ജമ്മു കാശ്മീർ മിന്നൽപ്രളയം: മരണം 60;രക്ഷാദൗത്യം തുടരുന്നു
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കിഷ് ത്വാർ ജില്ലയിലെ ചസോതിയിൽ മചൈൽ മാതാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നൽപ്രളയത്തിനും മരിച്ചവരുടെ എണ്ണം 60 ആയി. നൂറിലേറെപ്പേർക്ക് പരിക്കേറ്റതായും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പറഞ്ഞു. മരിച്ചവരിലേറെയും മചൈൽ മാതാ ക്ഷേത്രത്തിലെത്തിയ തീർത്ഥാടകരാണ്.ജമ്മു കാശ്മീർ പൊലീസ്, എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, സി.ആർ.പി.എഫ്, സൈന്യം എന്നിവ രക്ഷാപ്രവർത്തനം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം തുടങ്ങും.അവശിഷ്ടങ്ങൾക്കിടയിൽ അഞ്ഞൂറോളം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. ആയിരത്തിലേറെയുണ്ടെന്ന കണക്കുകളും […]