സൈബർ തട്ടിപ്പ് ;റീ കെ.വൈ.സി ക്യാമ്പയിനുമായി ബാങ്കുകൾ
കൊച്ചി: റിസർവ് ബാങ്കിന്റെ നിർദ്ദേശത്തിൽ രാജ്യത്തെ ബാങ്കുകൾ നടത്തുന്ന റീ കെ.വൈ.സി ക്യാമ്പയിൻ സൈബർ തട്ടിപ്പുകൾക്കെതിരായ ശുദ്ധികലശമാകും.കെ.വൈ.സി പുതുക്കൽ പാതിവഴി പിന്നിട്ടപ്പോൾ 35 ലക്ഷം അക്കൗണ്ട് ഉടമകൾ അണിചേർന്നു. ജൂലായ് ഒന്നു മുതൽ സെപ്തംബർ 30 വരെയാണ് ക്യാമ്പയിൻ. ബാങ്കിംഗ് ഇടപാടുകാരെ മൂന്നായി തിരിച്ചാണ് ആർ.ബി.ഐ മാർഗനിർദ്ദേശമിറക്കിയത്. ഹൈ റിസ്ക് വിഭാഗക്കാർ രണ്ടു വർഷത്തിലൊരിക്കലും മീഡിയം റിസ്കുകാർ എട്ടു വർഷത്തിലൊരിക്കലും ലോ റിസ്ക് വിഭാഗം 10 വർഷം കൂടുമ്പോഴും വ്യക്തിവിവരം പുതുക്കണം. ഇത് ഓൺലൈനായോ ബാങ്കുകൾ വഴിയോ […]