പാലിയേക്കര: വീണ്ടും കുടഞ്ഞ് സുപ്രീംകോടതി , 12 മണിക്കൂർ കുരുക്കിന് 150 രൂപ ടോളോ?
പണം യാത്രക്കാർക്ക് കൊടുക്കണം ന്യൂഡൽഹി: പന്ത്രണ്ട് മണിക്കൂർ ഗതാഗത കുരുക്കിൽ അകപ്പെടുന്ന ജനങ്ങൾ എന്തിന് 150 രൂപ ടോൾ കൊടുക്കണമെന്ന് സുപ്രീം കോടതി. തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിട്ടി സമർപ്പിച്ച ഹർജി വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്,മലയാളി ജഡ്‌ജി കെ.വിനോദ് ചന്ദ്രൻ,ജസ്റ്റിസ് എൻ.വി.അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ശക്തമായി പ്രതികരിച്ചത്. ടോൾ ചുമത്തുന്ന മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള 65 കിലോമീറ്റർ ദൂരം പരമാവധി ഒരു മണിക്കൂർ കൊണ്ട് കടന്നുപോകാൻ […]