Author name: Rajesh R

കൈവിട്ട് പാർട്ടി; രാഹുലിനെതിരെ കടുത്ത നിലപാടുമായി വി.ഡി.സതീശൻ, പാർട്ടിക്ക് ദോഷംവരുത്തരുതെന്ന് ഹൈക്കമാൻഡ്

യുവതിയെ കൊല്ലാനും മടിക്കില്ലെന്ന് ഫോൺ സംഭാഷണം കോഴിക്കോട്: കേരളം തിരിച്ചുപിടിക്കാനുള്ള അവസരം കളങ്കാരോപിതനെ സംരക്ഷിച്ച് കളഞ്ഞുകുളിക്കരുതെന്ന് ഹൈക്കമാൻഡ് താക്കീത് ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനവും തുലാസിലായി. പാർട്ടിയാണ് വലുത്. ക്ലീൻ ഇമേജുമായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന കർശന നിർദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് കിട്ടിയത്. പിന്നാലെ,​ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലപാട് കടുപ്പിച്ചത് രാഹുലിനെ പാർട്ടി കൈവിടുന്നതിന്റെ സൂചനയാണ്. ഗർഭഛിദ്ര ആരോപണത്തിൽ യുവതിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്തുവന്നത് കുരുക്ക് മുറുക്കി. നിന്നെ കൊല്ലാൻ കുറച്ചു […]

കേരളത്തിൽ 250 മെഡിക്കൽ സീറ്റ് വർദ്ധിപ്പിച്ചേക്കും

കൊച്ചി: സർക്കാർ കോളേജുകളിൽ എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാഡ്വേറ്റ് വിഭാഗങ്ങളിലായി ഈ അദ്ധ്യയന വർഷം രാജ്യത്ത് 8,000 സീറ്റുകൾ അധികം അനുവദിക്കും. കേരളത്തിന് 150 മുതൽ 250 വരെ സീറ്റ് ലഭി​ച്ചേക്കും.പുതുതായി അനുവദിക്കുന്ന സീറ്റുകളുടെ കൂടി അടിസ്ഥാനത്തിലാകും നീറ്റ് യു.ജി രണ്ടാം ഘട്ടം, പി.ജി കൗൺസലിംഗ്. ഇതിന്റെ ഭാഗമായി, ഓൾ ഇന്ത്യ ക്വാട്ട യു.ജി രണ്ടാംഘട്ട കൗൺസലിംഗ് ആരംഭിക്കുന്നത് 29ലേക്ക് നീട്ടി. വിശദ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) അറിയിച്ചു. ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക,

10വയസുകാരിയെ ഉറക്കത്തിനിടെ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ശിക്ഷ നാളെ; കണ്ണില്ലാ ക്രൂരതയ്ക്ക് ശിക്ഷ നാളെ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക പോക്‌സോ കോടതി കണ്ടെത്തി. കുടക് നാപ്പോക്കിലെ പി.എ.സലീം (40),​ കുട്ടിയിൽ നിന്ന് കവർന്ന കമ്മൽ വില്പന നടത്താൻ സഹായിച്ച ഇയാളുടെ സഹോദരി സുഹൈബ (21) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.2024 മേയ് 15നായിരുന്നു കേസിനാസ്പദമായ സംഭവം.കഴിഞ്ഞ ജനുവരിയിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. കണ്ണൂർ സ്‌പെഷ്യൽ ജയിലിൽ കഴിയുന്ന

തദ്ദേശ തിരഞ്ഞെടുപ്പ് : അടിത്തട്ട് പ്രവർത്തനം ലക്ഷ്യമിട്ട് ബി.ജെ.പി

തൃശൂർ : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിയുടെ പദ്ധതി ലക്ഷ്യം കണ്ടതോടെ, തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാൻ ബി.ജെ.പി. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നേടുകയും, പരമാവധി സീറ്റുകൾ കൈയടക്കുകയുമാണ് ലക്ഷ്യം. ശിൽപ്പശാലകൾക്ക് പുറമേ അടിത്തട്ടിലുള്ള പ്രവർത്തനവും ശക്തമാക്കും. വോട്ടർ പട്ടിക വിവാദം സജീവമായി നിൽക്കുന്നുണ്ടെങ്കിലും ,തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ആളെ ചേർക്കാൻ ബി.ജെ.പിയും രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിലും ഇന്നലെ തൃശൂരിൽ നടന്ന

യു.ജി.സി മാതൃകാ പാഠ്യപദ്ധതിയിൽ ശ്രീനാരായണ ഗുരു ആത്മീയാചാര്യൻ

തിരുവനന്തപുരം: യുജിസി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതിയിൽ ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത് ആത്മീയാചാര്യന്മാരുടെ പട്ടികയിൽ. ആത്മീയവും ബൗദ്ധികവുമായി ഉന്നത ശീർഷരായ സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ എന്നിവർക്കൊപ്പമാണ് ഗുരുവിനെയും ഉൾപ്പെടുത്തിയത്. അതേസമയം, സാമൂഹ്യ പരിഷ്കർത്താക്കളുടെ പട്ടികയിൽ ശ്രീനാരായണ ഗുരുവില്ല. സ്വാമി ദയാനന്ദ സരസ്വതി, ജ്യോതിബ ഫൂലെ, ബി.ആർ അംബേദ്കർ എന്നിവരാണ് ഈ പട്ടികയിലുള്ളത്. മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ കോഴ്സിന്റെ മോഡേൺ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്സ് എന്ന പേപ്പറിന്റെ മാതൃകാ സിലബസിലാണിത്. ദേശീയ പ്രസ്ഥാനമെന്ന വിഭാഗത്തിൽ ബാലഗംഗാധര

ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയം പാടില്ല,​ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ക്ഷേത്രപരിസരങ്ങളും പരിപാടികളും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് നിർദ്ദേശം നൽകി. ദേവസ്വങ്ങളുടെ നിയന്ത്രണത്തിലുള്ളതും അവയുടെ അധികാരപരിധിയിലുള്ളതുമായ എല്ലാ ക്ഷേത്രങ്ങൾക്കും ഉത്തരവ് ബാധകമാണ്. മാർഗനിർദ്ദേശം ബോർഡുകൾ എല്ലാ ക്ഷേത്രങ്ങൾക്കും നൽകണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാ‌ർ എന്നിവരുൾപ്പെട്ട ദേവസ്വംബൈഞ്ച് ഉത്തരവിട്ടു. ക്ഷേത്രങ്ങളിലെ ആചാരങ്ങളും പൂജകളുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകാനാണ് ബോർഡുകൾക്ക് അധികാരമുള്ളതെന്നും ഉത്സവ പരിപാടികളടക്കം ട്രസ്റ്റികളുടെ നിയന്ത്രണത്തിലാണെന്നുമാണ് ദേവസ്വം

62 കാരിയുടെ കൊലപാതകം : അബൂബക്കറല്ല കൊലയാളി, പ്രതികളായ ദമ്പതികൾ അറസ്റ്റിൽ

ആലപ്പുഴ : തോട്ടപ്പള്ളിയിൽ ഒറ്റയ്ക്ക്‌ താമസിച്ചിരുന്ന 62കാരിയുടെ കൊലപാതകത്തിൽ വൻവഴിത്തിരിവ്. യഥാർത്ഥ പ്രതികളായ ദമ്പതികൾ പിടിയിലായതോടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ 60കാരൻ അബൂബക്കറല്ല കൃത്യം നടത്തിയതെന്നു വ്യക്തമായി. പല്ലന സ്വദേശിയും കരുനാഗപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന സൈനുലാബ്ദീൻ (കൊച്ചുമോൻ, 44) , ഭാര്യ അനീഷ (38) എന്നിവരെയാണ്‌ അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സൈനുലാബ്ദീന്റെ മൂന്നാം ഭാര്യയാണ് അനീഷ. വൃദ്ധയുടെ മോഷണം പോയ മൊബൈൽ ഇവരിൽ

ദുരന്തമുഖങ്ങൾ സ്വയമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് എ.ഐ ഡ്രോൺ

തിരുവനന്തപുരം: മനുഷ്യന് എത്തിപ്പെടാൻ പറ്റാത്ത ദുരന്തമുഖങ്ങളിൽ അപകടതീവ്രത സ്വയം കണ്ടെത്തി രക്ഷാപ്രവർത്തനത്തിനു സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ വികസിപ്പിച്ച് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന്റെ എനർജി വിഭാഗം ഗവേഷകൻ പി. ശ്രീരാജ്. ഭൂകമ്പം, പ്രളയം, അഗ്നിബാധ തുടങ്ങിയവയിൽ മനുഷ്യനോ മൃഗമോ കുടുങ്ങിയിട്ടുണ്ടോയെന്ന് ഡ്രോൺ, നിർദ്ദേശം കൂടാതെ പരിശോധിക്കും. ഉണ്ടെന്ന് സൂചന ലഭിച്ചാൽ വിവരം കൈമാറും. ഫസ്റ്റ് എയ്ഡ് കിറ്റും വെള്ളവുമെത്തിക്കണമെങ്കിലും സാധിക്കും. 5 കിലോ വരെ ഭാരമിതിന് താങ്ങാനാകും. സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. ദുരന്തമേഖലകളുടെ

ട്രംപിന് ജയശങ്കറിന്റെ മറുപടി; ഇഷ്ടമില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങേണ്ട

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നതിൽ ഏതെങ്കിലും രാജ്യങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ അത് തങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ ഉത്പന്നങ്ങൾ ഇഷ്ടമില്ലെങ്കിൽ വാങ്ങേണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയും നൽകി. ട്രംപിനെ പോലെ ഇത്രയും പരസ്യമായി വിദേശനയം പറഞ്ഞു നടപ്പാക്കുന്ന മറ്രൊരു യു.എസ് പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരേപിച്ചു. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത യാഥാസ്ഥിതിക രീതിയിൽ നിന്നുള്ള വ്യതിയാനമാണിത്. യു.എസ് താരിഫ് അന്യായവും നീതികരിക്കാൻ കഴിയാത്തതുമാണ്. റഷ്യയിൽ നിന്ന്

താത്പര്യമുള്ള മേഖലയിലെത്താൻ കരിയർ മാപ്പിംഗ്

കാലത്തിന്റെ മാറ്റത്തിനനുസരിച്ചു തൊഴിലുകളിൽ സമൂലമായ മാറ്റങ്ങളുണ്ട്. കോഴ്സുകളിലും ഏറെ പുത്തൻ പ്രവണതകൾ ദൃശ്യമാണ്. കാർഷിക, വ്യവസായ മേഖലകളെ അപേക്ഷിച്ചു സേവനമേഖലയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ.മികച്ച തൊഴിലിന് സ്കിൽ വികസനത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.കരിയർ മാപ്പിംഗിലൂടെ താല്പര്യമുള്ള തൊഴിൽ മേഖലയിലെത്താം. എങ്ങനെ തിരഞ്ഞെടുക്കാം. 10–ാം ക്ലാസ് മുതൽ മികച്ച കരിയർ മാപ്പിംഗിലൂടെ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ സാധിക്കും. വിദ്യാർത്ഥിയുടെ താല്പര്യം, അഭിരുചി,പഠിക്കാനുദ്ദേശിക്കുന്ന കോഴ്സിന്റെ പ്രസക്തി,കോഴ്സ് പൂർത്തിയാക്കിയാൽ ലഭിക്കാവുന്ന തൊഴിലിനോടുള്ള മനോഭാവം,ലക്‌ഷ്യം,കോഴ്സ് പഠിക്കാനുള്ള പ്രാപ്തി എന്നിവ വിലയിരുത്തണം. തൊഴിലിനിണങ്ങിയ കോഴ്സുകൾ കണ്ടെത്തണം.5,10,20 വർഷങ്ങളിൽ കൈവരിക്കാവുന്ന

Scroll to Top