Author name: Rajesh R

എയർ ട്രാഫിക് കൺട്രോളറാകാൻ

എയർട്രാഫിക് കൺട്രോളറാകാൻ ലോകത്താകമാനം സാദ്ധ്യതകളുണ്ട്. സുരക്ഷിതവും സുഗമവുമായ വ്യോമയാന സിസ്റ്റം നടപ്പിലാക്കുകയാണ് എയർ ട്രാഫിക് കൺട്രോളറുടെ തൊഴിൽ. വിമാനങ്ങളുടെ ടേക്ക് ഓഫ്, പറക്കൽ, ലാൻഡിംഗ് എന്നിവ പൈലറ്റുമായും കൺട്രോൾ സിസ്റ്റവുമായും നെറ്റ്‌വർക്ക് ചെയ്യുക എന്നതാണ് എയർ ട്രാഫിക് കൺട്രോളറുടെ ചുമതല. ഏവിയേഷൻ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, കമ്മ്യൂണിക്കേഷൻസ്, റേഡിയോ എൻജിനിയറിംഗ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ മികച്ച സ്‌കോറോടുകൂടി പൂർത്തിയാക്കുന്നവർക്ക് 3മാസ പരിശീലനത്തിന് ശേഷം എയർ ട്രാഫിക് […]

ഒരു കുല ചെങ്ങാലിക്കോടൻ പഴം ലേലത്തിൽ വിറ്റത് 5.83 ലക്ഷത്തിന്

തൃശൂർ: ഒരു കുല ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം ലേലത്തിൽ പോയത് 5.83 ലക്ഷം രൂപയ്ക്ക്. അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ നടന്ന ലേലത്തിലാണ് ആയിരം രൂപ വില വരുന്ന നേന്ത്രക്കുല റെക്കാഡ് തുകയ്ക്ക് ലേലം ചെയ്തത്. പള്ളിയിലെ സി.എൽ.സി യൂണിറ്റാണ് നേന്ത്രക്കുല സ്വന്തമാക്കിയത്. കൂട്ട് ലേലമായതിനാൽ എല്ലാവരും ചേർന്ന് വിളിച്ച തുകയാണ് 5.83 ലക്ഷം രൂപ. ഈ തുക മുഴുവൻ പള്ളിക്കു ലഭിക്കും. കഴിഞ്ഞ ദിവസം പള്ളിയിലെ സ്വർഗാരോപിത മാതാവിന്റെ തിരുനാളിന്റെ സമാപനത്തിലാണ് ലേലം നടന്നത്. അയ്യന്തോൾ

ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് സർക്കാരിനെ വരുതിയിലാക്കാനോ?

ന്യൂഡൽഹി: നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ ഗവർണർമാർ അടയിരിക്കുന്നത് സർക്കാരുകളെ വരുതിയിലാക്കാനല്ലേ എന്ന സംശയമുന്നയിച്ച് സുപ്രീംകോടതി. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച്. വിയോജിപ്പുണ്ടെങ്കിൽ സർക്കാരിലേയ്ക്ക് തിരിച്ചയയ്ക്കാതെ ബില്ലുകൾ അനന്തമായി പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക് കഴിയുമോയെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ഭരണഘടന ഗവർണർക്ക് വിവേചനാധികാരം നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റ‌ർ ജനറൽ തുഷാർ

മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ 18 തികയേണ്ടതില്ല #16കാരിയുടെ വിവാഹം ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പതിനാറാം വയസിൽ നടത്തിയ മുസ്ലിം പെൺകുട്ടിയുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിലപാടിനെ സുപ്രീം കോടതിയും ശരിവച്ചു. ഋതുമതിയാകുന്നതോടെ മുസ്ലിം പെൺകുട്ടിക്ക് മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമൂഹത്തിലെ യാഥാ‌‌ർത്ഥ്യങ്ങൾ മനസിലാക്കണമെന്ന് വാദംകേൾക്കവേ സുപ്രീംകോടതി പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു ഒരേ ക്ലാസിൽ പഠിക്കുന്ന സാഹചര്യമാണ്. പ്രണയിക്കുന്നത് ക്രിമിനൽ കുറ്രമാണോയെന്നും കോടതി ചോദിച്ചു.2022ലാണ് 16കാരിയായ മുസ്ലിം പെൺകുട്ടി പ്രണയിച്ച് വിവാഹം കഴിച്ചത്.വീട്ടുകാരുടെ ഭീഷണിയെ

ജയിൽചാട്ടം: ഗോവിന്ദച്ചാമിക്ക് ആയുധം ലഭിച്ചതിൽ സംശയം

കണ്ണൂർ: പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിൽ സെല്ലിന്റെ ഇരുമ്പഴികൾ മുറിക്കുക എളുപ്പമല്ലെന്ന് കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ച വിദഗ്ദ്ധ സമിതി വിലയിരുത്തൽ. നാല് കമ്പികളുടെ രണ്ടറ്റവും വൈദഗ്ദ്ധ്യത്തോടെയാണ് അയാൾ മുറിച്ചത്. ഇതിനുള്ള ആയുധം ലഭിച്ചത് സംബന്ധിച്ചും സംശയമുണ്ട്. സാദാ ഹാക്‌സാ ബ്ലേഡ് കൊണ്ട് ഇത്രയും കരുത്തുള്ള കമ്പി മുറിക്കാനാവില്ല. മറ്റെന്തോ കൂടുതൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചിരിക്കാം. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ,

പ്രമുഖ യുവനേതാവ് മോശമായി പെരുമാറി: നടി റിനി ആൻ ജോർജ്

കൊച്ചി: ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ളീലസന്ദേശം അയച്ചെന്നും പാർട്ടിയിലെ നേതാക്കളുടെ പെൺമക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നും യുവനടി റിനി ആൻ ജോർജ് ആവർത്തിച്ചു. നേതാക്കളെ അറിയിച്ചെങ്കിലും ഗൗരവമായി എടുത്തില്ലെന്നും വടക്കൻ പറവൂരിലെ വസതിയിൽ അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ യുവനേതാവ് മോശമായി പെരുമാറിയെന്ന് ‘. ഇന്നലെ വൈകിട്ട് മാദ്ധ്യമങ്ങളോട് ഇക്കാര്യം ആവർത്തിക്കുകയായിരുന്നു. മൂന്നരവർഷം മുമ്പാണ് യുവനേതാവ് അശ്ളീലസന്ദേശങ്ങൾ അയച്ചത്. പലതവണ മോശമായി പെരുമാറി. സോഷ്യൽ മീഡിയ വഴിയാണ് നേതാവ് പരിചയപ്പെട്ടത്. പിന്നീടാണ് ജനപ്രതിനിധിയായത്. നേതാവിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. നേതാക്കളോട്

കൺമണിക്ക് കണ്ണെഴുതി ചഞ്ചല സംരംഭകയായി, മകൾക്കൊരുക്കിയ കൺമഷി കേരളമാകെ ഹിറ്റ്

ആലപ്പുഴ: ആദ്യത്തെ കൺമണിയെ മായമില്ലാത്ത കൺമഷികൊണ്ട് ഒരുക്കണമെന്ന് ചഞ്ചലയ്‌ക്ക് നിർബന്ധമായിരുന്നു. ആ ആഗ്രഹ സഫലീകരണമാണ് ‘ഇഷാസി”ന്റെ ചരിത്രം. ആലപ്പുഴ ദേവികുളങ്ങര കുമരകത്തിൽ വീട്ടിൽ പ്രതാപന്റെ ഭാര്യ ചഞ്ചലയാണ് (38) മകൾ ഇഷിതയ്‌ക്കായി ഔഷധക്കൂട്ട് കൺമഷിയൊരുക്കി സംരംഭകയായത്. നാല് വർഷം പിന്നിടുമ്പോൾ ‘ഇഷാസ്” കേരളമാകെ പടരുകയാണ്. 120 രൂപയാണ് കൺമഷിയുടെ വില. മാസം ഒരു ലക്ഷം രൂപയ്‌ക്ക് മുകളിലാണ് വിറ്റുവരവ്. വിദേശത്ത് അദ്ധ്യാപികയായിരുന്ന ചഞ്ചലയും മെക്കാനിക്കായിരുന്ന ഭർത്താവ് പ്രതാപനും വീടിന്റെ വാസ്‌തുബലിക്കാണ് നാട്ടിലെത്തിയത്. എന്നാൽ കൊവിഡുകാരണം മടക്കം പ്രതിസന്ധിയിലായി.

.പി.എം സംവിധാനം നിശ്ചലം: അവയവം മാറ്റിവയ്ക്കൽ അത്യാഹിതത്തിൽ

തിരുവനന്തപുരം: മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതി അണിയറയിൽ പൊളിച്ചടുക്കി. ഇതിനായി സർക്കാർ മുടക്കിയ 25 ലക്ഷത്തിലേറെ രൂപയും അനുബന്ധ പ്രവർത്തനങ്ങളും പാഴ്‌വേലയായി. സർക്കാർ മെഡിക്കൽ കോളേജുകളിലെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അവതാളത്തിലായി. അവയവമാറ്റിവയ്ക്കൽ പ്രക്രിയ കൃത്യവും സുതാര്യവുമാക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സർക്കാർ മെഡിക്കൽ കോളേജുകളിലെ തിരഞ്ഞെടുത്ത ഡോക്ടർമാരെ ട്രാൻസ്‌പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജർമാരായി (ടി.പി.എം) നിയോഗിച്ചിരുന്നു. സ്‌പെയിനിൽ നിന്ന് വിദഗ്ദ്ധ സംഘത്തെ എത്തിച്ചാണ് ഇവർക്ക് പരിശീലനം നൽകിയത്. ചിലരെ സ്‌പെയിനിലേക്ക് അയച്ചും പരിശീലിപ്പിച്ചു.

വി.സി: തർക്കം തുടർന്നാൽ സുപ്രീംകോടതി തീരുമാനിക്കും

ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റി നൽകുന്ന പട്ടികയിൽ ഗവർണർ-സർക്കാർ തർക്കം തുടർന്നാൽ അന്തിമ തീരുമാനം സുപ്രീംകോടതി എടുക്കും. സർക്കാരിനെയും ഗവർണറെയും കേട്ടാകും തീരുമാനമെടുക്കുക. ബംഗാൾ മോഡലിൽ റിട്ട. സുപ്രീംകോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച സുപ്രീംകോടതി ഉത്തരവിലാണ് ഇക്കാര്യമുള്ളത്. മെറിറ്റിന്റെ അടിസ്ഥാനത്തിൽ അല്ല, ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാകണം വി.സി നിയമനത്തിനുള്ള മൂന്നുപേരുടെ പാനൽ സെർച്ച് കമ്മിറ്റി മുഖ്യമന്ത്രിക്ക് കൈമാറേണ്ടത്. ഇതിൽ രണ്ടാഴ്ചയ്‌ക്കകം മുഖ്യമന്ത്രി തുടർനടപടിയെടുക്കണം. മുഖ്യമന്ത്രിക്ക് മുൻഗണനാക്രമത്തിൽ പേരുകൾ

റേഷൻ മാത്രമല്ല, സർക്കാർ ഇനി ഒ.ടി.ടിയും നൽകും

കെ- ഫോണിന്റെ ഒ.ടി.ടി സേവനങ്ങളുടെ ഉദ്ഘാടനമാണ് നാളെ. റേഷനും വെള്ളവും വൈദ്യുതിയും മാത്രമല്ല, ഇന്റർനെറ്റും സാധാരണക്കാർക്ക് സൗജന്യമായി നൽകുന്ന സർക്കാർ എന്ന വിപ്ളവ മുന്നേറ്റത്തിനു പുറമെ,​ ഒ.ടി.ടി പോലുള്ള അത്യാധുനിക സേവനങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും നൽകുന്ന സർക്കാർ എന്ന വിസ്മയത്തിലേക്കാണ് കേരളം ചുവടുവയ്ക്കുന്നത്. അതിന്റെ അമരത്ത്, പുതിയ കാലത്തിന് അനുസരിച്ച് സാങ്കേതിക മുന്നേറ്റം സാദ്ധ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നവരുടെ മുൻനിരയിലാണ് കെ- ഫോൺ അധികൃതർ. ഒ.ടി.ടി ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിൽ കെ- ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ.

Scroll to Top