Author name: Rajesh R

സ്വിസ്സ് ഗവൺമെന്റ് എക്സലൻസ് സ്കോളർഷിപ്പ്

2026 -27 വർഷത്തേയ്ക്കുള്ള സ്വിസ്സ് ഗവൺമെന്റ് എക്സലൻസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രാജുവേറ്റ്,ഡോക്ടറൽ,പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കാണ് അപേക്ഷിക്കേണ്ടത്. ജൂലായ് 31നകം യോഗ്യത പരീക്ഷ പൂർത്തിയാക്കിയിരിക്കണം. 2026 സെപ്തംബർ ഒന്നിനാരംഭിക്കുന്ന പ്രോഗ്രാമുകൾക്ക് ഒക്ടോബർ 27മുതൽ ഡിസംബർ 12വരെ ഓൺലൈനായി അപേക്ഷിക്കാം. www.swissnex.org DNB റിസൾട്ട് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ജൂൺ 2025ൽ നടത്തിയ മെഡിക്കൽ ബിരുദാനന്തര പ്രോഗ്രാമായ ഡി.എൻ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു www.natboard.edu.in സ്വയം എ.ഐ കോഴ്സുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്വയം (SWAYAM ) […]

എലിവേറ്റഡ് ഹൈവേയുടെ കൂറ്റൻ ബീം നിലംപതിച്ചു: തുറവൂരിൽ ഒഴിവായത് വൻ ദുരന്തം, ലോറി തകർന്നു

തുറവൂർ (ആലപ്പുഴ): ദേശീയപാതയിൽ അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൂറ്റൻ ഇരുമ്പു ബീം അഴിച്ചുമാറ്റുന്നതിനിടെ നിലംപതിച്ചു. ബീമുകൾ കൊണ്ടുപോകാനായി താഴെ നിറുത്തിയിട്ടിരുന്ന പുള്ളർ ലോറി തകർന്നു. ബീമുകൾ അഴിച്ചുമാറ്റുമ്പോൾ ഗതാഗതം ഒഴിവാക്കിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിർമ്മാണ തൊഴിലാളികൾ ഓടിമാറി. അതിനിടെ വീണ് മൂന്ന് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു. ഒന്നര മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. എലിവേറ്റഡ് ഹൈവേയുടെ തെക്കേയറ്റമായ തുറവൂർ ജംഗ്ഷനിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. പാലത്തിന്റെ സ്പാനിന്റെ കോൺക്രീറ്റിനു ശേഷം

കാറ്ററിംഗ് യൂണിറ്റും ട്യൂഷൻ സെന്ററും വരെ: വീട്ടിലെ സംരംഭങ്ങൾക്കും ഇനി രജിസ്ട്രേഷൻ നിർബന്ധം

തിരുവനന്തപുരം : വീട്ടിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങൾക്കും ഇനി പഞ്ചായത്തിന്റെ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധം. വീടിന്റെ 50ശതമാനംവരെ സംരംഭം നടത്താനുള്ള സ്ഥലമായി കണക്കാക്കി വ്യാപാര,വാണിജ്യ ലൈസൻസ് നൽകും. 1996ലെ കേരള പഞ്ചായത്തിരാജ് ചട്ടങ്ങൾ സർക്കാർ ഭേദദഗതി ചെയ്തു. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇന്നിറങ്ങും. നഗരസഭകളുടെയും കോർപറേഷനുകളുടെയും സംരംഭക ലൈസൻസ് ചട്ടങ്ങൾ അടുത്തഘട്ടത്തിൽ പരിഷ്‌കരിക്കും. നേരത്തെ ലൈസൻസ് നൽകാനുള്ള ചട്ടത്തിൽ ഇല്ലാതിരുന്ന ഇന്റർനെറ്റ് കഫേ, ട്യൂഷൻ സെന്ററുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ആരോഗ്യസേവന ക്ലിനിക്കുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയെല്ലാം

സാധനവില ഉയരും,​ സേവനച്ചുങ്കം കുറയും; ജി.എസ്.ടി പരിഷ്കരണം ജനത്തിന് ആശ്വാസം

കൊച്ചി: ചരക്കു സേവന നികുതി (ജി.എസ്.ടി) ഏകീകരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമാകും. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ, കരകൗശല സാമഗ്രികൾ, കാർഷികോത്പന്നങ്ങൾ, കീടനാശിനികൾ, വളം, എന്നിവ അടക്കം സാധാരണക്കാർക്ക് ആവശ്യമായി വരുന്ന ഭൂരിപക്ഷം ഉത്പന്നങ്ങളുടെയും വില കുറയും. ആരോഗ്യ, നോൺ ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിന് ചുമത്തുന്ന നികുതിയും കുറയും. നിലവിലുള്ള 5%, 12%, 18%, 28% സ്ളാബുകൾക്ക് പകരം 5%, 18% സ്ളാബുകൾ ഏർപ്പെടുത്താനാണ് തീരുമാനം. ഇതോടെ 12% സ്ളാബിലുള്ള ഉത്പന്നങ്ങളുടെ

കൊമ്പനും കുട്ടിയുമുൾപ്പെടെ കാട്ടാനക്കൂട്ടം നാട്ടിലേക്ക്

കൊച്ചി: അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, പടയപ്പ തുടങ്ങിയ ഒറ്റയാന്മാർ ഒറ്റയ്‌ക്ക് തെളിച്ച താരയിലൂടെ കാട്ടാനക്കൂട്ടം കാടിറങ്ങിത്തുടങ്ങി. അടുത്തിടെ പീരുമേട് താലൂക്കിലെ സത്രം മുതൽ മതമ്പ വരെയുള്ള ജനവാസമേഖലയിൽ പല സംഘങ്ങളായി എത്തിയത് 45ലേറെ കാട്ടാനകൾ. സ്ത്രീയുൾപ്പെടെ രണ്ടു പേരെ അടുത്തിടെ കൊലപ്പെടുത്തി. മുമ്പ് കാട്ടാനക്കൂട്ടങ്ങളിൽ കൊമ്പന്മാർ വിരളമായിരുന്നു. ഇപ്പോൾ ഓരോ സംഘത്തിലും നാലും അഞ്ചും മുതിർന്ന കൊമ്പന്മാരും നിരവധി കുട്ടിയാനകളുമുണ്ട്. അടുത്തിടെ കൊയ്‌നാട് റബർ തോട്ടത്തിൽ എത്തിയ ആനക്കൂട്ടത്തിൽ 32 എണ്ണമുണ്ടായിരുന്നു. ഒരാഴ്ചമുമ്പ് പീരുമേട് കല്ലാർ ഭാഗത്ത് 12

ഗ്രാമങ്ങളിൽ അറുതിയില്ലാതെ തെരുവുനായ ആക്രമണം

വർക്കല: വർക്കലയിലും സമീപ പഞ്ചായത്തുകളിലും ജനങ്ങൾക്ക് തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇടവ ഡീസന്റ്മുക്കിന് സമീപം അഞ്ചുവയസുകാരൻ തെരുവുനായയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. വീടിന് സമീപം സൈക്കിൾചവിട്ടുകയായിരുന്ന കുട്ടി തെരുവ് നായ്ക്കൾ ആക്രമിക്കാൻ എത്തിയതോടെ നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിൽ കയറി രക്ഷപെടുകയായിരുന്നു. റോഡിന് വശത്തെ കുറ്റിക്കാടുകൾ ഇറച്ചിമാലിന്യങ്ങൾ തള്ളുന്നത് തെരുവ് നായശല്യം വർദ്ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.  ആക്രമണം മുറപോലെ വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലും പരിസരങ്ങളിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും തെരുവുനായ ശല്യം രൂക്ഷമാണ്.

രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കാൻ ഡോക്ടർ ലൈവാണ്, ആശുപത്രി ഹൈടെക്കാണ്

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ പരിമിതികൾ സാധാരണമാണ്. സാമ്പത്തിക പ്രതിസന്ധിയും നടപടിക്രമങ്ങളിലെ നൂലാലമാലകളും കാത്തുനിൽക്കാതെ സ്വന്തമായി എന്ത് ചെയ്യാനാകുമെന്ന് ചിന്തിയ്ക്കുന്ന ഒരു ഡോക്ടറുണ്ട് തലസ്ഥാനത്ത്. തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ ആർ.എം.ഒ ഡോ.അനിൽ രാധാകൃഷ്ണൻ. ഡോക്ടറുടെ ഈ ചിന്തയാൽ ആശുപത്രി പരാധീനതകൾ മാറി ഹൈട്ടെക്കായി. കാഷ്വാലിറ്റിയിൽ നിന്ന് രോഗികൾക്ക് വാർഡിലേക്ക് ഉൾപ്പെടെ പോകാൻ ബാറ്ററി വാഹനം(ബഗ്ഗി), ഗുരുതരാസ്ഥയിൽ കാഷ്വാലിറ്റിയിലെത്തുന്നവർക്ക് സ്കാനിംഗ് നടത്തുന്ന എമർജൻസി അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ എന്നിങ്ങനെ നീളുകയാണ് സ്വകാര്യ ആശുപത്രിയ്ക്ക് സമാനമായി ഡോ.അനിൽ

കൊല്ലം തീരത്ത് മത്സ്യബന്ധന ബോട്ടിനെ ഇടിച്ച കപ്പൽ നിറുത്താതെ പോയി

കൊല്ലം: കൊല്ലം തീരത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ, മത്സ്യബന്ധന ബോട്ടിനെ ഇടിച്ച കപ്പൽ നിറുത്താതെ പോയി. അപകടത്തിൽ കടലിൽ വീണ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. സി.ആർ തെത്‌സ് എന്ന പനാമ കെമിക്കൽ ടാങ്കർ കപ്പൽ, ശക്തികുളങ്ങര സ്വദേശി നിമ്മിയുടെ ഉടമസ്ഥതയിലുള്ള നെസ്നിയ എന്ന ബോട്ടിൽ ഇടിക്കുകയായിരുന്നു. ബോട്ടിന്റെ പിൻഭാഗം ഒന്നരമീറ്ററോളം നീളത്തിൽ പൂർണമായും തകർന്നു. തൊഴിലാളികളായ കുളച്ചൽ സ്വദേശി സഹായ ഹെൻസിൻ, ജാക്സൺ ബ്രിട്ടോ, പശ്ചിമബംഗാൾ സ്വദേശി രത്തൻദാസ്, ബഹരഞ്ജൻ ദാസ്,

രാഹുലിന്റെ ‘വോട്ടർ അധികാ‌ർ യാത്ര’ ഇന്നുമുതൽ

ന്യൂഡൽഹി: വോട്ടു മോഷണം നടത്തിയാണ് മോദി സർക്കാർ അധികാരത്തിലെത്തിയതെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ജനങ്ങളിലേക്കിറങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ ഇന്നുമുതൽ 30 വരെ ‘വോട്ടർ അധികാ‌ർ യാത്ര” രാഹുൽ നയിക്കും. ഇന്ന് ബീഹാറിലെ സാസാറാമിൽ മെഗാ റാലിയോടെയാണ് തുടക്കം. ‘ഇന്ത്യ” സഖ്യത്തിലെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർ യാത്രയുടെ ഭാഗമാകും. ഔറംഗബാദ്, ഗയ, നവാഡ, നളന്ദ, കട്ടിഹർ, ദർഭംഗ, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്,

പ്രധാനമന്ത്രിയുടെ പ്രസംഗം അവഹേളനം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആർ.എസ്.എസിനെ മഹത്വപ്പെടുത്താൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർ.എസ്. എസിനും വധഗൂഢാലോചനയിൽ വിചാരണ നേരിട്ട വി.ഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണ്. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഇതുകൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല.കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ

Scroll to Top