Author name: Rajesh R

മദ്യശാലയിലെ മോഷണത്തിൽ പ്രതിയുടെ മൊഴി, 2,200 രൂപയുടെ മദ്യം കുടിച്ചു, ബാക്കിയുള്ളവ വിറ്രു തീർത്തു, കവർന്നത് മൂന്നുലക്ഷം രൂപയുടെ മദ്യം

പാലക്കാട്: കൊല്ലങ്കോട്ടെ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റിൽ നിന്ന് മോഷ്ടിച്ച മൂന്നുലക്ഷം രൂപയുടെ മദ്യം മുഴുവനും കിട്ടിയ വിലയ്ക്ക് തിരുവോണ ദിവസം തന്നെ വിറ്രുതീർത്തുവെന്ന് അറസ്റ്റിലായ മുഖ്യപ്രതി കൊല്ലങ്കോട് സ്വദേശി ശിവദാസന്റെ മൊഴി. വിൽക്കാനായാണ് അര ലിറ്ററിന്റെ ബോട്ടിലുകൾ മാത്രം മോഷ്ടിച്ചത്. എന്നാൽ, 2,200 രൂപയുടെ ഒരു കുപ്പി മദ്യം കൂടി മോഷ്ടിച്ചിരുന്നു. അത് ഒറ്റയ്ക്ക് കുടിച്ചുതീർത്തു. വിലകൂടിയ മദ്യം കഴിക്കണമെന്നത് ദീർഘകാലമായ ആഗ്രഹമായിരുന്നു എന്നതുകൊണ്ടാണിതെന്നും പ്രതി പൊലീസിന് മൊഴി നൽകി. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ശിവദാസനെന്ന് […]

ഇനിയും വരും 180 പുതിയ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി തീരുമാനം

തിരുവനന്തപുരം: നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ പുതിയ 180 ബസുകൾ കൂടി വാങ്ങാൻ കെ.എസ്.ആർ.ടി.സി. ഇതിനുള്ള ടെൻഡർ ഉടൻ നൽകും. പുതുതായി വാങ്ങുന്നവയിൽ 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസിനാണ്. 50 എണ്ണം ഓർഡിനറി സർവീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസിനും. സൂപ്പർ ക്ലാസ് സർവീസ് നടത്തുന്ന മിക്ക ബസുകളുടേയും കാലാവധി അവസാനിച്ചിരുന്നു. ഇനിയും കാലാവധി നീട്ടി നൽകാനില്ലെന്ന് കണ്ടാണ് പുതിയ ബസുകൾ വാങ്ങുന്നത്. നേരത്തെ ടെൻഡർ നൽകിയ 143 ബസുകളിൽ 86 എണ്ണം

ദൃശ്യങ്ങളിൽ  മർദ്ദനം,  കോഴ: പീച്ചി  ലോക്കപ്പ്  മർദ്ദനത്തിൽ ക്രൈംബ്രാഞ്ച്  അന്വേഷണം

തൃശൂർ:പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ജീവനക്കാർക്ക് പീച്ചി പൊലീസ് സ്‌റ്റേഷനിൽ മർദനമേറ്റ സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഭക്ഷണം കഴിക്കാനെത്തിയവരുമായി ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചെങ്കിലും പൊലീസ് മർദ്ദനം പുറത്തുവന്നിരുന്നില്ല. 2023 മേയ് 24നാണ് സംഭവങ്ങളുടെ തുടക്കം.പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷ്, സഹോദരപുത്രൻ ജിനീഷ് എന്നിവർ പട്ടിക്കാട് സെന്ററിലെ ഹോട്ടലിൽ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് തർക്കമുണ്ടാക്കി. വിഷയം ഹോട്ടലുകാർ സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. പിന്നാലെ ജീവനക്കാർ മർദ്ദിച്ചെന്ന്

ഇന്ന് ഗുരുദേവ ജയന്തി, ലോകമെങ്ങും ആഘോഷം

ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ലോകമെമ്പാടും ഇന്ന് ആഘോഷിക്കും. ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിലും സമാധി കൊണ്ട് പരിപാവനമായ ശിവഗിരിയിലും അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ മഠങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും ഭക്തിസാന്ദ്രമായ ആഘോഷ പരിപാടികൾ നടത്തും. ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് 6.30ന് ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം

ഇന്ത്യ- യു.എസ് ബന്ധം, മലക്കം മറിഞ്ഞ് സ്‌തുതിച്ച് ട്രംപ്

ന്യൂഡൽഹി: തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ചതിനു പിന്നാലെ, പ്രതിരോധ ഇടപാടുകളിൽ യു.എസിനെ വിട്ട് ഇന്ത്യ റഷ്യയെ കൂടുതൽ ആശ്രയിക്കുമെന്ന സൂചനയും ലഭിച്ചതോടെ മലക്കം മറിഞ്ഞ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ- യു.എസ് ബന്ധം സവിശേഷമാണെന്ന് പുകഴ്ത്തി. ബന്ധം ഊഷ്മളമായി നിലനിറുത്താൻ എപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കി. മോദിയെ മഹാനായ പ്രധാനമന്ത്രിയെന്നും വിശേഷിപ്പിച്ചു. ട്രംപിന്റെ നിലപാടുമാറ്റത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്‌തു. ഒരു ദേശീയ മാദ്ധ്യമത്തോടാണ് ട്രംപിന്റെ പ്രതികരണം. ‘ ഞാനും മോദിയും എപ്പോഴും സുഹൃത്തുക്കളായിരിക്കും. ഇന്ത്യ- യു.എസ് സൗഹൃദത്തിൽ

സ്വർണവില 80,000ലേക്ക്

കൊച്ചി: ​പ​വ​ന് 640​ ​രൂ​പ​ ​കൂ​ടി​ 79,​​​560​ ​രൂ​പ​യിൽ സ്വർണവില. 80,​000 എന്ന പുതിയ ഉയരം കുറിക്കാൻ വെറും 440 രൂപയുടെ കുറവ്. ഗ്രാ​മി​ന് 80​ ​രൂ​പയാണ് കൂടിയത്. 9,​​945​ ​രൂ​പയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ദീപാവലിയോടെ ഒരു ഗ്രാമിന് 10,​000 എന്ന റെക്കാ‌ഡ് സ്വന്തമാക്കുമെന്നായിരുന്നു വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. എന്നാൽ, ചിങ്ങത്തിൽ തന്നെ ആ റെക്കാഡ് നേടുമെന്നാണ് കരുതുന്നത്. ഒരു പവൻ സ്വർണാഭരണം സ്വന്തമാക്കാൻ പണിക്കൂലിയും നികുതിയുമടക്കം 85,​000 രൂപയിലേറെ നൽകണം. ഡോളറിനെ

കുന്നംകുളം മർദ്ദനം, നടപടി കടുക്കും, എസ്.ഐ അടക്കം 4 പേർക്ക് അതിവേഗം സസ്പെൻഷൻ

കുന്നംകുളം പൊലീസ് സ്റ്റേഷൻ കസ്റ്റഡി പീഡനക്കേസിൽ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിന് നേരിടേണ്ടിവന്ന പൈശാചിക മർദ്ദനം ജനവികാരത്തെ മാറ്റി മറിക്കുന്ന നിലയാലായപ്പോഴാണ് സർക്കാരും പൊലീസ് നേതൃത്വവും ഉണർന്ന് പ്രവർത്തിച്ചത്. എല്ലാ പ്രതികളെയും സർവ്വീസിൽ നിന്ന് പിച്ചുവിടുംവരെ സമരം തുടരുമെന്നാണ് കോൺഗ്രസിന്റെയുടം ഇരയുടെയും നിലപാട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ വ്ക്തമാക്കിയിരുന്നു. രണ്ടര വർഷം മുമ്പ് കുന്നംകുളം

ശിശുമരണം: കേരളം അമേരിക്കയ്ക്ക് മാതൃക

തിരുവനന്തപുരം: ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ, കേരളം അമേരിക്കയെയും കടത്തിവെട്ടി നേട്ടം കുറിച്ചു. ആയിരം ശിശുക്കളിൽ അഞ്ചുപേർക്ക് മാത്രമാണ് കേരളത്തിൽ ജീവഹാനി സംഭവിക്കുന്നത്. യു.എസിലെ ശിശുമരണ നിരക്ക് 5.6 ആണ്. 2023ലെ കണക്കാണ് പുറത്തുവന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ പുറത്തുവിട്ട സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരമാണിത്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. വികസിത രാജ്യങ്ങളേക്കാൾ കുറവാണ് ഇപ്പോൾ കേരളത്തിലെ ശിശുമരണ നിരക്ക്.

നിരത്ത് വാണ് സ്വകാര്യ വാടകകാറുകൾ ഉപയോഗിക്കുന്നവരിൽ അധികവും കൗമാരക്കാരും വിദ്യാർത്ഥികളും

കണ്ണൂർ: ജില്ലയിൽ അനധികൃത ‘റെൻഡ് എ കാറു’കൾ വരുത്തിവെക്കുന്നത് അപകടങ്ങളും കടുത്ത നിയമലംഘനങ്ങളും. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെയാണ് ഇവ ചീറിപായുന്നത്. കഴിഞ്ഞയാഴ്ച ജില്ലയിലുണ്ടായ അപകടങ്ങളിൽ രണ്ടെണ്ണം ഇത്തരം വാഹനങ്ങളെകൊണ്ടായിരുന്നു. ഇരിട്ടി -കൂട്ടുപുഴ കെ.എസ്.ടി.പി റോഡിലും പയ്യാവൂർ മലയോര ഹൈവേയിലുമായുണ്ടായ രണ്ട് അപകടങ്ങളിലും വാഹനങ്ങൾ പൂർണമായും തകർന്നു. തലനാരിഴയ്ക്കാണ് ആളപായമൊഴിവായതെന്നാണ് ഈ അപകടങ്ങളിൽ ദൃക്സാക്ഷികൾ പറഞ്ഞത്. വിദ്യാർത്ഥികളും കൗമാരക്കാരുമാണ് ഇത്തരം വാഹനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോളേജുകളിൽ ഓണാഘോഷ പരിപാടികൾക്കും വാടക കാറുകൾ ഉപയോഗിച്ചിരുന്നു. ഇത്തരം

എന്ന് കിട്ടും ഭിന്നശേഷി സർട്ടിഫിക്കറ്റ്: ചുവപ്പ് നാടയിൽ 5,​003 ജീവിതങ്ങൾ

മലപ്പുറം: ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭിക്കുന്നതിനായി ജില്ലയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത് 5,​003 പേർ. ഇതിൽ 3,​172 അപേക്ഷകർ ആറ് മാസം മുതൽ ഒരുവർഷം വരെയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. 459 അപേക്ഷകൾ മൂന്നിനും ആറ് മാസത്തിനും ഇടയിൽ ലഭിച്ചവയാണ്. ശേഷിക്കുന്ന 1,​372 അപേക്ഷകൾ മാത്രമാണ് കഴി‍ഞ്ഞ മാസങ്ങളിൽ ലഭിച്ചവ. പുതുതായി മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരുടെ അപേക്ഷകളാണ് പ്രധാനമായും തീർപ്പാക്കാതെ കിടക്കുന്നത്. അപേക്ഷകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ചാണ് യു.ഡി.ഐ.ഡി

Scroll to Top