Author name: Rajesh R

പഴയ വാഹനങ്ങൾക്ക് വലിയവില നൽകേണ്ടിവരും # റീരജിസ്‌ട്രേഷൻ ഫീസ് കുത്തനേ കൂട്ടി

തിരുവനന്തപുരം: പഴയ വാഹനങ്ങൾക്കുള്ള റീ രജിസ്‌ട്രേഷൻ ഫീസിൽ വൻവർദ്ധന വരുത്തി. കേന്ദ്രവിജ്ഞാപന പ്രകാരം ആഗസ്റ്റ് 20 മുതൽ പ്രാബല്യമുണ്ട്. ഈ ദിവസങ്ങളിൽ രജിസ്‌ട്രേഷൻ പുതുക്കിയ വാഹനങ്ങൾ വർദ്ധിപ്പിച്ച ഫീസ് അടയ്‌ക്കേണ്ടിവരും. 20 വർഷത്തിന് മേൽ പഴക്കമുള്ള ഇരുചക്രവാഹനങ്ങൾക്കുള്ള ഫീസ് 500 രൂപയിൽ നിന്നും 2000 രൂപയാക്കി. 1500 രൂപയുടെ വർദ്ധന. നാലുചക്രവാഹനങ്ങൾക്ക് 800 രൂപയിൽ നിന്നു 10,000 രൂപയാക്കി.9,200 രൂപ അധികമായി നൽകണം. ഓട്ടോറിക്ഷകൾക്ക് 800 രൂപയ്ക്കു പകരം 5000 രൂപ നൽകണം.കഴിഞ്ഞ ബഡ്ജറ്റിൽ പഴയവാഹനങ്ങളുടെ റോഡ് […]

പാവങ്ങളോട് എന്തുമാകാമെന്നോ!,​ മുതലമടയിലും വർക്കലയിലും റിസോർട്ട് ഉടമകളുടെ ക്രൂരത

നാടിനെ നടുക്കി പാലക്കാട് മുതലമടയിലും വർക്കലയിലും കണ്ണിൽ ചോരയില്ലാത്ത ക്രൂരത. റിസോർട്ട് ഉടമകളാണ് രണ്ടിടത്തും പ്രതിപ്പട്ടികയിൽ. മുതലമടയിൽ ആദിവാസിയായ തൊഴിലാളി അനുവാദമില്ലാതെ അല്പം മദ്യം കഴിച്ചതിന് മർദ്ദിച്ച് അവശനാക്കി ഇരുട്ടുമുറിയിൽ ആറുദിവസം പട്ടിണിക്കിട്ടു.നാട്ടുകാരും പൊലീസും ചേർന്നാണ് മൃതപ്രായനായ മദ്ധ്യവയസ്കനെ രക്ഷിച്ചത്. വർക്കലയിൽ ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് അവശനാക്കിയത് ഓട്ടത്തിന് കൂടുതൽ കൂലി ചോദിച്ചെന്ന് ആരോപിച്ചണ്. ഇവിടെയും നാട്ടുകാരാണ് രക്ഷയ്ക്കെത്തിയത്. ആറാം ദിവസം മോചിപ്പിച്ചത്പഞ്ചാ.മെമ്പറും പൊലീസും മുതലമട: പാലക്കാട് മുതലമടയിൽ മൂച്ചൻകുണ്ട് ചമ്പക്കുഴിയിൽ വെള്ളയ്യനെയാണ് (54) മർദ്ദിച്ച്

രാഹുൽ എം.എൽ.എ സ്ഥാനം ഒഴിയേണ്ടെന്ന് പാർട്ടിയിൽ ധാരണ

തിരുവനന്തപുരം: ലൈംഗികാരോപണ ചെളിക്കുണ്ടിൽ വീണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജി വയ്ക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം തത്കാലം രാജി വയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസിൽ ധാരണ. രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ധാർമികതയുടെ പരിവേഷം നൽകിയെങ്കിലും, എം.എൽ.എ പദവി ഉപേക്ഷിച്ചാൽ രാഷ്ട്രീയമായി അത് ക്ഷീണമാവുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലവും നിജസ്ഥിതിയും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നു. ഇന്നലെയും രാഹുലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു പെൺകുട്ടി

ഓണം വന്നു;  നാട്ടിലെത്താൻ നെട്ടോട്ടം

മലയാളിയുടെ മണ്ണിലും മനസിലും ഓണം വിരുന്നെത്തുമ്പോൾ മറുനാടൻ മലയാളികൾ നാട്ടിലെത്താൻ നെട്ടോട്ടത്തിൽ. ബംഗളൂരു, ചെന്നൈ, മുംബയ്, ഡൽഹി തുടങ്ങിയ മഹാനഗരങ്ങളിലെ മലയാളികൾക്ക് ഓണം പഴയ ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കാണ്, എന്നാൽ, ഈ സ്വപ്നസാക്ഷാത്കാരത്തിന് മുന്നിൽ നിരവധി തടസങ്ങളാണ് അവർക്ക് നേരിടേണ്ടി വരുന്നത്. ട്രെയിൻ ടിക്കറ്റുകൾ അതിവേഗം തീരുന്നതും സ്വകാര്യ ബസ് നിരക്ക് കുത്തനെ കൂട്ടുന്നതും മറുനാടൻ മലയാളി സമൂഹത്തിന് വലിയ നിരാശയാണ് സൃഷ്ടിക്കുന്നത്. റെയിൽവേയുടെ പരിമിതികൾ ഓണത്തോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ് തീരുന്നത്

 നിരപരാധിക്ക് പൊലീസ് മർദ്ദനം അന്വേഷണം തുടങ്ങി; യുവാവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

കൊച്ചി: ബാറ്ററിമോഷണം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന പരാതിയിൽ മൂവാറ്റപുഴ ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി. പെരുമ്പല്ലൂർ വള്ളിക്കാട് മടത്തികുടിയിൽ അമൽ ആന്റണിക്കാണ് (35) മർദ്ദനമേറ്റത്. ഇയാൾ ആലുവ റൂറൽ എസ്.പിക്ക് നൽകിയ പരാതി വിശദമായി അന്വേഷണത്തിന് ഡിവൈ.എസ്.പിക്ക് കൈമാറി. എത്രയുംവേഗം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇന്നോ നാളെയോ അമലിന്റെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ 12നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പൂവില്പന കേന്ദ്രത്തിൽനിന്ന് ബാറ്ററി മോഷണംപോയി. കട ഉടമ സി.സി ടിവി പരിശോധിച്ചപ്പോൾ കടയുടെ മുന്നിലൂടെ യുവാവ് ബാറ്ററിയുമായി

കുരുങ്ങി…. കുരുങ്ങി…. ദേശീയ പാതകളിലെ ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം

കൊച്ചി: റോഡുകളുടെ തകർച്ചയും നവീകരണവും വാഹന ബാഹുല്യവും കൊച്ചി നഗരത്തെ വലയ്ക്കുന്നു. ദേശീയ പാതകളുമുൾപ്പെടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇടറോടുകൾ പലയിടത്തും തകർന്ന് കിടക്കുന്നത് കുരുക്കിന്റെ ആക്കം കൂട്ടുന്നു. ദേശീയപാത 66ൽ ആറുവരി പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ രാവും പകലും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ആലുവ മെട്രോ ജംഗ്ഷനിലും പറവൂർ കവലയിലുമാണ് ദേശീയപാത 544ലെ ഗതാഗതക്കുരുക്കിന് തുടക്കം. ഹൈവേയും എൻ.എച്ച് 66ഉം സംഗമിക്കുന്ന ഇടപ്പള്ളിയിൽ തിരക്ക് കിലോമീറ്ററുകൾ നീളും. വാഹനത്തിരക്കേറിയ ജംഗ്ഷനായ

കൂണുപോലെ പെരുകി ബജ്ജിക്കടകൾ…. ആരോഗ്യത്തിന്  തട്ടുകിട്ടരുതേ

കോട്ടയം : ശുദ്ധമായ എണ്ണ കിട്ടാക്കനിയാകുമ്പോൾ വഴിയാരങ്ങളിലെ എണ്ണക്കടകൾ ഉയർത്തുന്ന രോഗസാദ്ധ്യത വീണ്ടും ചർച്ചയാകുന്നു. എണ്ണയുടെ പുനരുപയോഗവും വിലക്കുറവിന്റെ പേരിൽ നിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നതുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതേസമയം ജില്ലയിൽ 40 വയസിന് താഴെയുള്ള 70 ശതമാനം പേർക്കും കൊളസ്ട്രോൾ അടക്കമുള്ള ജീവിത ശൈലീരോഗം ബാധിച്ചതിൽ ബജ്ജിക്കടകൾക്കുള്ള പങ്ക് പ്രധാനമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ജില്ലയുടെ പാതയോരങ്ങളിൽ എല്ലാം ബജ്ജിക്കടകളാണ്. ഉച്ചയ്ക്ക് തുടങ്ങുന്ന തിരക്ക് വൈകിട്ട് വരെ നീളും. കൂടുതലും വിദ്യാർത്ഥികളും, യുവാക്കളും. ചിലർ പാതയോരം

ശബരിമല റോപ് വേയ്ക്ക് അന്തിമാനുമതി വൈകില്ല

ശബരിമല : ശബരിമല റോപ് വേ സംബന്ധിച്ച അന്തിമ അനുമതി ഒക്ടോബറിൽ ചേരുന്ന ദേശീയ വന്യജീവി ബോർഡ് നൽകുമെന്ന് സൂചന ലഭിച്ചതോടെ പദ്ധതി വൈകീതെ നടപ്പാകുമെന്ന് ഉറപ്പായി. പദ്ധതി പ്രദേശം സന്ദർശിച്ച് പരിശോധന നടത്താൻ ബോർഡ് യോഗം ഉന്നതസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ഒഫ് നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് ഡൽഹിയിൽ ചേർന്ന 85-ാസിറ്റിംഗിലാണ് റോപ് വേ സംബന്ധിച്ച അജണ്ട പരിഗണിച്ചത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഒക്ടോബറിൽ ചേരുന്ന

നെഹ്റു ട്രോഫി : ചുണ്ടൻ വള്ളങ്ങളും ട്രാക്കും ഹീറ്റ്‌സും

ഹീറ്റ്സ് 1 ട്രാക്ക് 1- ആനാരി ചുണ്ടൻട്രാക്ക് 2- വെള്ളംകുളങ്ങരട്രാക്ക് 3- ശ്രീവിനായകൻട്രാക്ക് 4- കാരിച്ചാൽ ഹീറ്റ്സ് 2 ട്രാക്ക് 1- കരുവാറ്റട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻട്രാക്ക് 3- നടുവിലെ പറമ്പൻട്രാക്ക് 4- പായിപ്പാടൻ 2 ഹീറ്റ്സ് 3 ട്രാക്ക് 1- ചമ്പക്കുളംട്രാക്ക് 2- തലവടി ചുണ്ടന്‍ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻട്രാക്ക് 4- ആലപ്പാടൻ ഹീറ്റ്സ് 4ട്രാക്ക് 1- സെന്റ് ജോർജ്ജ്ട്രാക്ക് 2- നടുഭാഗംട്രാക്ക് 3- നിരണംട്രാക്ക് 4- വലിയ ദിവാൻജി ഹീറ്റ്സ് 5ട്രാക്ക് 1- സെന്റ്

അടുക്കളയ്ക്ക് ആശ്വാസം: ഓണസദ്യ കുടുംബശ്രീ വീട്ടിൽ വിളമ്പും

കൊല്ലം: അടുക്കളയിലെ എരിപൊരി ഓണസദ്യയൊരുക്കലിന്റെ കാലം കഴിഞ്ഞു, ഇനി കൈ കഴുകി ഉണ്ണാൻ ഇരുന്നാൽ സദ്യ വിളമ്പാൻ കുടുംബശ്രീ ക്യൂവിലുണ്ട്. ജില്ല കുടുംബശ്രീ മിഷനാണ് ഓണസദ്യയുമായി വീടുകളിലേയ്ക്ക് എത്തുന്നത്. തൂശനില, ചോറ്, അവിയൽ, സാമ്പാർ, കാളൻ, തോരൻ, അച്ചാറുകൾ, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, രണ്ടുതരം പായസം എന്നിവ ഉൾപ്പടെയുള്ള നാടൻ സദ്യയാണ് വിളമ്പുന്നത്. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് വിഭവങ്ങൾ തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഇതിനനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ചാകും സദ്യ എത്തിക്കുക. 30 വരെ സദ്യ ബുക്ക് ചെയ്യാം. ബ്ലോക്ക് അടിസ്ഥാനത്തിലാണ്

Scroll to Top