Author name: Rajesh R

ഓണം ആഘോഷമാക്കാൻ കൺസ്യൂമർഫെഡ് ആനുകൂല്യ പെരുമഴ

സബ്‌സിഡിയോടെ 13 ഇനങ്ങൾ ഓണം വിപണി 26 മുതൽ, 1800 ഓണച്ചന്തകൾ കൊച്ചി: സബ്‌സിഡി നിരക്കിൽ 13 ഇനം അവശ്യ സാധനങ്ങളുമായി കൺസ്യൂമർഫെഡിന്റെ സഹകരണ ഓണം വിപണി 26ന് ആരംഭിക്കും. സെപ്തംബർ നാലുവരെയാണ് വിപണി. ത്രിവേണി സൂപ്പർമാർക്കറ്റുകൾ, ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകൾ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, പിന്നാക്ക മേഖലയിൽ പ്രവർത്തിക്കുന്ന എസ്.സി-എസ്.ടി സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ എന്നിവയിലൂടെ 1,800 പ്രത്യേക വിപണന കേന്ദ്രങ്ങളാണുള്ളത്. സബ്‌സിഡി, നോൺ സബ്‌സിഡി ഇനങ്ങളിലായി 300 […]

ക്ഷേമ പെൻഷൻ മസ്റ്ററിംഗ് നടത്താതെ 8.40 ലക്ഷം പേർ , നാളെക്കൂടി അവസരം, ചെയ്യാത്തവർ പുറത്താവും

: സമയപരിധി നാളെ അവസാനിക്കുമെന്നിരിക്കെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുള്ള മസ്റ്ററിംഗ് നടത്താതെ 8,40,875 പേർ. ഇതിനകം നടത്തിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല. അനർഹമായി 1,​458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നെന്ന് കണ്ടെത്തിയതിന് ശേഷമുള്ള മസ്റ്ററിംഗ് കൂടിയാണിത്. ഗ്രാമപഞ്ചായത്തുകളിൽ 90 ശതമാനം പേരും മുനിസിപ്പാലിറ്റികളിൽ 89, കോർ‌പ്പറേഷനിൽ 88 ശതമാനം പേരും ക്ഷേമ പെൻഷനുള്ള മസ്റ്ററിംഗ് പൂർത്തിയാക്കി. അതേസമയം 34 ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവരിൽ 75 ശതമാനം മാത്രമാണ് മസ്റ്ററിംഗ് നടത്തിയത്. പെൻഷൻ വാങ്ങുന്നവർ

മഴയിലും ഇടുക്കി ടൂറിസ്റ്റുകളുടെ പ്രിയകേന്ദ്രം

ഈ വർഷം ഇതുവരെ 20 ലക്ഷത്തോളം സഞ്ചാരികൾ 2018ലെ പ്രളയം മുതൽ പ്രതിസന്ധി നേരിടുന്ന മേഖലയായിരുന്നു വിനോദസഞ്ചാരം. 2019 ലെ പ്രളയത്തിന് പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ ടൂറിസം മേഖലയുടെയും ഇതിൽ ആശ്രയം കണ്ടെത്തിയവരുടെയും തകർച്ച പൂർണമായി. ഇക്കാലത്ത് ടൂറിസം മേഖലയിലെ ഭൂരിഭാഗം സംരംഭകരും വൻ കടബാദ്ധ്യതയിലേക്കും എത്തി. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗൈഡുകൾ, ഹോംസ്റ്റേ, റിസോർട്ട്, ഹോട്ടൽ നടത്തിപ്പുകാർ, സ്‌പൈസസ് മേഖലയിലുള്ളവർ, ചെറുകിട കച്ചവടക്കാർ എന്നിവരടക്കം ആയിരങ്ങൾ ആത്മഹത്യയുടെ വക്കിലായിരുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട്

പാർട്ടിയെ കുഴക്കി നാണംകെട്ട വീഴ്ച,​ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ് രാഹുൽ

തി​രു​വ​ന​ന്ത​പു​രം​:​ ​തീ​പ്പൊ​രി​ ​യു​വ​ത്വ​മാ​യി​ ​ഉ​യ​ർ​ന്ന​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​സ്ത്രീ​ല​മ്പ​ട​ൻ​ ​ആ​ക്ഷേ​പ​ത്തി​ൽ​ ​കു​ടു​ങ്ങി​ ​വീ​ണ​ത് ​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സി​ന് ​അ​പ്ര​തീ​ക്ഷി​ത​ ​പ്ര​ഹ​ര​മാ​യി.​ ​ത​ദ്ദേ​ശ,​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് ​ക​ട​ക്ക​വേ​ ​പ്ര​ത്യേ​കി​ച്ചും.യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​സ്ഥാ​നം​ ​രാ​ജി​വ​യ്പി​ച്ച​തോ​ടെ​ ​നാ​ണ​ക്കേ​ടി​ൽ​ ​നി​ന്ന് ​ത​ടി​യൂ​രാ​നാ​കു​മെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം.​ ​അ​തേ​സ​മ​യം,​​​ ​രാ​ഹു​ൽ​ ​എം.​എ​ൽ.​എ​ ​സ്ഥാ​ന​വും​ ​ഒ​ഴി​യ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​പ്ര​തി​പ​ക്ഷ​ത്ത് ​മാ​ത്ര​മ​ല്ല​ ​പൊ​തു​സ​മൂ​ഹ​ത്തി​ലും​ ​ശ​ക്ത​മാ​ണ്.​ ​അ​തി​നി​ടെ,​​​ ​ഗ​ർ​ഭ​ച്‌​ഛി​ദ്ര​ത്തി​ന് ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​ ​രാ​ഹു​ലി​നെ​തി​രെ​ ​ക്രി​മി​ന​ൽ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സി​ലും​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നി​ലും​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഷി​ന്റോ​

ചോദ്യങ്ങളെ തടഞ്ഞ് തുടക്കം; ഒടുവിൽ രാജി പറഞ്ഞ് ‘മുങ്ങൽ’

അടൂർ: ചൊവ്വാഴ്ച മുതൽ ആക്ഷേപങ്ങൾ പെരുമഴ പോലെ വന്നപ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നില്ല. ഇന്നലെ നെല്ലിമുകളിലെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് രാവിലെ മാദ്ധ്യമപ്രവർത്തകരെത്തി. എം.എൽ.എയുടെ ഔദ്യോഗിക വാഹനമില്ല. വീടിന്റെ വാതിൽ തുറന്നില്ല. ഫോണിൽ കിട്ടിയതുമില്ല. ഇതേസമയം,​ രാഹുൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് ബി.ജെ.പിയുടെയും മഹിളാമോർച്ചയുടെയും ഡി.വൈ.എഫ്.ഐയുടെയും മാർച്ച്. ആക്ഷേപം കനത്തതോടെ എ.ഐ.സി.സിയും കെ.പി.സി.സിയും ഇടപെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുൽ രാജിവച്ചേക്കുമെന്ന് അഭ്യൂഹം പരന്നു. ഉച്ചയോടെ രാഹുൽ മാദ്ധ്യമങ്ങളെ കാണുമെന്ന് സുഹൃത്തുക്കളുടെ അറിയിപ്പ്.

പീരുമേട് എം.എൽ.എ വാഴൂർ സോമൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: പീരുമേട് എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമൻ (72) ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കേന്ദ്രത്തിൽ നടന്ന വയനാട്, ഇടുക്കി റവന്യു അസംബ്ലിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് എം.എൽ.എ കുഴഞ്ഞുവീണത്. മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിൽ തൊട്ടടുത്തുള്ള ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികശരീരം വൈകിട്ട് ഏഴു മുതൽ എം.എൻ സ്മാരകത്തിൽ

തലയ്ക്കു മീതെ ‘വോട്ട് ചോരി’ ആരോപണം… വികസനമൂന്നി നേരിടാൻ എൻ.ഡി.എ

തൃശൂർ: ‘വോട്ട് ചോരി’ ആരോപണം ‘വികസനരാഷ്ട്രീയം’ പറഞ്ഞ് മറികടക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും ശ്രമം. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്തേകാൻ സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമുണ്ട്. വോട്ടർ പട്ടികയിൽ കൂടുതൽ പേരെ ചേർത്ത് ഡാറ്റ ഹിയറിംഗ് നടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ് പ്രവർത്തകർ. വാർഡ് കമ്മിറ്റികൾ ശക്തിപ്പെടുത്തി ശിൽപ്പശാലകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 23ന് ജില്ലാതല ശിൽപ്പശാല നടക്കും. മൂന്ന് ജില്ലകളാക്കി വ്യത്യസ്ത പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. തൃശൂർ സിറ്റി ജില്ലയ്ക്ക് കീഴിൽ 30 പഞ്ചായത്തും തൃശൂർ

പശുവളർത്തൽ ഉപേക്ഷിക്കുന്നവരേറുന്നു… നഷ്ടം സഹിച്ച് ഇനിയും വയ്യേ, കളമൊഴിഞ്ഞ് ക്ഷീരകർഷകർ

കോട്ടയം : നഷ്ടം സഹിച്ച് എത്രകാലം മുന്നോട്ടുപോകും… ഏറെക്കാലമായി ക്ഷീരകർഷകർ ഒരേസ്വരത്തിൽ ഉയർത്തുന്ന ചോദ്യമാണ്. ഒരുവിധത്തിലും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കാലിവളർത്തൽ അവസാനിപ്പിക്കുകയാണ് പലരും. ഫാമുകൾ ഉൾപ്പെടെ ഏറിയ പങ്കും അടച്ചുപൂട്ടിയത് ജില്ലയിൽ പാൽ ഉത്പാദനത്തെയും സാരമായി ബാധിച്ചു. വരുമാനത്തിനപ്പുറം കാലികളുടെ പരിപാലന ചെലവ് കുത്തനെ കൂടിയതാണ് തിരിച്ചടിയായത്. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വില വൻതോതിലാണ് വർദ്ധിച്ചത്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 60 രൂപയോളമാണ് ചെലവ്. കർഷകർക്കു ലഭിക്കുന്നതാകട്ടെ 40 രൂപ വരെ. 70

സ്വകാര്യ സർവകലാശാലകളിൽ 27% ഒ.ബി.സി സംവരണ ശുപാർശ

ന്യൂഡൽഹി: സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒ.ബി.സി, പട്ടികജാതി, പട്ടിക വർഗ വിഭാഗം വിദ്യാർത്ഥികളുടെ കുറവ് നികത്താൻ സംവരണം അനിവാര്യമാണെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ. ഒ.ബി.സി വിഭാഗത്തിന് 27%, പട്ടിക വിഭാഗത്തിന് 15%, പട്ടിക വർഗ വിഭാഗത്തിന് 7.5% സംവരണം ഏർപ്പെടുത്തണം. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് അദ്ധ്യക്ഷനായ വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, കായികം എന്നിവയ്‌ക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ബുധനാഴ്ചയാണ് ലോക്‌സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. ബിറ്റ്‌സ്- പിലാനി, ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റി,

ഹോംഷോപ്പുമായി കുടുബശ്രീ: ഓണവിൽപ്പന വീട്ടുപടിക്കൽ

കൊല്ലം: കുടുംബശ്രീ ഉത്പന്നങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് വിറ്റഴിച്ച് ഓണവിപണി കീഴടക്കാൻ തയ്യാറെടുത്ത് കുടുബശ്രീ ഹോംഷോപ്പ്. 38 കുടുംബശ്രീ സംരംഭങ്ങളിൽ നിന്ന്‌ ഓണത്തിന് ആവശ്യമായ ചിപ്പ്സ്, ശർക്കരവരട്ടി, പായസം മിക്സ്, പപ്പടം, കറി പൗഡറുകൾ, തേയില, അച്ചാറുകൾ, വെളിച്ചെണ്ണ, ചെറുധാന്യപ്പൊടികൾ, അരി-ഗോതമ്പ് പൊടി, പുട്ട് പൊടി ‌തുടങ്ങിയവയാണ് കുടുംബശ്രീ ബ്രാൻഡിൽ എത്തുന്നത്. ഹെയർ ഓയിൽ, ഹെയർ ഷാംപൂ, പുൽതൈലം, മറയൂർ ശർക്കര, വയനാടൻ ചുക്ക് കാപ്പി എന്നിവയും ഇക്കൂട്ടത്തിലുണ്ട്‌. വെളിച്ചണ്ണ ലാബിൽ പരിശോധിച്ച് പരിശുദ്ധി ഉറപ്പാക്കിയ ശേഷമാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. പ്രാദേശിക

Scroll to Top