Author name: Rajesh R

ലാനിന: കേരളത്തിൽ കൂടുതൽ മഴ ലഭിക്കും

തിരുവനന്തപുരം: ലാനിന പ്രതിഭാസം കാരണം ഉത്തരേന്ത്യയിൽ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും കേരളത്തിൽ കൂടുതൽ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തൽ. പെറു തീരത്തെ മധ്യകിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ തണുക്കുമ്പോഴാണ് ലാനിന പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കും. വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ലാനിന പ്രതിഭാസം സജീവമാകുന്നത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒക്ടോബറോടെ ലാനിന സജീവമാകും.ജനുവരി വരെ തുടർന്നേക്കും. തെക്കുപടിഞ്ഞാറൻ മൺസൂൺ സെപ്തംബർ 15 ഓടെ വടക്കുപടിഞ്ഞാറൻ […]

ശബരിമല സ്വർണപ്പാളി വിജിലൻസ് അന്വേഷണം; പെട്രോൾ പോലെ സ്വർണം ആവിയാകില്ലെന്ന് ഹൈക്കോടതി

2019ലെ അറ്റകുറ്റപ്പണിയിൽനാലു കിലോ അപ്രത്യക്ഷം കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും 2019ൽ നവീകരിച്ചു തിരിച്ചെത്തിച്ചപ്പോൾ സ്വർണവും ചെമ്പുമടക്കം നാലു കിലോയുടെ കുറവുണ്ടായതിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇളക്കിയ സമയത്ത് 42.800 കിലോയാണ് രേഖപ്പെടുത്തിയത്. തിരിച്ചെത്തിച്ച് ഘടിപ്പിച്ചപ്പോൾ 38.653 കിലോയായി കുറഞ്ഞു. തൂക്കക്കുറവ് മഹസറിൽ രേഖപ്പെടുത്താത്തത് അമ്പരപ്പിച്ചതായി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പറഞ്ഞു. ചെമ്പ് ആവരണങ്ങളിലും താങ്ങുപീഠങ്ങളിലും 1999ൽ തന്നെ സ്വർണാവരണം (ക്ലാഡിംഗ്) ഉണ്ടായിരുന്നെന്ന്

ശിവഗിരിയിലെ പൊലീസ് നടപടി വേദനയുണ്ടാക്കി: ആന്റണി

തി​രു​വ​ന​ന്ത​പു​രം​:​ 1995​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കാ​ല​ത്ത് ​ശി​വ​ഗി​രി​യി​ൽ​ ​പൊ​ലീ​സി​നെ​ ​അ​യ​ച്ച​ ​സം​ഭ​വം​ ​ത​നി​ക്ക് ​ഏ​റ്റ​വും​ ​ദുഃ​ഖ​വും​ ​വേ​ദ​ന​യു​മു​ണ്ടാ​ക്കി​യെ​ന്ന് ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​എ.​കെ.​ആ​ന്റ​ണി.​ ​യു.​ഡി.​എ​ഫ് ​കാ​ല​ത്തെ​ ​പൊ​ലീ​സ് ​ന​ട​പ​ടി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചൊ​വ്വാ​ഴ്ച​ ​നി​യ​മ​സ​ഭ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ത്തി​നാ​ണ് ​ആ​ന്റ​ണി​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​ത്.ക​ഴി​ഞ്ഞ​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്താ​ണ് ​അ​വ​സാ​ന​മാ​യി​ ​താൻ വാ​ർ​ത്താ​സ​മ്മേ​ള​നം​ ​ന​ട​ത്തി​യ​ത്.​ ​ഇ​പ്പോ​ൾ​ ​ഇ​തു​പോ​ലൊ​ന്ന് ​ ​ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്ന് ​ക​രു​തി​യി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​യുടെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​അ​ത്ര​യ്ക്ക് ​വി​ഷ​മി​പ്പി​ച്ചു.​ ​അ​തി​നെ​തി​രെ​ ​പ​റ​യാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​രു​മു​ണ്ടാ​യി​ല്ല.​ 21​വ​ർ​ഷം​ ​മു​ൻ​പ്

ശക്തിപ്രകടനമായി മുപ്പെരും വിഴ, ഒരു ശക്തിക്കും ഡി.എം.കെയെ തോടാനാകില്ല: സ്റ്റാലിൻ

ചെന്നൈ: ഡി.എം.കെയുടെ ശക്തിപ്രകടനമായി ‘മുപ്പെരും വിഴ”. ഇന്നലെ കരൂരിനടുത്തുള്ള കൊടങ്ങിപ്പട്ടിയിൽ കൂറ്റൻ വേദിയിയൊരുക്കിയായിരുന്നു ആഘോഷം. സാമൂഹിക പരിഷ്‌കർത്താവായ പെരിയാർ ഇ.വി. രാമസാമി ജന്മദിനവും മുൻ മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ സി.എൻ. അണ്ണാദുരൈയുടെ അനുസ്മരണവും പാർട്ടി സ്ഥാപകദിനവും ഒരുമിച്ച് ആഘോഷിക്കുന്ന മുപ്പെരും വിഴ എല്ലാ വർഷവും സെപ്തംബർ 17ന് ഡി.എം.കെ ആഘോഷിക്കുമെങ്കിലും ഇത്തവണ ശക്തിപ്രകടനമായി കൂടി അതുമാറി. ഡി.എം.കെ സർക്കാരിനെ വിമർശിച്ചുകൊണ്ട് ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് സംസ്ഥാന പര്യടനം തുടങ്ങിയ പശ്ചാത്തലത്തിലാണ് വിപുലമായ സമ്മേളനം ഡി.എം.കെ സംഘടിപ്പിച്ചത്.

ഡേറ്റിംഗ് ആപ്പിൽ വീണാൽ പോയി, ഇരയാകുന്നവരിൽ കുട്ടികളും

തിരുവനന്തപുരം: തുടക്കം ഒരു ഹായിൽ. പിന്നെ നിരന്തരം ചാറ്റുചെയ്ത് സൗഹൃദമുറപ്പിക്കും. പഠന പ്രശ്നം, കുടുംബപ്രശ്നം, ജോലിസമ്മർദ്ദം… എന്തുണ്ടെങ്കിലും ക്ഷമയോടെ കേട്ട് സമാധാനിപ്പിക്കും. പതിയെ ടോൺ മാറും. ലൈംഗിക വിഷയത്തിലേക്ക് കടക്കും. വീഴുന്നവരെ കുടുക്കി പീഡിപ്പിക്കും. അല്ലെങ്കിൽ ബ്ളാക്ക്‌മെയിൽ ചെയ്ത് പണം തട്ടും. ഡേറ്റിംഗ് ആപ്പുകളിൽ കുടുങ്ങുന്നവർ കേരളത്തിലും വർദ്ധിക്കുന്നു. കാസർകോട് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 17കാരനെ എ.ഇ.ഒ അടക്കം 20 പേർ രണ്ടു വർഷം പീഡിപ്പിച്ച സംഭവം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. പതിനെട്ടുവയസാണ് ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കാൻ

ജയ്ഷെ വെളിപ്പെടുത്തൽ സേനയുടെ ധീരതയുടെ തെളിവ്: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബം ചിന്നിച്ചിതറിയെന്ന ജെയ്‌ഷെ മുഹമ്മദ് കമാൻഡറിന്റെ തുറന്നുപറച്ചിലിനോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇത് ഇന്ത്യൻ സായുധസേനയുടെ ധീരതയും കരുത്തും തെളിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ കരുത്താർജ്ജിക്കുകയാണ്. എന്തെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളുണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കും.പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാറിൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ല. ചിലരുടെ ഇടപെടൽ കാരണമാണ്

നരേന്ദ്രന് ജന്മദിനാശംസകൾ’ മോദിക്ക് ലോകനേതാക്കളുടെ ആശംസാ പ്രവാഹം

ന്യൂഡൽഹി: ‘ഉറ്റ സുഹൃത്ത് നരേന്ദ്രന് ജന്മദിനാശംസകൾ”.. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോക നേതാക്കളുടെ ആശംസാ പ്രവാഹമായിരുന്നു ഇന്നലെ. താരിഫ് തർക്കം നിലനിൽക്കെയാണ് ട്രംപ് ആശംസയറിയിച്ചത്. ‘എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം മികച്ച പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നു. നരേന്ദ്ര, റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി”- യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്കുറിച്ചു.’ ഉറ്റ സുഹൃത്ത് നരേന്ദ്രന് ജന്മദിനാശംസകൾ”എന്നു തുടങ്ങുന്ന നെതന്യാഹുവിന്റെ ആശംസയിൽ ഇന്ത്യയ്ക്കുവേണ്ടി മോദി വളരെയധികം നേട്ടങ്ങൾ കൈവരിച്ചെന്ന് പറയുന്നു. ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തിൽ ഒന്നിച്ച്

ട്രാക്ക് തെറ്റി ലോക്കോ പൈലറ്റ് നിയമനം, പ്രതിസന്ധിയിലാണ്ട് ദക്ഷിണ റെയിൽവേ

കോഴിക്കോട്: ആവശ്യത്തിന് ട്രെയിനുള്ളപ്പോഴും വേണ്ടത്ര ലോക്കോ പൈലറ്റുമാരില്ലാത്തത് കേരളമുൾപ്പെടുന്ന ദക്ഷിണ റെയിൽവേക്ക് പ്രതിസന്ധിയാകുന്നു. വന്ദേഭാരതടക്കമുള്ള ന്യൂതന സൗകര്യങ്ങളുള്ള ട്രെയിനുകൾ എത്തിയതോടെ ദക്ഷിണ റെയിൽവേയുടെ വരുമാനം ഗണ്യമായി വർദ്ധിച്ചിരുന്നു. 2024-ൽ 18,000 ലോക്കോ പൈലറ്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ രണ്ടു ഘട്ടം പരീക്ഷയും നടത്തി. 2016 മുതൽ രാജ്യത്ത് ലോക്കോ പൈലറ്റ് നിയമനംനടക്കുന്നില്ല. ഓരോ വർഷവും ശരാശരി 3500 ലോക്കോ പൈലറ്റുമാരാണ് വിരമിക്കുന്നത്. അമിതഭാരം കാരണം ലോക്കോ പൈലറ്റുമാർ സമരത്തിനിറങ്ങേണ്ട അവസ്ഥയിലാണ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്‌യായി (എൽ.പി)

നാനോ ബനാന മുതൽ വിന്റേജ് സാരി വരെ സൂക്ഷിക്കണം ജെമിനിയുടെ എ.ഐ വിദ്യകൾ

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളാകെ എം.ജി.ആർ സ്റ്റൈലിലുള്ള യുവാക്കളേയും 90കളിലെ ബോളിവുഡ് സാരിയുടുത്ത യുവതികളെയും കൊണ്ട് നിറഞ്ഞു. ഒപ്പം പ്രമുഖരുടെ കുഞ്ഞൻ ത്രിഡി രൂപങ്ങളും. ഗൂഗിളിന്റെ എ.ഐ അസിസ്റ്റന്റായ ജെമിനിയുടെ ഏറ്റവും പുതിയ മോഡൽ വഴി യുവത തങ്ങളുടെ രൂപവും ഭാവവും അടിമുടി മാറ്രുകയാണ്. എന്നാൽ ഇത് സുരക്ഷയും ആശങ്കയും ഉയർത്തുന്നുണ്ട്. ജെമിനി 2.5ഫ്ലാഷ് ഇമേജ് സംവിധാനം ഉപയോഗിച്ച് സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചെറിയ രൂപങ്ങളുടെ ചിത്രം നിർമ്മിക്കുന്നതാണ് നാനോ ബനാന ട്രെൻഡ്. ഒറ്റക്കാഴ്ചയിൽ പ്ലാസ്റ്റിക്കിലോ തടിയിലോ നിർമ്മിച്ച യഥാർത്ഥ രൂപമെന്നേ

എ.ഐ കോഴ്‌സും തൊഴിൽ സാദ്ധ്യതയും

ചൈന ഡീപ്‌‌സിക്ക് എ.ഐ പുറത്തിറക്കിയ ശേഷം ആഗോളതലത്തിൽ ചെലവുകുറഞ്ഞ എ.ഐ പ്ലാറ്റ്ഫോമിന് പ്രസക്തിയേറുന്നു. മൈക്രോസോഫ്റ്റ് ഇന്ത്യയിൽ എ.ഐ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ബില്യൺ കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഡിജിറ്റൽ വിപണനരംഗത്ത് എ.ഐ ഭൗതിക സൗകര്യ വികസനം, ഇന്നവേഷൻ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപം. ഹെൽത്ത് കെയർ, കോൺട്രാക്ട് മാനേജ്മെന്റ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും എ.ഐ പ്ലാറ്റ്ഫോമുകൾ നിലവിൽ വരും. 2028ഓടെ ഇന്ത്യയെ എ.ഐ പവർ ഹൗസാക്കുയാണ് ലക്ഷ്യം. ക്വാൽകോം, ഇന്റൽ, എ.എം.ഡി എന്നിവയുമായി ചേർന്ന് കൂടുതൽ തൊഴിലവസരങ്ങൾ

Scroll to Top