Author name: Rajesh R

ഏഷ്യാകപ്പ് : സൂര്യയുടെ ടീമിൽ ഗില്ലും

ശ്രേയസും പന്തുമില്ല, സഞ്ജുവും ജിതേഷ് ശർമ്മയും വിക്കറ്റ് കീപ്പർമാർ മുംബയ് : സൂര്യകുമാർ യാദവിനെ നായകനായി നിലനിറുത്തുകയും ടെസ്റ്റ് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ ഉപനായകനായി തിരിച്ചുവിളിക്കുകയും ചെയ്ത് അടുത്തമാസം യു.എ.ഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ട്വന്റി-20ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും ഒഴിവാക്കിയപ്പോൾ മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് ശർമ്മയേയും വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തി. പേസർ ജസ്പ്രീത് ബുംറയും ടീമിലുണ്ട്.യശസ്വി ജയ്സ്വാളിനെ സ്റ്റാൻഡ് ബൈ ആയി ടീമിലെടുത്തപ്പോൾ പേസർ […]

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സുദർശൻ റെഡ്ഡി പ്രതിപക്ഷ സ്ഥാനാർത്ഥി

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്‌ജിയും നിയമജ്ഞനുമായ ബി. സുദർശൻ റെഡ്ഡി (79) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ” മുന്നണിയുടെ സ്ഥാനാർത്ഥിയാകും. ആന്ധ്രാ പ്രദേശ് സ്വദേശിയാണ്. തമിഴ്നാട്ടുകാരനായ എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്‌ണനെ നേരിടാൻ അവിടെ നിന്ന് തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ അവസാന നിമിഷം വരെ ‘ഇന്ത്യ” മുന്നണി സർപ്രൈസ് സൂക്ഷിച്ചു. എൻ.ഡി.എ നേതാക്കൾ സമവായത്തിന് ശ്രമിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് സുദർശൻ റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്. ഇതോടെ രണ്ട് ദക്ഷിണേന്ത്യൻ സ്ഥാനാർത്ഥികളുടെ

ഇന്ത്യ-ചൈന അതിർത്തി തർക്കം, പ്രശ്ന പരിഹാരത്തിന് പ്രത്യേക സമിതി, നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും, ഷീ അടുത്ത വർഷം ഇന്ത്യയിൽ

ന്യൂഡൽഹി: ഇന്ത്യ – ചൈന അതിർത്തി തർക്ക പരിഹരത്തിന് പ്രത്യേക സമിതി രൂപീകരിക്കാൻ ധാരണ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. സേനകൾക്കിടയിലടക്കം അതിർത്തിയിൽ തർക്കങ്ങൾ തീർക്കാൻ മദ്ധ്യ, കിഴക്കൻ മേഖലകളിലും സംവിധാനങ്ങൾ വരും. നിലവിൽ വടക്കൻ മേഖലയിൽ മാത്രമാണുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ് പുനരാരംഭിക്കാനും ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കും.ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം പരസ്പര

ഹൈക്കോടതിയിൽ മരപ്പട്ടി ‘വ്യവഹാരം”: ജഡ്ജിമാർ സിറ്റിംഗ് നിറുത്തി

കൊച്ചി: മരപ്പട്ടികൾ ‘ശല്യക്കാരായ വ്യവഹാരി”കളായതോടെ ഹൈക്കോടതിയുടെ ഒന്നാം നമ്പർ ബെഞ്ചിൽ കേസുകൾ മുടങ്ങി. അടിയന്തര ഹർജികൾ മാത്രം പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സിറ്റിംഗ് നിറുത്തിവച്ചു. കോടതി ഹാളും മച്ചും ശരിയായി ശുചീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി ജഡ്‌ജിമാർ മടങ്ങി. കോടതി ഹാളിൽ അഭിഭാഷകർ ഇരിക്കുന്ന ഭാഗത്ത് മൂത്രത്തിന്റെ ദുർഗന്ധം കാരണമാണ് സിറ്റിംഗ് നിറുത്തിവച്ചത്. മച്ചിൽ നിന്നും എ.സി ഡക്ടുകളിൽ നിന്നുമാണ് ദുർഗന്ധം വമിക്കുന്നതെന്നും വ്യക്തമായി. ഹാൾ

കുഴിയിലൂടെ യാത്രയ്ക്ക് ടോൾ പിരിക്കേണ്ട: പാലിയേക്കരയിൽ സുപ്രീംകോടതി

ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീംകോടതി, കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്രയ്ക്ക് ടോൾ പിരിക്കേണ്ടെന്ന് വ്യക്തമാക്കി. ദേശീയപാത അതോറിട്ടിയുടെയും (എൻ.എച്ച്.എ.ഐ) ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും ഹർജികൾ വിമർശനത്തോടെ തള്ളി. ടോൾപിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ആഗസ്റ്റ് ആറിലെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, മലയാളി ജഡ്‌ജി കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കി വാഹനയാത്ര സുഗമമാക്കാൻ

ഇഴഞ്ഞ് ഇഴഞ്ഞ്ഇഴഞ്ഞ് ഇഴഞ്ഞ്ഇഴഞ്ഞ് ഇഴഞ്ഞ്…

തൃശൂർ: കരാർ കമ്പനിയുടെയും ദേശീയപാത അതോറിട്ടിയുടെയും ഗുരുതര അനാസ്ഥയുടെ ബാക്കിപത്രമാണ് എറണാകുളം–തൃശൂർ ദേശീയപാതയിൽ സംഭവിക്കുന്ന മുരിങ്ങൂരിലെയും ചിറങ്ങരയിലെയും അഴിയാക്കുരുക്ക്. ദിവസേന ലക്ഷക്കണക്കിന് ജനം കടന്നുപോകുന്ന ദേശീയപാത അടച്ചുള്ള നിർമ്മാണത്തിന് മുമ്പ് സർവീസ് റോഡ് നന്നാക്കണമായിരുന്നു. ജനങ്ങളും ജനപ്രതിനിധികളും അടക്കം തുടക്കത്തിലേ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും കരാർ കമ്പനിയും ദേശീയപാത അതോറിട്ടിയും കേട്ടഭാവം നടിച്ചില്ല. കനത്ത മഴയിൽ വൻകുഴികളുണ്ടായി സർവീസ് റോഡുകൾ ഇടിഞ്ഞു. ഇതോടെ ദേശീയപാത 544ലെ ഇടപ്പള്ളി- മണ്ണുത്തി ഭാഗത്ത് മൂന്നുമാസമായി രാവും പകലും മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി.

വേടന്റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി…….. ബ്രേക്കപ്പ് ആയാൽ ശാരീരിക ബന്ധം ബലാത്സംഗമാകുമോ?

കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വേടന്റെ മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിൽ ഇന്നും വാദം തുടരും. വേടനെതിരെ മറ്റു രണ്ട് യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയ കാര്യം വനിതാ ഡോക്ടറുടെ അഭിഭാഷക ഉന്നയിച്ചു. എന്നാൽ, പരാതിക്കാരി സ്വന്തം കേസിന്റെ കാര്യമാണ് വാദിക്കേണ്ടതെന്ന് കോടതി വാക്കാൽ പറഞ്ഞു. കോടതി മുമ്പാകെ വന്ന രേഖകളുടെ അടിസ്ഥാനത്തിലാകും തീരുമാനം. ഓരോ

പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിച്ചില്ല, തനിച്ചെത്തി അഭിവാദ്യം അർപ്പിച്ച് ജി. സുധാകരൻ

ആലപ്പുഴ: പി.കൃഷ്ണ‌പിള്ള അനുസ്‌മരണദിനത്തിൽ വലിയചുടുകാട്ടിൽ ഇരു കമ്മ്യൂണി​സ്റ്റ് പാർട്ടി​കളുടെയും സംയുക്താഭി​മുഖ്യത്തി​ൽ നടന്ന പരിപാടിയിലേക്ക് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരനെ ക്ഷണിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് അനുസ്മരണ പരിപാടി കഴിഞ്ഞതിന് പിന്നാലെ പുന്നപ്രയിലെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ ചുടുകാട്ടിലെത്തിയ ജി.സുധാകരൻ തനിച്ച് ആദരം അർപ്പിച്ചു. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചശേഷം പുന്നപ്ര വയലാർ രക്തസാക്ഷി സ്തൂപത്തെ വലംവച്ചാണ് മടങ്ങിയത്. സി.പി.എം- സി.പി.ഐ സംയുക്ത പരിപാടി ഉദ്ഘാടനം ചെയ്തത്‌ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമായി​രുന്നു. വി.എസിന് സുഖമില്ലാതായതിനുശേഷം താനായിരുന്നു

റിട്ട. പൊലീസുകാരന്റെയും ഭാര്യയുടെയും പലിശഭീഷണി: വീട്ടമ്മ ജീവനൊടുക്കി

പറവൂർ: പലിശയുടെ പേരിൽ റിട്ട. പൊലീസുകാരന്റെയും ഭാര്യയുടെയും ഭീഷണിയിൽ മനംനൊന്ത് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സൗത്ത് പൊക്കത്ത് ക്ഷേത്രത്തിന് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയാണ് (46) മരിച്ചത്. കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസ് ഡ്രൈവർ പ്രദീപ്കുമാറും ഭാര്യ ബിന്ദുവുമാണ് ആശയെ നിരന്തരം ഭീഷണിപ്പെടുത്തിയത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഭീഷണിയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. കടംവാങ്ങിയ തുകയുടെ ഇരട്ടിയോളം കൊടുത്തിട്ടും പ്രദീപ്കുമാറും ബിന്ദുവും ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാൻ ‌ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പ് വീട്ടുകാർ പറവൂർ

സാധനവില താഴുന്നു; ഓണമുണ്ണാം ആശ്വാസത്തോടെ, സർക്കാർ ഇടപെടൽ തുണയായി

തിരുവനന്തപുരം: അഞ്ഞൂറിലേക്ക് കുതിച്ചുയർന്ന വെളിച്ചെണ്ണവില മൊത്തവിപണിയിൽ കിലോഗ്രാമിന് 380 രൂപയിലേക്ക്. മിക്ക അരി ഇനങ്ങൾക്കും വില 50ന് താഴെ. പലവ്യഞ്ജന, പച്ചക്കറി വിലയും താഴുന്നു. പൊതുവിപണിയിൽ അവശ്യ സാധനങ്ങൾക്ക് ആശ്വാസവില. ഇക്കുറി ഓണത്തിന് സാധാരണക്കാരുടെ പോക്കറ്റ് അധികം ചോരില്ല. കഴിഞ്ഞ ഓണക്കാലത്തേക്കാൾ മിക്ക സാധനങ്ങൾക്കും വിലക്കുറവുണ്ടിപ്പോൾ. സർക്കാർ ഓണച്ചന്തകൾ വഴി വിലക്കുറവിൽ സാധനങ്ങൾ നൽകാൻ തീരുമാനിച്ചതും അരി ഉൾപ്പെടെ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സ്റ്റോക്ക് എത്തിയതുമാണ് കാരണം. മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ

Scroll to Top