Author name: Rajesh R

മെഡി. കോളേജ് ദുരവസ്ഥയ്ക്കെതിരെ നെഫ്രോളജി മേധാവി, ‘കെ സോട്ടോ’ പരാജയം, പുതിയ വെളിപ്പെടുത്തലും ഫേസ്ബുക്കിൽ

തിരുവനന്തപുരം: മെഡി.കോളേജ് യൂറോളജി മേധാവി ഡ‌ോ.ഹാരിസ് ചിറയ്ക്കൽ നടത്തിയ വെളിപ്പെടുത്തൽ ഉയർത്തിയ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പേ നെഫ്രോളജി വിഭാഗം മേധാവിയും ആക്ഷേപവുമായി എത്തിയത് ആരോഗ്യവകുപ്പിന് പുതിയ തലവേദനയായി. മരണാനന്തര അവയവദാന പദ്ധതിയായ ‘കെ സോട്ടോ’യിൽ (പഴയ മൃതസഞ്ജീവനി) ശസ്ത്രക്രിയകൾ ഒന്നും നടക്കുന്നില്ലെന്നാണ് നെഫ്രോളജി മേധാവി ഡോ.എം.കെ.മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലിന്റെ നിര്യാണത്തിൽ അനുശോചിച്ചെഴുതിയ കുറിപ്പിലാണ് ആക്ഷേപം.കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസിനെതിരെയും പരാമർശമുണ്ട്. യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലും ‌നെഫ്രോളജി മേധാവിയായിരുന്ന ഡോ.രാംദാസ് പിഷാരടിയുമാണ് കെ […]

സംഘർഷം ഒഴിവാക്കണം, ചൈനയോട് ഇന്ത്യ, നിർദ്ദേശം വാങ് യി- ജയശങ്കർ കൂടിക്കാഴ്ചയിൽ

ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താൻ അതിർത്തിയിൽ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും ഭിന്നതകൾ തർക്കമോ സംഘർഷമോ ആയി മാറരുതെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്. ഇരുഭാഗത്തുനിന്നും ക്രിയാത്മകമായ സമീപനമുണ്ടാകണം. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താത്പര്യം എന്നിവ നിർബന്ധമാണ്.ഭീകരവാദത്തിനെതിരായ പോരാട്ടം ഇരുരാജ്യങ്ങളെ സംബന്ധിച്ചും പ്രധാനമാണ്. സഹകരണം മെച്ചപ്പെടുത്താൻ ചർച്ചകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജയശങ്കർ പറഞ്ഞു. അതിർത്തിയിൽ സംഘർഷം കുറയ്‌ക്കാൻ നടപടിയെടുത്തെന്നും കൈലാസ് മാനസരോവർ

കത്ത് വിവാദം: തിരിച്ചടിക്കാൻ സി.പി.എം

തിരുവനന്തപുരം: സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈ വ്യവസായി പി.ബിക്ക് നൽകിയ പരാതി ചോർന്നതുമായി ബന്ധപ്പെട്ട വിവാദം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും, അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് നീക്കം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും ആരോപണ മുൾമുനയിലാക്കിയതോടെയാണിത്. എന്നാൽ ,പാർട്ടി കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിനിടെ പി.ബിക്ക് പരാതി നൽകിയ ഷർഷാദിനെ , സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഇന്നലെ ഫോണിൽ ബന്ധപ്പെട്ടതായുള്ള സൂചനകളും പുറത്തു വരുന്നു. സി.പി.എമ്മിനുള്ളിലെ

അമീബിക് മസ്തിഷ്‌ക ജ്വരം നിസാരമല്ല, കരുതണം

കോഴിക്കോട്: ജില്ലയെ ആശങ്കയിലാക്കി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചതിന് പിന്നാലെ മെഡി.കോളേജിൽ ചികിത്സയിലുള്ള മൂന്നുമാസം പ്രായമായ കുഞ്ഞിനും നാൽപ്പത്കാരനും രോഗബാധ സ്ഥിരീകരിച്ചതോടെ ആശങ്ക ഏറി. വെന്റിലേറ്ററിൽ തുടരുന്ന ഓമശേരി സ്വദേശിയായ കുഞ്ഞിന് മെഡി.കോളേജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏതുതരം വെെറസാണെന്ന് സ്ഥിരീകരിക്കാൻ കുഞ്ഞിന്റെ സ്രവം ചണ്ഡീഗണ്ഡിലെ വെെറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. മൂന്നുമാസം പ്രായമായ കുഞ്ഞിന് എങ്ങനെ

മുഖ്യ തിര. കമ്മിഷനെതിരെ ഇം​പീ​ച്ച്മെ​ന്റുമായി പ്ര​തി​പ​ക്ഷം, സത്യപ്രസ്താവന നൽകില്ലെന്ന് ആവർത്തിച്ച് രാഹുൽ

ന്യൂഡൽഹി: വോട്ട് ചോർച്ച ആരോപണങ്ങൾ പത്രസമ്മേളനത്തിൽ തള്ളിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. നീക്കം മുളയിലെ നുള്ളാൻ സർക്കാരിന് കഴിയുമെന്നിരിക്കെ പ്രമേയത്തിലൂടെ ഗ്യാനേഷിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ലക്ഷ്യം. ഇന്നലെ രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുന ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ ചേർന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിലാണ് ഇംപീച്ച്മെന്റ് നീക്കം ചർച്ചയായത്. ഇംപീച്ച്മെന്റിനുള്ള നടപടിക്രമം,സാഹചര്യം,സമയം തുടങ്ങിയവ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം നേതാവും എം.പിയുമായ ജോൺ

ഉപരാഷ്ട്രപതി സ്ഥാനാർത്ഥി: തമിഴ്നാട്ടിൽ കണ്ണെറിഞ്ഞ് ഇന്ത്യ മുന്നണിയും

സി.പി. രാധാകൃഷ്‌ണൻ നാളെ നാമനിർദ്ദേശപത്രിക സമ‌ർപ്പിച്ചേക്കും ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തമിഴ് വിളയാടിയേക്കും. തമിഴ്നാട്ടുകാരനായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്‌ണനെ എൻ.ഡി.എ കളത്തിലിറക്കിയതിനു പിന്നാലെ ‘ഇന്ത്യ’ മുന്നണിയും ആ നിലയിൽ ചർച്ച നടത്തുന്നുവെന്നാണ് സൂചന. ഇന്നലെ വൈകീട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേർന്നു. ‘മൂൺ മാൻ’ എന്നറിയപ്പെടുന്ന, രാജ്യം പദ്മശ്രീ നൽകി ആദരിച്ച മുൻ ഐ.എസ്.ആർ.ഒ ശാസ്ത്ര‌‌ജ്ഞൻ മയിൽസ്വാമി അണ്ണാദുരൈയുടെ പേരാണ് സജീവപരിഗണനയിൽ. ഡി.എം.കെ നേതാവ് തിരുച്ചിശിവയുടെ പേരും

ശുഭാംശുവിനെ ആലിംഗനം ചെയ്ത് വരവേറ്റ് മോദി

ശുഭാംശു പ്രധാനമന്ത്രിയെ ബഹിരാകാശ ചിത്രങ്ങൾ കാണിച്ചു ന്യൂഡൽഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്ര യാത്രയ്ക്കു ശേഷം ഇന്ത്യയിലെത്തിയ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ യാത്രികനെ മോദി ഹസ്തദാനം നൽകിയും, ആലിംഗനം ചെയ്തും സ്വീകരിച്ചു. തന്റെ ബഹിരാകാശ യാത്രയുടെ ചിത്രങ്ങൾ ശുഭാംശു ടാബ്‌ലെറ്റിൽ മോദിക്ക് കാണിച്ചു കൊടുത്തു. ആക്‌സിയം -4 ദൗത്യത്തിൽ 18 ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ

ഹയർ സെക്കൻഡറി തസ്‌തികകൾ: ഉത്തരവിലെ അവഹേളന പരാമർശങ്ങൾ തിരുത്തി

കൊച്ചി: ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ക്ളാർക്ക് ഉൾപ്പെടെ തസ്‌തികകൾ അനുവദിക്കാനാവില്ലെന്ന ഉത്തരവിൽ നിന്ന് പ്രിൻസിപ്പൽമാരുടെയും അദ്ധ്യാപകരുടെയും ജോലി ഭാരം സംബന്ധിച്ച അവഹേളനപരമായ പരാമർശങ്ങൾ വിദ്യാഭ്യാസ വകുപ്പ് നീക്കി. ഹയർ സെക്കൻഡറി സർക്കാരിന് സാമ്പത്തിക ഭാരമാണെന്ന പരാമർശവും ഒഴിവാക്കി. ക്ളാർക്കിന്റെ ജോലികൾ പ്രിൻസിപ്പൽമാരും, ലൈബ്രേറിയന്റെ ചുമതല അദ്ധ്യാപകരും വഹിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. ഹയർ സെക്കൻഡറിയിൽ ക്ളാർക്ക്, ലൈബ്രേറിയൻ തസ്‌തികകൾ അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഈ മാസം 14ന് പുറത്തിറക്കിയ ഉത്തരവാണ് പരിഷ്‌കരിച്ചത്. ഭരണ, പ്രതിപക്ഷ

ബെൻസുമായി ചേർന്ന് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ്

ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളെപ്പറ്റി പഠിക്കൽ,പ്രശ്നം പരിഹരിക്കൽ എന്നിവ ഉൾപ്പെട്ട അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എ.ഡി.എ.എം) കോഴ്സിന് അപേക്ഷിക്കാം. തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് എ.ഡി.എ.എം കോഴ്സ് സംഘടിപ്പിക്കുന്നത്. ആകെ 24 പേർക്കാണ് പ്രവേശനം. 5സീറ്റുകൾ മേഴ്സിഡസ് ബെൻസ് ഇന്ത്യ ഡീലർ നോമിനികൾക്കായി മാറ്റിവിച്ചിരിക്കുന്നു. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിസ്റ്റം, സോഫ്റ്റ് സ്കിൽസ്, വർക്ക്ഷോപ്പ് എന്നിങ്ങനെ 5 മൊഡ്യൂളുകളാണ് കോഴ്സിനുള്ളത്. വർക്ക്ഷോപ്പുകളും തിയറി

കുട്ടി ആനേ, നല്ല ആനേ, ഓടി വായോ, ചോറു വേണോ?

ചേകാടി (വയനാട്): ”കുട്ടി ആനേ, നല്ല ആനേ, ഓടി വായോ, ചോറു വേണോ?…”” ചേകാടി ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ അടച്ചിട്ട ക്ളാസ് മുറിക്കുള്ളിലിരുന്ന് ജനാലകൾക്കിടയിലൂടെ വിളിച്ചുകൂവി. കാട്ടിൽ നിന്ന് കൂട്ടം തെറ്റി ഗ്രൗണ്ടിലേക്കിറങ്ങിയ കുട്ടിയാന ബഹളം കേട്ട ഭാഗത്തേക്കു കുതിച്ചു. ക്ളാസ് മുറികൾ കൊച്ചുതുമ്പിക്കൈ കൊണ്ട് തള്ളിത്തുറക്കാൻ നോക്കി. പിന്നെ വരാന്തയിലൂടെ കുസൃതി കാണിച്ചൊരു നടത്തം. ചെരിപ്പുകൾ തട്ടിത്തെറിപ്പിച്ചും വരാന്ത മുഴുവൻ ചെളിമയമാക്കിയുമായിരുന്നു കുസൃതി. അതിനിടെ ഇരുചക്രവാഹനങ്ങളിൽ കയറിയിരിക്കാനും തള്ളിയിടാനും ശ്രമം. കാലിന് ചെറിയൊരു പരിക്കും

Scroll to Top