പ് ക്യാപ്ടൻ ശുഭാംശു ശുക്ല. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സന്ദർശിച്ച് തിരിച്ചെത്തിയ ശുഭാംശു ഡൽഹിയിലെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ബഹിരാകാശത്ത് നിന്ന് പകർത്തിയ ഇന്ത്യയുടെ ചെറിയ ക്ളിപ്പ് കൈവശമുണ്ട്. അതിൽ ഇന്ത്യ വളരെ മനോഹരിയാണ്. നാമെല്ലാവരും ഇന്ത്യക്കാരായതിനാൽ അത് അങ്ങനെയേ തോന്നൂ. പക്ഷേ സ്‌പേസ് സ്റ്റേഷനിലുള്ള ഏത് ബഹിരാകാശ യാത്രികനോട് സംസാരിച്ചാലും ഇതു തന്നെ പറയും. രാത്രിയിൽ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ […]

കഥയും കാഴ്ചയും) ചട്ടിച്ചോറിന് മുമ്പ് ഒരു കുട്ടിക്കാലം

ഉച്ചയൂണ് കഴിക്കാൻ ഹോട്ടലിൽ കയറി. കുഴിമന്തിയും അൽഫാമുമായി വിഭവങ്ങളേറെ. ഒപ്പമുള്ള കുട്ടികൾ വൈറൈറ്റി തിരക്കി. “ചട്ടിച്ചോറുണ്ട്. ” – ജീവനക്കാരൻ പറഞ്ഞു. കുട്ടികൾ ആർപ്പുവിളിച്ചു. ഞാൻ മിണ്ടാതിരുന്നു. ഞാനെത്ര ചട്ടിച്ചോറ് കഴിച്ചിരിക്കുന്നു. പക്ഷേ പിള്ളേർക്ക് അത് പുതിയ വിഭവമാണ്. ചട്ടിച്ചോറെത്തി. മൺചട്ടിക്കുള്ളിൽ ചോറും കറികളും തോരനും മെഴുക്കുപുരട്ടിയും ബീഫും ചിക്കനും മീനും മുട്ട വറുത്തതുമായി ഒരു അവയിൽ പരുവം. എല്ലാ സാധനങ്ങളും മേമ്പൊടിക്കേയുള്ളു. രണ്ടുതവി ചോറ്. ബീഫ് മൂന്ന് കഷണം. ചിക്കൻ നാല് കഷണം. മീൻ വറുത്തതും

ആറാംനാൾ പുന്നമടപ്പോര് സാംസ്‌കാരിക ഘോഷയാത്ര ഇന്ന്

ആലപ്പുഴ: ഇന്നേക്ക് അറാം നാൾ പുന്നമക്കായലിൽ വാശിയേറുന്ന പോരാട്ടത്തിനൊടുവിൽ 71ാമത് നെഹ്റുട്രോഫിയുടെ വെള്ളിക്കപ്പിൽ ആര് മുത്തമിടുമെന്ന് വ്യക്തമാകും. ഒരുക്കങ്ങളെല്ലാം ദ്രുതഗതിയിൽ മുന്നേറുകയാണ്. ഒപ്പം ക്ലബുകളും ഫാൻസുകാരും സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. ചുണ്ടൻമാരുടെ പരിശീലനവും ട്രാക്ക് എൻട്രിയുമടക്കം റീലുകളായി നിറയുകയാണ്. കരുത്തന്മാർ മികച്ച സമയം പുറത്തെടുത്താണ് ട്രാക്ക് എൻട്രി നടത്തിയിരിക്കുന്നത്. ഇതോടെ പോരാട്ടം തീപാറുമെന്നുറപ്പാണ്. വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യം വയ്ക്കാതെയുള്ള പരിശീലനമാണ് ഓരോ ടീമും നടത്തുന്നത്. ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ നഗരസഭയും, ജില്ലാ ഭരണകൂടവും, കേരള ടൂറിസവും, ജില്ലാ

ഏകീകൃതനിരക്കിന്റെ പേരിൽ വെട്ടിക്കുറവ്,​അക്ഷയകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ

ആലപ്പുഴ: ചെലവുകൾ വർദ്ധിച്ച് നട്ടം തിരിയുന്നതിനിടെ, ഏകീകൃത നിരക്കിന്റെ പേരിൽ ചാർജ്ജുകൾ വെട്ടിക്കുറച്ചതോടെ അക്ഷയകേന്ദ്രങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക്. 2018ൽ നിരക്ക് പുതുക്കിയപ്പോൾ തന്നെ കാലോചിതമല്ലെന്ന് സംരംഭകർ ആക്ഷേപം ഉന്നയിച്ചെങ്കിലും ചെവിക്കൊണ്ടില്ല. അതേസമയം,​ 2022ൽ ഐ.എൽ.ജി.എം.എസ് സോഫ്റ്റ് വെയർ (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൺസ് മാനേജ്മെന്റ് സിസ്റ്റം) വന്നതോടെ പഞ്ചായത്തിന്റെ സേവനങ്ങൾക്ക് സർവീസ് ചാർജ്ജ് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, അടുത്തിടെ കെ- സ്മാർട്ട് ഏകീകൃത നിരക്കിന്റെ പേരിൽ എല്ലാനിരക്കുകളും വെട്ടികുറച്ചതാണ് അക്ഷയ കേന്ദ്രങ്ങൾക്ക് കനത്ത തിരിച്ചടിയായത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്

മലയോര റെയിൽ സ്വപ്നം ട്രാക്കിലേക്ക് ശബരിപാത നെടുമങ്ങാട് വഴി

അടുത്തും അകന്നും പ്രതീക്ഷയുടെ ഇരമ്പം തീർത്ത മലയോര റെയിൽപ്പാത പദ്ധതി ഒന്നേകാൽ നൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ ട്രാക്കിലേക്ക്. എരുമേലി -നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന വിധമാണ് നിർദിഷ്ട അങ്കമാലി-ശബരി പാതയുടെ പുതുക്കിയ റൂട്ട് നിശ്ചയിട്ടുള്ളത്. എരുമേലി മുതൽ ബാലരാമപുരം വരെ 160 കി.മീറ്ററാണ് പുതിയ റെയിൽപ്പാത.ബാലരാമപുരം,കാട്ടാക്കട,നെടുമങ്ങാട്,വെഞ്ഞാറമൂട്, കിളിമാനൂർ,അഞ്ചൽ,പുനലൂർ,പത്തനാപുരം,കോന്നി,പത്തനംതിട്ട,പെരിനാട്,അത്തിക്കയം,എരുമേലി എന്നിവയാണ് പുതുക്കിയ റൂട്ടിലെ പ്രധാന സ്റ്റേഷനുകൾ. കുളത്തൂപ്പുഴ-പാലോട്-വിതുര പ്രദേശങ്ങൾ ലൈനിന്റെ പരിധിയിൽ വന്നിട്ടില്ലെന്നത് ന്യൂനതയാണ്. 1997-98 കാലയളവിലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് എരുമേലി-ശബരി പാത.മൊത്തം ചെലവിന്റെ അമ്പത്

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വീണ്ടും രാഹുൽ, ബീഹാറിൽ വോട്ട് മോഷണത്തിന്റെ സ്ഥാപനവത്‌കരിക്കപ്പെട്ട രീതി

ന്യൂഡൽഹി: ബീഹാറിൽ വോട്ടുകൾ മോഷ്ടിക്കാനുള്ള സ്ഥാപനവത്കരിക്കപ്പെട്ട മാർഗമാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌.ഐ.ആർ) എന്ന വോട്ടർ പട്ടിക പരിഷ്‌കാരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘വോട്ടർ അധികാർ യാത്ര’യുടെ എട്ടാം ദിവസം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ബീഹാറിലെ അരാരിയയിലൂടെയാണ് ഇന്നലെ യാത്ര കടന്നു പോയത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്നലെ യാത്രയിൽ അണിചേർന്നു. ബീഹാറിലെ പ്രതിപക്ഷ മഹാസഖ്യം വോട്ടു കൊള്ള നടത്താൻ അനുവദിക്കില്ല. മഹാസഖ്യത്തിലെ പാർട്ടികൾക്കിടയിലെ പ്രത്യയശാസ്ത്രപരവും തന്ത്രപരവുമായ ഐക്യം ‘വോട്ടർ അധികാർ യാത്ര’യിൽ

ചാർട്ടേഡ് എക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് എക്കൗണ്ട്സ് ഓഫ് ഇന്ത്യ ചാർട്ടേഡ് എക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സിന് 2025 സെപ്തംബർ 1വരെ അപേക്ഷിക്കാം. www.icai.org. ബിസിനസ്സ്, ലീഡർഷിപ്പ്, എ.ഐ, സൈബർസെക്യൂരിറ്റി, ഡാറ്റ മാനേജ്മെന്റ് സ്കില്ലുകൾക്ക് പ്രസക്തിയേറുന്നു കോഴ്‌സെറയുടെ വാർഷിക ജോബ് സ്‌കിൽസ് 2025 റിപ്പോർട്ടിൽ മാറുന്ന ലോകത്തെ ആവശ്യമായ പുത്തൻ സ്കില്ലുകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ലീഡർഷിപ്പ്, സൈബർസെക്യൂരിറ്റി, എ.ഐ സ്കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്. ടെക്നോളജി,എ. ഐ, ആഗോളവത്‌കൃതയുഗത്തിൽ വ്യവസായ സേവനമേഖലകൾക്കാവശ്യമായ സ്കില്ലുള്ളവരുടെ ആവശ്യകത വളരെയേറെയാണ്. ജോബ്‌സ്കിൽസ് റിപ്പോർട്ട് 100 രാജ്യങ്ങളിൽ നിന്നുള്ള 5 ദശലക്ഷം പഠിതാക്കളിൽ

എങ്ങനെ?​………………. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്

ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്ന് ആരോഗ്യ കാരണങ്ങളാൽ ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്ന് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുകയാണ്. ഇത് 16-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 324 (1) അനുസരിച്ച്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മേൽനോട്ടവും നടത്തിപ്പും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. ‘പ്രസിഡൻഷ്യൽ ആൻഡ് വൈസ് പ്രസിഡൻഷ്യൽ ഇലക്ഷൻ ആക്ട്, 1952″, ‘പ്രസിഡൻഷ്യൽ ആൻഡ് വൈസ് പ്രസിഡൻഷ്യൽ ഇലക്ഷൻ റൂൾസ്, 1974″ എന്നിവയാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയയെ നിയന്ത്രിക്കുന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നോമിനേറ്റ് ചെയ്യപ്പെട്ടതുമായ

ടോട്ടൽ ഫോർ യു’ പ്രതി ശബരിനാഥ് 34 ലക്ഷം തട്ടി

തിരുവനന്തപുരം: ടോട്ടൽ ഫോർ യു സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശബരിനാഥ് ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ അഭിഭാഷകനിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ സഞ്ജയ് വർമ്മ നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശബരിനാഥ് തുടങ്ങിയ ഒരു ഇ-കൊമേഴ്സ് സ്ഥാപനത്തിൽ ഇ-ട്രേഡിംഗ് നടത്താൻ പലതവണയായി തന്നിൽ നിന്നും സുഹൃത്തിൽ നിന്നുമായി 34,33,000 രൂപ തട്ടിയെടുത്തെന്നാണ് സഞ്ജയിന്റെ പരാതി. ഇരട്ടി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. എന്നാൽ,

എയർ ടാക്‌സിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ കേരളം

വ്യോമയാന ഉച്ചകോടിക്ക് തുടക്കം നെടുമ്പാശേരി: സീപ്ളെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സമന്വയിപ്പിച്ച് എയർ ടാക്‌സി ആരംഭിച്ചാൽ കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് നെടുമ്പാശേരിയിൽ ആരംഭിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടി അഭിപ്രായപ്പെട്ടു. എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിൽ സിയാലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ചർച്ചയിൽ തുമ്പി ഏവിയേഷൻ സി.എം.ഡി ഗ്രൂപ്പ് ക്യാപ്റ്റൻ ഡോ. കെ. എൻ.ജി. നായർ മോഡറേറ്ററായിരുന്നു. ഇ മൊബിലിറ്റിയുടെ ഭാവി ഹൈബ്രിഡ് എയർ ടാക്‌സികളാണെന്ന് ചർച്ചയിൽ

Scroll to Top